Current Date

Search
Close this search box.
Search
Close this search box.

സി.എ.എ ക്രമമായി നടപ്പാക്കാന്‍ എന്തുകൊണ്ട് അമിത് ഷാ ധൈര്യപ്പെടുന്നില്ല: പ്രശാന്ത് കിഷോര്‍

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ ആഞ്ഞടിച്ച് ജെ.ഡി.യു ദേശീയ ഉപാധ്യക്ഷന്‍ പ്രശാന്ത് കിഷോര്‍ രംഗത്ത്. ‘പൗരന്മാരുടെ വിയോജിപ്പ് ഒരു സര്‍ക്കാരിന്റെയും ശക്തിയുടെ അടയാളമല്ല. സി.എ.എ,എന്‍.ആര്‍.സി എന്നിവക്കെതിരെയുള്ള പ്രക്ഷോഭങ്ങളെ അമിത് ഷാ താങ്കള്‍ ഗൗനിക്കാതെ ധാര്‍ഷ്ട്യത്തോടെ നടത്തുന്ന പ്രഖ്യാപനമാണ്. നിങ്ങള്‍ പ്രതിഷേധങ്ങള്‍ കാര്യമാക്കുന്നില്ലെങ്കില്‍ എന്തുകൊണ്ടാണ് പൗരത്വ നിയമവും എന്‍.ആര്‍.സിയും നടപ്പാക്കാന്‍ വൈകുന്നത്.

സി.എ.എയും എന്‍.ആര്‍.സിയും കാലക്രമമായി നടപ്പിലാക്കുമെന്ന് പറഞ്ഞ് ഇപ്പോള്‍ എന്തുകൊണ്ട് നിങ്ങള്‍ മുന്നോട്ടു പോകുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.’ ട്വിറ്ററിലൂടെയാണ് പ്രശാന്ത് കിഷോര്‍ ചോദ്യം ഉന്നയിച്ചത്.

പൗരത്വ നിയമത്തിനെതിരെ എത്ര പ്രതിഷേധിച്ചാലും നിയമം പിന്‍വലിക്കില്ല എന്ന് അമിത് ഷാ കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ചിരുന്നു. സി.എ.എ നടപ്പിലാക്കിയ ശേഷമാകും എന്‍.ആര്‍.സി നടപ്പാക്കുക എന്ന് കഴിഞ്ഞ ഏപ്രിലില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്ത് അമിത് ഷാ പറഞ്ഞിരുന്നു. ആദ്യം ബില്‍ നടപ്പാക്കുമെന്നും പിന്നീട് എന്‍.ആര്‍.സി രാജ്യത്തുടനീളം നടപ്പാക്കുമെന്നുമായിരുന്നു ആദ്യം പറഞ്ഞത്. എന്നാല്‍ എന്‍.ആര്‍.സി രാജ്യത്ത് മുഴുവന്‍ നടപ്പിക്കാല്ലെന്ന് പിന്നീട് അദ്ദേഹം പറഞ്ഞിരുന്നു.

Related Articles