Your Voice

ദാരിദ്ര്യം വിട്ടൊഴിയാത്ത സ്വതന്ത്ര ഇന്ത്യ

മറ്റൊരു കാര്യം കൂടി രാഹുല്‍ ഇന്ന് പറയാതെ പറഞ്ഞു. നമ്മുടെ നാട്ടില്‍ 25 കോടി കുടുംബങ്ങളുടെ മാസ വരുമാനം 12000ല്‍ താഴെയാണ്. 12000 എന്ന് പറഞ്ഞാല്‍ ദിവസം ആറു ഡോളറിന് അടുത്ത് വരും. 1.9 ഡോളറിന്റെ താഴെ വരുമാനമുള്ളവരെ etxreme provetry line എന്നാണു വിളിക്കാറ്. ലോകത്തില്‍ ദാരിദ്ര്യത്തിന്റെ കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം അത്ര മെച്ചമല്ല. ഇന്ത്യന്‍ ജനതയുടെ 30 ശതമാനം ദാരിദ്ര്യ രേഖയുടെ താഴെയാണ് എന്ന് ചുരുക്കം. ലോകത്തില്‍ മൊത്തം പരമ ദരിദ്രരുടെ എണ്ണം 60 കോടിയുടെ അടുത്ത് വരും. ഓരോ ദിവസവും പതിനായിരത്തോളം പേര് ഈ പട്ടികയിലേക്ക് കടന്ന് വരുമ്പോള്‍ അതിന്റെ ഇരട്ടി ആളുകള്‍ അതില്‍ നിന്നും പുറത്തു കടക്കുന്നു എന്നാണ് വിവരം.

ലോക ജനനസംഖ്യയില്‍ പത്തു ഡോളറിന് താഴെ വരുമാനമുള്ളവരാണ് 80 ശതമാനവും. അതായത് ആ വിഭാഗത്തിലെ ഒരു ദിവസത്തെ കൂടിയ വരുമാനം 750 രൂപയാണ്. ബാക്കി പണമെല്ലാം ഇരുപതു ശതമാനം കൈകാര്യം ചെയ്യുന്നു. നമ്മുടെ നാട് വികസിക്കുന്നുണ്ട്. ശാസ്ത്ര സാങ്കേതിക വിഷയത്തില്‍ നമ്മുടെ വളര്‍ച്ച ആരെയും അസൂയപ്പെടുത്തും. നാട് വികസിക്കുമ്പോള്‍ കൂടെ നാട്ടുകാരും വികസിക്കണം. അപ്പോള്‍ മാത്രമാണ് യഥാര്‍ത്ഥ വികസനം സാധ്യമാകുന്നത്. ഉള്ളവര്‍ കൂടുതല്‍ ഉള്ളവരായി തീരുക എന്നതാണ് ഇന്നത്തെ വികസന കാഴ്ചപ്പാട്.

പാവപ്പെട്ടവന്‍ എങ്ങിനെ ജീവിക്കുന്നു എന്ന് ആരും ശ്രദ്ധിച്ചിരുന്നില്ല. പട്ടിണി നിര്‍മാര്‍ജനം ഉദ്ദേശം വെച്ച് സര്‍ക്കാരുകള്‍ പല പദ്ധതികളും നടപ്പിലാക്കുന്നു എന്ന് വരികിലും അതൊന്നും വേണ്ട രീതിയില്‍ ബന്ധപ്പെട്ടവരില്‍ എത്തുന്നില്ല എന്ന് വേണം മനസ്സിലാക്കാന്‍. കോണ്‍ഗ്രസ്സിന്റെ പ്രഖ്യാപനം തീര്‍ച്ചയായും ആശ്വാസകരമാണ്. ഒരു കുടുംബത്തിന് മിനിമം ജീവിതം ഉറപ്പാക്കാന്‍ ഈ പ്രഖ്യാപനം കൊണ്ട് സാധിക്കും. പാവപ്പെട്ടവന്റെ അക്കൗണ്ടിലേക്ക് 15 ലക്ഷം നിക്ഷേപിക്കും എന്ന് പറഞ്ഞാണ് മോദി അധികാരത്തില്‍ വന്നത്. അതിനു മാത്രം കള്ളപ്പണം നമ്മുടേതായി വിദേശത്തുണ്ട്. മോദി വന്നതിനു ശേഷം നാം കാണുന്നത് തങ്ങള്‍ക്ക് ആവശ്യമുള്ളത് കൊണ്ട് കള്ളപ്പണക്കാര്‍ ഇന്ത്യ വിടുന്നതാണ്.

അത് കൊണ്ട് തന്നെ മറ്റൊന്നും ഇന്ന് രാഹുല്‍ പറഞ്ഞില്ല. ഇന്നത്തെ ചര്‍ച്ച ഇത് തന്നെയാകട്ടെ എന്ന തീരുമാനം തികച്ചും ബുദ്ധിപരമാണ്. സ്വാതന്ത്ര്യത്തിന്റെ ഏഴു പതിറ്റാണ്ടിനു ശേഷവും നാം ദാരിദ്ര്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നു എന്നത് ഒരു വികസിത സമൂഹത്തിനു ചേര്‍ന്നതല്ല. ദാരിദ്ര്യം ശാപമാണ്. അതിനെ മറികടക്കാന്‍ ജനത്തെ സഹായിക്കലാണ് സര്‍ക്കാരുകള്‍ ചെയ്യേണ്ടത്. ജനത്തെ കൂടുതല്‍ ദരിദ്രരാക്കുന്ന നിലപാടുകളാണ് പലപ്പോഴും സര്‍ക്കാരുകള്‍ സ്വീകരിക്കുന്നതും.

Facebook Comments
Show More

Related Articles

Close
Close