Current Date

Search
Close this search box.
Search
Close this search box.

പി.സി ജോർജ്ജിന് മറുപടി വേണ്ട!

മാധ്യമ പ്രവർത്തകൻ ശ്രീ. സനീഷ് ഇളയിടത്ത് ഫെയ്സ് ബുക്കിൽ എഴുതിയ ഈ കുറിപ്പ്, വെള്ളം കലക്കി മീൻ പിടിക്കാൻ ശ്രമിക്കുന്ന എല്ലാ വിദ്വേഷ മനസ്സുകൾക്കുമായി സമർപ്പിക്കുന്നു:

“സാഹോദര്യം എന്നതിന്റെ മറ്റൊരു പേരാണ് ഇസ് ലാം എന്നത്. കേരളത്തില്‍ ജീവിക്കുന്ന മനുഷ്യര്‍ക്ക് ഇക്കാര്യം പ്രത്യേകമായി എഴുതി വെച്ച് വേണ്ട മനസ്സിലാക്കാൻ. പുറത്തേക്കിറങ്ങി ജീവിക്കുന്നൊരു ഇതര മതസ്ഥനാണ് നിങ്ങളെന്ന് വിചാരിക്കൂ, നിങ്ങളെന്തുമായിക്കോട്ടെ ,ഇസ് ലാമില്‍ പെട്ടൊരാളിന്റെയോ അക്കൂട്ടത്തിലൊരു കുടുംബത്തിന്റെയോ സവിശേഷസ്‌നേഹം അനുഭവിക്കേണ്ടി വന്ന ഒരു സന്ദര്‍ഭമെങ്കിലും ജീവിതത്തില്‍ കാണും.

ചുമ്മാ കാല്‍പ്പനികമായി എഴുതി വെക്കുന്നതല്ല, ഇക്കാലമത്രയും ജീവിച്ചതില്‍ നിന്ന് സത്യം സത്യമായി അനുഭവിച്ചത് വെച്ചുള്ളൊരു തീര്‍പ്പ് എഴുത്താണ്.

മനുഷ്യരെ ഊട്ടുക, സ്വന്തം ആഘോഷദിവസങ്ങളിലേക്ക് ക്ഷണിച്ച് ഭക്ഷണം കൊടുക്കുക, വിഷമിക്കുന്നവര്‍ക്കൊരു കൈ കൊടുക്കുക എന്നതൊക്കെ ആ മതത്തിന്റെയും അതില്‍ പെട്ട കൂട്ടരുടേയും സവിശേഷതയാണ്. അത് പരസ്പരം മാത്രമല്ല, ആ മതത്തിന് പുറത്തുള്ളവരിലേക്കും നീളുന്നതാണ്. ചുറ്റുപാടും നോക്കിയാല്‍ മതി തെളിവ് കിട്ടും.

( ഞാനിത് മത സവിശേഷതയായി തന്നെയാണ് എഴുതുന്നത്.)

മനുഷ്യരെ അടരടരായി തിരിച്ച്, ജാതി ജാതിയാക്കി വെച്ച്, മേലുള്ളവരോട് ആധമര്‍ണ്യവും കീഴിലുള്ളവരോട് അതിക്രമവും പ്രധാനരീതീയും തീമും ആയുള്ള മതത്തില്‍ പെട്ട് ജീവിക്കുന്നൊരാള്‍ക്ക് ചിന്തിക്കുമ്പോ ആദരവ് കലര്‍ന്നൊരത്ഭുതമാണ് ഇങ്ങനെ നോക്കിയാല്‍ ഇസ് ലാം!

ഇവിടെ ”അപരരോ”ട് ആധമര്‍ണ്യവും അതിക്രമവും എങ്കില്‍ അവിടെ സകലരോടും സാഹോദര്യം . മതത്തിലൊന്നും ഒട്ടും വിശ്വസിക്കാതെയും ലളിതമായി ജീവിക്കാവുന്നതേയുള്ളൂ എന്ന് തോന്നുന്നൊരാളായിട്ട് പോലും ഇസ് ലാമിന്റെ ഈ ആദരവര്‍ഹിക്കുന്ന വേറിട്ട് നില്‍പ്പിനോട് അപാരമായ ഇഷ്ടം വരും.

പീസീ ജോര്‍ജ്ജൊക്കെ അഴുക്കാണ്. അങ്ങേയറ്റത്തെ അഴുക്ക്. ഈ സാഹോദര്യത്തെ മതിക്കാത്ത അയാളൊക്കെ അറേബ്യയിലെ സകലസുഗന്ധദ്രവ്യങ്ങളിലും പതിറ്റാണ്ട് മുങ്ങിക്കിടന്നാലും മേല് നിന്ന് ഇനി ഇപ്പറഞ്ഞതിന്റെ നാറ്റം പോകില്ല.

അയാള്‍ക്കെതിരെ കേസെടുത്തല്ലോ, അത്രയും നല്ലത് ”
( 30.4.22 )

Related Articles