Current Date

Search
Close this search box.
Search
Close this search box.

ഒരു നാടിനെ ചേർത്ത് പിടിച്ച് പീപ്പിൾസ് ഫൗണ്ടേഷൻ

2012 മുതൽ കേരളത്തിന്റെ സാമൂഹിക സേവനമേഖലകളിൽ സജീവ സാന്നിധ്യമാണ് പീപ്പിൾസ് ഫൗണ്ടേഷൻ. സേവന മേഖലകളിൽ വേറിട്ട വഴിയാണ് ഫൗണ്ടേഷൻ ലക്ഷ്യം വെക്കുന്നത്. കേവല താൽകാലിക ദൗത്യമല്ല ജനസേവന മേഖലയിൽ നിർവ്വഹിക്കേണ്ടത്, മറിച്ച് ജീവിതത്തിന്റെ സമഗ്ര മേഖലകളിലും സമൂഹത്തെ കൂടുതൽ പുരോഗതിയിലേക്ക് നയിക്കുന്നതും സാമൂഹനിർമ്മാണ  പ്രക്രിയയിൽ സജീവ പങ്കാളിത്വം വഹിക്കാൻ കഴിയുന്നതുമാവണമെന്നാണ് ഫൗണ്ടേഷൻ മനസ്സിലാക്കുന്നത്.  അപ്പോൾ മാത്രമേ ജന സേവന പ്രവർത്തനങ്ങൾ പൂർണാർത്ഥത്തിൽ ലക്ഷ്യം കൈവരിക്കുകയുള്ളു. അല്ലാത്തവ  കേവലം അരാഷ്ട്രീയമാവും. തീർച്ച ഈ കഴ്ചപാടിലാണ് പിന്നിട്ട വഴിയിൽ ഫൗണ്ടേഷൻ  മുന്നോട്ട് പോയത് .

2018 ലെ പ്രളയ പുനരധിവാസ പദ്ധതികൾ പ്രഖ്യപിക്കുമ്പോൾ ഈ ലക്ഷ്യങ്ങൾ എല്ലാം മുന്നിൽ കണ്ടിരുന്നു. 25 കോടി രൂപയുടെ പദ്ധതികളാണ് ആവിഷ്കരിച്ചത്. വീട് തൊഴിൽ, വിദ്യാഭ്യാസo, ആരോഗ്യം എന്നിവയെല്ലാം അതിൽപ്പെട്ടിരുന്നു. ‘ സമുഹത്തോട് ചെയ്ത വാഗ്ദാനങ്ങൾ എല്ലാം പൂർത്തികരിക്കാൻ കഴിഞ്ഞു എന്നതാണ് ഏറെ സന്തോഷകരം. 888 വീടുകൾക്ക് ഭാഗിക സഹായം, 3100 പ്രളയ ബാധിതർക്ക് ഹെൽത്ത് കാർഡ് വിതരണം 888 കുടുംബങ്ങൾക്ക് ജീവിതോപാധി നൽകി 500 സ്വകർ ഫീറ്റിൽ 305 വീടുകൾ 34 കുടിവെള്ള പദ്ധതികൾ പ്രഖ്യാപിക്കപ്പെട്ട എല്ലാ പദ്ധതികളുടെ പൂർത്തി കരണപ്രഖ്യപനമാണ് ജൂൺ 13 ന് വയനാട് പനമരത്ത് നടന്നത്. സർക്കാറിന്റേതടക്കം പ്രഖ്യാപിക്കപ്പെട്ട പലതും കടലാസിലും വാക്കുകളിലും ഒതുങ്ങിപ്പോയ സാഹചര്യത്തിലാണ് പിപ്പിൾസ് ഫൗണ്ടേഷന്റെ പദ്ധതികൾ പൂർത്തി കരിക്കാൻ കഴിഞ്ഞത് എന്നത് അഭിമാനകമാണ്.  2018 ലെ പ്രളയ പുനരധിവാസ പ്രവർത്തനത്തിലെ ഏറ്റവും മാതൃകപരമായ പദ്ധതി ആണ് പനമരം പീപ്പിൾസ് വില്ലേജ് പദ്ധതി. പുനരധിവാസ പ്രവർത്തനങ്ങൾക്ക് കേരളത്തിന് തന്നെ മാതൃകയാണ് ഈ പദ്ധതി.

Also read: പ്രതീക്ഷയോടെ തുടരാൻ പ്രയാസപ്പെടുന്നുണ്ടോ ?

500 സ്‌ക്വയര്‍ ഫീറ്റിൽ മനോഹരമായി നിർമ്മിച്ച വീടുകൾ മാത്രമല്ല പീപ്പിൾ വില്ലേജിലുള്ളത്. തീർത്തും പുരോഗമനാത്മകതമായ കാഴ്ചപ്പാടോടെയാണ് അത് സംവിധാനിച്ചിരിക്കുന്നത്. താമസിക്കുന്ന കുടുംബങ്ങൾക്ക് ആനന്ദകരമായും അതിലേറെ അഭിമാനത്തോടെയും വാസിക്കവുന്ന വിധമാണ് സംവിധാനിച്ചിരിക്കുന്നത്. ഭാവിയിൽ കുടുംബങ്ങൾക്ക് ആ വിശ്യനുസരണം സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും വിശാലമാക്കുന്നതിനും തടസ്സമില്ലാത്തവിധമുള്ള പ്ലേൻ, വളരുന്ന വീട് എന്ന സങ്കൽപ്പത്തിലാണ് നിർമാണം. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രിസ്ക്കൂൾ, ചികിത്സ സൗകര്യർത്ഥം ക്ലിനിക്ക് , കളിസ്ഥലം, കമ്യൂണിറ്റി ഹാൾ എന്നിവ ഈ പ്രെജക്റ്റിന്റെ ഭാഗമായി പിപ്പിൾസ് വില്ലേജിൽ ഉണ്ട്. കുടുംബങ്ങൾക്ക് ചെറിയ തോതിൽ കൃഷി ഒരുക്കാനുള്ള സ്ഥലം മാലിന്യ സംസകരണ പ്ലാന്റ് എന്നിവയല്ലാം ചേർന്നതാണ് പിപ്പിൾസ് വില്ലേജ്. പ്രളയം തകർത്തെറിഞ്ഞ നീലാം രമ്പരായ കൂറെ കുടുംബങ്ങളെ എങ്ങനെയെങ്കിലും കുടിയിരുത്തുകയല്ല, സൗകര്യങ്ങളുടെ സന്തോഷത്തിലേക്ക് കൈപിടിച്ചുയർത്തുകയാണ് പീപ്പിൾസ് ഫൗണ്ടേഷൻ ചെയ്തത്.  ഇതിന് സഹായ നൽകിയ നാട്ടിലേയും മറുനാട്ടിലേയും നല്ല മനസ്സുകൾകൾക്ക് സംതൃപ്തിയും സന്തോഷവും നൽകുന്ന വിധത്തിൽ പൂർത്തികരിക്കാൻ പീപ്പിൾസ് ഫൗണ്ടേഷന് കഴിഞ്ഞിറ്റുണ്ട്. നാഥൻ ഇത് നമ്മളിൽ നിന്ന് സ്വീകരിക്കുമാറാകട്ടെ..

Related Articles