Current Date

Search
Close this search box.
Search
Close this search box.

ഖുർആനിൻ്റെ ശാന്തിതീരത്തണഞ്ഞ പ്രതിഭകൾ

സത്യാന്വേഷണ തൃഷ്ണയോടെ ഖുർആനിനെ സമീപിക്കുന്ന ആർക്കും ഖുർആൻ വെളിച്ചം നൽകും. അങ്ങനെ ലോകത്തിൻ്റെ നാനാഭാഗത്തു നിന്നുള്ള പ്രഗത്ഭരായ ആയിരങ്ങൾ ഇസ് ലാം സ്വീകരിച്ചിട്ടുണ്ട്. അതിൽ പെട്ട ഏതാനും ചിലരുടെ പേരുകൾ താഴെ ചേർക്കുന്നു (വിശദാംശങ്ങൾ ഈ കൊച്ചു കുറിപ്പിൽ പ്രതിപാദിക്കുക വയ്യ )

ഡോ: മോറീസ് ബുക്കായ് ( പ്രശസ്ത ഫ്രഞ്ച് ശാസ്ത്രജ്ഞൻ. ഖുർആനും ആധുനിക ശാസ്ത്രവും എന്ന കൃതിയുടെ കർത്താവ്)
മുഹമ്മദ് മെർമഡ്യൂക്പിക്താൾ (വിഖ്യാത എഴുത്തുകാരൻ, ചിന്തകൾ. ലണ്ടനിലെ പുരോഹിത കുടുംബാംഗം. മീനിംഗ് ഓഫ് ഗ്ലോറിയസ് ഖുർആൻ രചയിതാവ്)
റജാഗരോഡി (അറിയപ്പെടുന്ന കമ്യൂണിസ്റ്റ് സൈദ്ധാന്തികൻ.സയണിസം വിഖ്യാത കൃതി)
മുഹമ്മദ് അസദ് (പ്രശസ്ത ആസ്ത്രിയൻ സാഹിത്യകാരനും ചിന്തകനും. റോഡ് ടു മക്ക എന്ന വിഖ്യാത കൃതിയുടെ കർത്താവ്)
ഫാദർ ബെഞ്ചമിൻ കെൽദാനി (ബൈബിൾ പഠനത്തിലൂടെ ഇസ് ലാം കണ്ടെത്തി.മുഹമ്മദ് ഇൻ ദ ബൈബിൾ പ്രശസ്ത കൃതി)
മുറാദ് വിൽഫ്രീഡ് ഹോഫ്മാൻ (പ്രഗത്ഭ ജർമൻ ചിന്തകനും നയതന്ത്രജ്ഞനും കലാകാരനും)
ജെഫ്രി ലാംഗ് (അറിയപ്പെടുന്ന അമേരിക്കൻ എഴുത്തുകാരനും മനുഷ്യാവകാശ പ്രവർത്തകനും. പോരാട്ടവും കീഴടങ്ങലും വിഖ്യാത ഗ്രന്ഥം)
മർയം ജമീല (അമേരിക്കൻ എഴുത്തുകാരി. ആധുനികതയുടെ വിമർശക. ഓറിയൻ്റലിസം പ്രമുഖ ഗ്രന്ഥം)
യിവോൺ റിഡ് ലി (വിഖ്യാത ബ്രിട്ടീഷ് പത്രപ്രവർത്തക. ഇൻ ദ ഹാൻസ് ഓഫ് താലിബാൻ പ്രശസ്ത കൃതി)
ലോറൻ ബൂത്ത് (ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലയറുടെ ഭാര്യാ സഹോദരി, പത പ്രവർത്തക )
ഫാത്തിമ ഹീരൻ (ജർമൻ എഴുത്തുകാരി, ചിന്തക)
മാധവിക്കുട്ടി (വിഖ്യാത കവയിത്രി, സാഹിത്യകാരി)
കരോൾ എൽ.ആൻ വി (അമേരിക്കയിലെ അറിയപ്പെട്ട വിദ്യാഭ്യാസ വിചക്ഷകയും ക്രൈസ്തവ പ്രചാരകയും. ഇസ് ലാം എൻ്റെ ലോകത്തേക്ക് വിഖ്യാത രചന)
സബ്രീന ലീ (എഴുത്തുകാരി, ചിന്തക. ഇറ്റലി)
ഗായ് ഈറ്റൺ (സ്വിസ് ചിന്തകൻ. ഇസ് ലാമും മനുഷ്യ ഭാഗധേയവും പ്രശസ്ത രചന)
മാൽകം എക്സ് (അറിയപ്പെടുന്ന അമേരിക്കൻ മനുഷ്യാവകാശ പ്രവർത്തകൻ, വംശവെറിയുടെ ഇര)
മുഹമ്മദ് അലി ക്ലേ ( ബോക്സിംഗ് ഇതിഹാസം, അമേരിക്ക)
കാറ്റ് സ്റ്റീവൻസ് (ലോകപ്രശസ്തനായ പോപ്പ് സംഗീതജ്ഞൻ. ബ്രിട്ടൻ)
അടിയാർ (പ്രമുഖ തെന്നിന്ത്യൻ ബുദ്ധിജീവി.നാൻ കാതലിക്കും ഇസ് ലാം പ്രശസ്ത കൃതി)
പൂജാലാമ ( സിനിമാ താരം – നേപ്പാൾ )

കൂടാതെ മഹാത്മാഗാന്ധിയുടെ മകൻ ഹരിലാൽ, ആചാര്യ കൃപലാനിയുടെ സഹോദരൻ ഓമൽ കൃപലാനി, സ്വിസ് മിനാര വിരുദ്ധൻ ഡാനിയൽ സ്ട്രൈഷ്, ജർമനിയിലെ ഇസ് ലാം വിരുദ്ധ പ്രചാരകൻ ആർതർ വാഗ്നർ, അമേരിക്കയിലെ ബൈബിൾ പണ്ഡിത അമീന അസ്സിൽമി, ഇംഗ്ലീഷ് ക്രിക്കറ്റർ ജോണി ബ്രിസ്റ്റോ, നെതർലൻഡ്സിലെ തീവ്രവലതുപക്ഷ നേതാവ് അർ നൂഡ് ഫാൻഡൂൺ, ബോക്സർ മൈക് ടൈസൺ, ബ്രിട്ടൻ കത്തോലിക്കാ പുരോഹിതൻ ഇദ്രീസ് തൗഫീഖ്, മൈക്കൽ ജാക്സൻ്റെ സഹോദരൻ ജർമയിൻ ജാക്സൻ (മൈക്കൽ ജാക്സനെ പറ്റിയും മനപരിവർത്തന വാർത്ത ഉണ്ടായിരുന്നു) ചിന്തകൻ എറിക് എ.വിംഗിൾ, സുവിശേഷകൻ ഗേരി മില്ലർ, മൈക്കൽ വൂൾഫ്, പമേല ടെയ്ലർ തുടങ്ങി കെ.എൽ ഗൗബ, നാഥുറാം, സ്വാമി ശക്തി സ്വരൂപ്, ഇ.സി സൈമൺ മാസ്റ്റർ, പ്രമുഖ നക്സലൈറ്റ് ടി.എൻ ജോയ്, ആക്ടിവിസ്റ്റ് കമൽ സി. ചവറ, ഏറെ കോളിളക്കം സൃഷ്ടിച്ച ഡോ: ഹാദിയ, ദലിത് ക്യാമറ സ്ഥാപകൻ ഡോ: രവി ചന്ദ്രൻ ബത്രൻ തുടങ്ങി ശാസ്ത്ര, സാഹിത്യ, കലാ, കായിക രംഗങ്ങളിലെ നിരവധി പ്രമുഖർ ഇനിയുമുണ്ട് വിശുദ്ധ ഖുർആനിൻ്റെ വെളിച്ചം ലഭിച്ചവർ!

Related Articles