Current Date

Search
Close this search box.
Search
Close this search box.

ഇനാംപേച്ചിക്ക് മരപ്പട്ടി കൂട്ടോ ?

ഹിന്ദു സനാദനത്വത്തിൽ വിശ്വസിക്കുകയും ഹിന്ദു ധർമ്മത്തിനായി നിലകൊള്ളുകയും ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന ഒര രാഷ്ട്രീയ പാർട്ടിയാണല്ളൊ ബി.ജെ.പി. അത്തരമൊരു പാർട്ടി എല്ലാ സനാദന മൂല്യങ്ങളേയും തള്ളിക്കളഞ്ഞ ചരിത്രമാണ് അതിൻറെ ആവിർഭാവം മുതൽ നമുക്ക് കാണാൻ കഴിയുന്നത്. അതിൽ ഏറ്റവും ഒടുവിൽ നടന്ന, അങ്ങേയറ്റം ലജ്ജാകരമായ നിലപാടാണ് സ്വയം അവഹേള്യനായ പി.സി.ജോർജജിൻറെ കാര്യത്തിൽ ആ പാർട്ടി സ്വീകരിച്ചത്. അത്കൊണ്ടാണ് ചോദിച്ചുപോയത് ഇനാംപേച്ചിക്ക് മരപ്പട്ടി കൂട്ടൊ എന്ന്. കോടതി വ്യവഹാരങ്ങളെ തടസ്സപ്പെടുത്തുന്ന തരത്തിലേക്ക് കാര്യങ്ങളെ കൊണ്ടുപോവാൻ സംസ്ഥാന ബി.ജെ.പി. നേതൃത്വം കിണഞ്ഞ് ശ്രമിച്ചുവെങ്കിലും, അൽപ നേരത്തേക്കെങ്കിലും, തികഞ്ഞ പരാജയം നേരിട്ട് പിൻവാങ്ങേണ്ടി വന്നത് മത ജാതി കക്ഷി ഭേദമന്യേ എല്ലാവർക്കും പാഠമാണ്.

ഈ അടുത്ത കാലത്ത് കേരളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ കാണുമ്പേൾ, ഒരു ടൈംബോബിൻറെ വക്കിലേക്കാണ് നാം നീങ്ങികൊണ്ടിരിക്കുന്നതെന്ന സംശയം അസ്ഥാനത്തല്ല. സംസ്ഥാനത്ത് വേരോട്ടമില്ലാത്ത ഒരു പാർട്ടിയാണ് ബി.ജെ.പി. കേന്ദ്ര ഭരണത്തിൻറെ ഹുങ്കിൽ, കുഴപ്പം സൃഷ്ടിക്കാനുള്ള ശ്രമം സമാധാനം ആഗ്രഹിക്കുന്നവർ കരുതിയിരിക്കേണ്ടതുണ്ട്. രാജ്യം നേരിടുന്ന നിരവധി പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധതിരിച്ചുവിടാനുള്ള ഒരു കുതന്ത്രത്തിൻറെ ഭാഗമായിട്ടാണ് ന്യൂനപക്ഷ സമൂദായത്തെ അങ്ങേയറ്റം ഭർൽസിച്ച പി.സി.ജോർജജിന് ബി.ജെ.പി. പിന്തുണ കൊടുക്കാൻ കാരണമെന്നതിൽ സംശയമില്ല.

ഇതിൽ നിന്നും ഒരു കാര്യം വ്യക്തം. ന്യൂനപക്ഷ വിഭാഗത്തെ എത്രമാത്രം അവഹേളിക്കുകയും നിന്ദിക്കുകയും ചെയ്യുന്നുവൊ, അതിനെ ബി.ജെ.പി.സർവ്വാത്മനാ പിന്തുണക്കും എന്നാണർത്ഥം. അങ്ങനെ അവർക്ക് ചെയ്യാം. എന്നാൽ പക്ഷെ അവർ ഹിന്ദുത്വ ധർമ്മത്തെ കുറിച്ച് സംസാരിക്കരുത് എന്ന് മാത്രം. കേരളത്തിലെ ജനങ്ങൾക്ക് തലയിൽ അൽപം വിവരമുള്ളതിനാൽ ബി.ജെ.പി.ക്കുണ്ടായിരുന്ന സ്വധീനം പോലും കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട ദാരുണ കാഴ്ചയാണ് കണ്ടത്.

മറുവശത്ത് ന്യൂനപക്ഷം കൂടുതൽ വിവേകപൂർണ്ണവും സാംസ്കാരികമായി ഉന്നത നിലവാരമുള്ള സമീപനമാണ് സ്വീകരിക്കേണ്ടത്. നിഷ്പക്ഷമതികളായ ആളുകളെ സംബന്ധിച്ചേടുത്തോളം സത്യം ബോധ്യപ്പെടാനുള്ള സമയം ആസന്നമായിരിക്കുകയാണ്. അതിനെ തട്ടിമാറ്റാനുള്ള സംഘ് പരിവാർ ശ്രമത്തിൻറെ വൈകാരിക സമീപനത്തിലൂടെ തകർക്കാൻ കൂട്ടുനിൽക്കരുത്. കേരളത്തിലെ നല്ലവരായ ജനങ്ങൾ എല്ലാം കാണുന്നുണ്ട്. കേന്ദ്ര ഭരണത്തിൻറെ തിണ്ണഭലത്തിൽ കേരളത്തിൽ അഴിഞ്ഞാട്ടം വിലപോവില്ലെന്ന് ബി.ജെ.പി.ക്കറിയാം.

ജനങ്ങളെ ഹരംകൊള്ളിക്കാൻ വേണ്ടി സംസ്കാരശൂന്യമായ പദങ്ങളിലൂടെ എതിരാളികളെ നിന്ദിക്കുന്ന പ്രവണത കേരളത്തിൽ അടുത്തകാലത്തായി വ്യാപകമായി ഉപയോഗിച്ച്വരുകയാണ്. സമൃദ്ധമായ തെറിവാക്കുകളാൽ ധന്യമാണ് മലയാള ഭാഷ എന്ന് തെളിയിക്കുന്നതിൽ നമ്മുടെ രാഷ്ട്രീയ നേതാക്കൾ വിജയിച്ചിട്ടുണ്ട് എന്ന് പറയാം. മറ്റു ഭാഷകളിലേക്കൊന്നും പരിഭാഷപ്പെടുത്താൻ കഴിയാത്ത അത്രയും മ്ളേഛമായ പദാവലികളാണ് അവരുടെ നാവിലൂടെ നമ്മുടെ വരും തലമുറ പഠിച്ചുകൊണ്ടിരിക്കുന്നു എന്നത് ലജ്ജാകരമാണ്. ഇതിനെയൊക്കെ പ്രതിരേധിക്കേണ്ട സാംസ്കാരിക നായകന്മാർ രംഗത്ത് വരേണ്ട സമയമാണിത്.

കേരളത്തിൻറെ നാണക്കേടെന്ന് വിശേഷിപ്പിക്കാവുന്ന പി.സി.ജോർജ്ജിനെ അൽപകാലത്തേക്കെങ്കിലും റിമാൻഡിൽ ഇടാൻ കഴിഞ്ഞു എന്നത് ഇന്ത്യൻ ഭരണഘടനയുടെ കരുത്താണ് തെളിയിച്ചത്. ഈ ഭരണഘടനയെ വെല്ലുവിളിക്കുകയും തകർക്കുകയും ചെയ്യാനാണ്
ബി.ജെ.പി.ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ക്രിസംഘികൾ അതിന് കൂട്ടുനിൽക്കുകയും ചെയ്യുന്നു. ബി.ജെ.പി. മുസ്ലിംങ്ങളെ മാത്രമല്ല, ക്രൈസ്തവ മതവിശ്വാസികളേയും പീഡിപ്പിക്കുന്നു എന്നതിന് ഉത്തരേന്ത്യയിൽ നിന്ന് നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടും അതൊന്നും കേരളത്തിലെ ക്രിസംഘികൾക്ക് പ്രശ്നമല്ലെന്ന് വന്നാൽ, നിക്ഷിപ്ത താൽപര്യങ്ങൾക്ക് വേണ്ടി ഒരു വിഭാഗം ഇങ്ങനെ അധ:പതിക്കാൻ പാടില്ല എന്നേ പറയാനുള്ളൂ.

Related Articles