Current Date

Search
Close this search box.
Search
Close this search box.

അമുസ്‌ലിംകള്‍ക്ക് ഖുര്‍ആന്‍ സ്പര്‍ശിക്കാമോ?

ചോദ്യം: സൂക്തങ്ങള്‍ അറബിയിലും വ്യഖ്യാനം ഇംഗ്ലീഷിലുമായ വിശുദ്ധ ഖുര്‍ആനിന്റെ തഫ്‌സീറുകള്‍ സ്പര്‍ശിക്കാന്‍ അമുസ്‌ലിമിന് ഇസ്‌ലാം അനുവാദം നല്‍കുന്നുണ്ടോ?

ഉത്തരം: അതില്‍ പ്രശനമൊന്നുമില്ല. കാരണം, തഫ്‌സീര്‍ വിശുദ്ധ ഖുര്‍ആനിന്റ അര്‍ഥവും വ്യഖ്യാനവുമാണ്, അത് ഖുര്‍ആനല്ല. ഇനി അത് അറബിയിലുളള തഫ്‌സീറാണെങ്കിലും പ്രശ്‌നമില്ല. അത് അമുസ്‌ലിം സ്പര്‍ശിക്കുന്നതിലോ, മുസ്‌ലിം ശുദ്ധിയില്ലാതെ സ്പര്‍ശിക്കുന്നതിലോ കുഴപ്പിമില്ല. വിശുദ്ധ ഖുര്‍ആനിന്റെ വിവര്‍ത്തനത്തിനും വ്യാഖ്യാനത്തിനും ഖുര്‍ആനിന്റെ വിധി ബാധകമല്ല. എന്നാല്‍, എങ്ങനെ നമുക്ക് അലുസ്‌ലിംകളിലേക്ക് ഇസ്‌ലാമിനെ എത്തിക്കാന്‍ കഴിയും?
അവര്‍ക്ക് ഇസ്‌ലാംമിനെ കുറിച്ച് മനസ്സിലാക്കുന്നതിന് താല്‍പര്യം ഉണ്ടാവാന്‍ ആവശ്യമായത് ചെയ്യേണ്ടത് നമ്മുടെ മേല്‍ നിര്‍ബന്ധമായിട്ടുളളതാണല്ലോ. അങ്ങനെയാണല്ലോ ഖുര്‍ആനിനെ കുറിച്ച അവബോധം അവരിലെത്തിക്കുന്നത്. ചിലര്‍ അവര്‍ക്ക് പുസ്തകങ്ങളും എഴുത്തുകളും അവരുടെ ഭാഷയില്‍ എഴുതാറുണ്ട്. അവര്‍ക്ക് ഖുര്‍ആനിന്റെ ഉളളടക്കമറിയാന്‍ അതിയായ ആഗ്രഹമുണ്ടാവും. ആയതിനാല്‍ ഖുര്‍ആന്‍ വ്യത്യസ്ത ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്ത് അവരിലേക്ക് എത്തിക്കല്‍ നമ്മുടെ ബാധ്യതയുമാണ്.

വിവ.അര്‍ശദ് കാരക്കാട്‌

Related Articles