Current Date

Search
Close this search box.
Search
Close this search box.

ന്യൂസിലാന്‍ഡ് വെടിവയ്പ്പിനു ശേഷം സംഭവിച്ചത്.. 

ന്യൂസിലാന്‍ഡ് വെടിവയ്പ്പിനു ശേഷം ആരാധനാലയങ്ങള്‍ ഒഴിയുകയല്ല ചെയ്തത്. മനുഷ്യര്‍ ആരാധനാലയങ്ങളില്‍ നിന്നും ഒഴിഞ്ഞു പോയില്ല. പകരം ആരാധനാലയങ്ങള്‍ വിശ്വാസികളെ കൊണ്ട് നിറയുകയാണ്.

വെള്ളിയാഴ്ച ജുമുഅ നിസ്‌ക്കരിച്ചവരെയാണ് തീവ്രവാദി വെടിവച്ചു കൊന്നത് . വിശ്വാസികള്‍ അതെ തുടര്‍ന്ന് എടുത്ത തീരുമാനം ജുമുഅക്ക് മാത്രമല്ല , ഇനി പള്ളിയില്‍ നിന്ന് മാത്രമേ നിസ്‌ക്കരിക്കു എന്നാണ്.

ന്യൂസിലാന്‍ഡ് വെടിവയ്പ്പിനെ കുറിച്ച് ഒരു ഞെട്ടലാണ് ആദ്യം തോന്നിയത്. ഒന്നും പ്രതികരിക്കാന്‍ പോലും തോന്നിയില്ല. എന്നാല്‍ ഒരു ദിവസം കഴിയുമ്പോള്‍ അതില്‍ സന്തോഷിക്കുന്ന മലയാളികളുടെ എണ്ണം കൂടി വരുന്നതായി കാണുന്നു. സി പി സുഗതനടക്കമുള്ളവര്‍ അങ്ങനെ വേണം, നന്നായി, അര്‍ഹിച്ചതു കിട്ടി എന്നൊക്കെ പറഞ്ഞു കാണുന്നു.

ഇതിനെ കുറിച്ച് എന്ത് പറയണം എന്നുള്ളത് ആരൊക്കെയോ മുന്‍പ് പറഞ്ഞിട്ടുണ്ട്. അതിങ്ങനെയാണ് : ഒരു മുസ്ലിം ഒരാളെ വെടിവച്ചാല്‍ ആ സമൂഹം മുഴുവന്‍ ലോകത്തുള്ള മുഴുവന്‍ മുസ്ലീങ്ങളും അതിനു മറുപടി പറയണം. ഒരു കറുത്തവര്‍ഗക്കാരന്‍ വെടി വച്ചാല്‍ അത് ഗാങ് വയലന്‍സ് ആണ്. ഒരു പ്രൊഫഷണല്‍ ഷൂട്ടര്‍ വെടി വച്ചാല്‍ അയാള്‍ നാടിന്റെ താരമാണ്. എന്നാല്‍ ഒരു വെള്ളക്കാരന്‍ വെടി വച്ചാല്‍ അത് ഒറ്റപ്പെട്ട സംഭവമാണ്. അതിനെ ആരും തീവ്രവാദി ആക്രമണം എന്ന് പറയാറില്ല .

Related Articles