Current Date

Search
Close this search box.
Search
Close this search box.

ദേശീയ വിദ്യാഭ്യാസ ദിനം നവംബർ 11

പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെ എക്കാലവും ഓർമ്മിപ്പിച്ച സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസമന്ത്രി മൗലാന അബുൾ കലാം ആസാദിന്റെ ജന്മദിനമാണ് നവംബർ പതിനൊന്ന്. അദ്ദേഹത്തോടുള്ള ആദരസൂചകമായി ആ ദിനം നാം ഓർക്കുന്നത് ദേശീയ വിദ്യാഭ്യാസദിനമായാണ്. 1888 നവംബർ 11-ന് മക്കയിലാണ് മൗലാനാ അബുൾ കലാം ആസാദ് ജനിച്ചത്. 1947 മുതൽ 1958 വരെ അദ്ദേഹം സ്വന്തന്ത്ര ഇന്ത്യയുടെ വിദ്യാഭ്യാസ മന്ത്രിയായി. വിദ്യാഭ്യാസരംഗത്ത് നിരവധി പരിഷ്കാരങ്ങളാണ് അദ്ദേഹം നടപ്പിലാക്കിയത്.

ഇന്ത്യയുടെ സമ്പത്ത് ബാങ്കുകളിലല്ല, സ്കൂളുകളിലാണെന്ന് പറഞ്ഞ അബുൾ കലാം ആസാദ് കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകേണ്ടകതിന്റെ ആവശ്യകതയെക്കുറിച്ച് പൂർണ ബോധവാനായിരുന്നു. പതിനാല് വയസുവരെയുള്ള കുട്ടികൾക്ക് സൗജന്യ നിർബന്ധിത വിദ്യാഭ്യാസം നൽകണമെന്ന് അദ്ദേഹം വാദിച്ചു. സാർവത്രികവും സൗജന്യവുമായ പ്രാഥമിക വിദ്യാഭ്യാസം, സാങ്കേതികത, സാക്ഷരത എന്നിവ ഇന്ത്യയുടെ അടിസ്ഥാന ലക്ഷ്യങ്ങളായി കണ്ട രാജ്യം അബുൾ കലാം ആസാദ് അതിനായി അക്ഷീണം പ്രവർത്തിച്ചു. രാജ്യത്തിന്റെ വികസനം പൂർണമാകുന്നത് വിദ്യാഭ്യാസത്തിലൂടെയാണെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു

മൗലാന അബുൾ കലാം ആസാദ് വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോഴാണ് 1953ൽ യുജിസി (യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ) ക്ക് രൂപം നൽകിയത്. 1956ൽ ഔദ്യോഗികമായി യുജിസി നിലവിൽ വന്നു. സെക്കണ്ടറി എജ്യുക്കേഷൻ കമ്മീഷൻ നിയമിച്ചതും ഓൾ ഇന്ത്യാ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ (AICTE) സ്ഥാപിച്ചതും അദ്ദേഹമാണ്.

വിദ്യാഭ്യാസ രംഗത്ത് മാത്രമല്ല കലാ-സാംസ്കാരിക രംഗത്തും അദ്ദേഹത്തിന്റെ പരിഷ്കരണങ്ങൾ എത്തി. 1953ൽ രൂപം കൊണ്ട സംഗീതനാടക അക്കാദമിയും ലളിതകലാ അക്കാദമിയും (1956) അദ്ദേഹത്തിന്റെ സംഭാവനകളാണ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് തലയുയർത്തി നിൽക്കുന്ന ഐ.ഐ.ടി എന്ന ആശയവും ആ പേരും മൗലാനാ അബുൾ കലാം ആസാദിന്റെ സംഭാവനയാണ്. സ്വാതന്ത്ര്യ സമര സേനാനി, എഴുത്തുകാരൻ, പത്രപ്രവർത്തകൻ എന്നീ വിശേഷണങ്ങൾക്കെല്ലാം ഉടമയായ ആ പതിഭാശാലിക്ക് മരണാനന്തര ബഹുമതിയായി 1992 ൽ രാജ്യം ഭാരതരത്നം നൽകി ആദരിച്ചു. 1958 ഫെബ്രുവരി 22ന് അദ്ദേഹം അന്തരിച്ചു.

( കടപ്പാട് )

Related Articles