Current Date

Search
Close this search box.
Search
Close this search box.

സ്ത്രീ പള്ളിപ്രവേശനവും സംഘ്പരിവാറിന്റെ ആധിയും

എന്നും പാത്രത്തില്‍ കുറച്ചു ഭക്ഷണം മാത്രമാണ് അടിമക്ക് ലഭിക്കുക. കിട്ടുന്ന ഭക്ഷണം കൊണ്ട് വയറു നിറക്കാന്‍ അടിമ ശീലിച്ചിരുന്നു. അന്നൊരിക്കല്‍ പാത്രം നിറയെ ചോറ് കണ്ട അടിമ അമ്പരന്നു. ‘എന്തായാലും നായ തലയിട്ടു. വെറുതെ കളയേണ്ടേ’ എന്നതായിരുന്നു മുതലാളിയുടെ പ്രതികരണം.

പള്ളികള്‍ പൊളിക്കാന്‍ നടക്കുന്നവരാണ്. അനങ്ങിയാല്‍ പാകിസ്ഥാനില്‍ പോകണമെന്നും പറയുന്നവര്‍, ഓരോ കാരണമുണ്ടാക്കി അടിച്ചും വെട്ടിയും കൊല്ലുന്നവര്‍. മുസ്ലിം പെണ്ണിന് പള്ളി വിലക്കിയതില്‍ അവരുടെ വിഷമം നാം കാണാതിരിക്കരുത്. കോടതിക്ക് വിഷയത്തിന്റെ കിടപ്പു പെട്ടെന്ന് തിരിഞ്ഞു എന്നത് ആശ്വാസം. ശബരി മല ഒരു വിശ്വാസ പ്രശ്‌നമാണ്. അതില്‍ വിധി പറഞ്ഞത് കോടതിയായതു കൊണ്ട് ഇടപെടാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയില്ല. പക്ഷെ മുന്‍കൂട്ടി എഴുതി തയ്യാറാക്കിയ സംഘ പരിവാര്‍ അജണ്ട അവര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നു. അതിനു അറിഞ്ഞോ അറിയാതെയോ നാട്ടിലെ മതേതര പാര്‍ട്ടികള്‍ കുട പിടിച്ചു എന്നതാണ് ഈ നൂറ്റാണ്ടിലെ വലിയ ദുരന്തം.

പള്ളി പ്രവേശനം സംബന്ധിച്ചു ഒരു മുസ്ലിം സ്ത്രീയും അപേക്ഷയുമായി വന്നില്ല എന്നാണു ഈ വിഷയത്തില്‍ സംഘ പരിവാര്‍ നല്‍കിയ പരാതി തള്ളിക്കളയാന്‍ കോടതി പറഞ്ഞ കാരണം. മുസ്ലിം സ്ത്രീക്ക് വേണമെങ്കില്‍ പള്ളിയില്‍ പോകാന്‍ ഇസ്ലാം നല്‍കിയ അനുവാദം അവിടെ നില്‍ക്കുന്നുണ്ട്. ആ അനുവാദം പരിഗണിച്ചു മുസ്ലിം സ്ത്രീകള്‍ പള്ളിയില്‍ പോയി കൊണ്ടിരിക്കുന്നു. പോകാന്‍ പാടില്ല എന്ന് പറയുന്നവരെ ആരും നിര്‍ബന്ധിച്ചു പറഞ്ഞയക്കാനും തുനിയാറില്ല. സംഘ പരിവാര്‍ സ്പോണ്‍സേര്‍ഡ് ശബരിമല സമരത്തിന്റെ രാഷ്ട്രീയം വിശ്വാസികളായ ഹിന്ദുക്കള്‍ തന്നെ തിരിച്ചറിഞ്ഞു എന്നത് നല്ല സൂചനയാണ്. പക്ഷെ കുളം കലക്കി മീന്‍ പിടിക്കുക എന്നത് സംഘപരിവാര്‍ ശൈലിയാണ്. കേരളത്തില്‍ ഒന്നും ഏശുന്നില്ല എന്നിടത്തു നിന്നാണ് മതത്തെ നേര്‍ക്കുനേര്‍ കലാപത്തിന് ഉപയോഗിക്കാന്‍ അവര്‍ തീരുമാനിച്ചത്.

റിവ്യൂ ഹരജി നല്‍കിയത് കാരണം അതിന്റെ വിധിക്കു കാത്തു നില്‍ക്കുക എന്നതാണ് അവര്‍ ചെയ്യേണ്ടത്. സ്ത്രീകള്‍ പള്ളിയില്‍ പോകുന്നത് തെറ്റായി കാണുന്ന ആളുകള്‍ നാട്ടിലുണ്ട്. കോടതി ഇടപെട്ടു ഒരു തീരുമാനം പറഞ്ഞാല്‍ ഇപ്പോള്‍ നടക്കുന്ന കലാപത്തിന് ഒരു കൂട്ടരെ കൂടി ലഭിക്കും എന്നതായിരുന്നു സംഘ പരിവാര്‍ ബുദ്ധി. കേരളം പിടിക്കാന്‍ ഇതൊന്നും മതിയാകില്ല. വിശ്വാസവും കപടതയും മനസ്സിലാക്കാന്‍ അവര്‍ക്കു കഴിയും. മുസ്ലിം സ്ത്രീകളുടെ വയറു കുത്തി പിളര്‍ന്നു ഗര്‍ഭസ്ഥ ശിശുവിനെ പോലും പുറത്തെടുത്തവര്‍ക്കു പെട്ടെന്നുണ്ടായ മുസ്ലിം സ്ത്രീ പ്രേമം അടിമക്ക് കിട്ടിയ ചോറ് പോലെയാണ്.

Related Articles