Current Date

Search
Close this search box.
Search
Close this search box.

മോർഗൻ ഫ്രീമാനും ഗനീം അൽ മുഫ്താഹും

കറുത്ത വർഗ്ഗക്കാരനായ മോർഗൻ ഫ്രീമാൻ എന്ന അമേരിക്കനും അറബ് വംശജനായ ഖത്തരി യുവാവ് ഗനീം അൽ മുഫ്താഹും തമ്മിലുള്ള സ്നേഹാന്വേഷണങ്ങൾ. ഫ്രീമാനെ ലോകത്തിനറിയാം. ഗനീം കാലുകൾ ഇല്ലാത്തവനാണ്, മുസ്ലിമാണ്, ലോകശ്രദ്ധ പിടിച്ചുപറ്റിയിട്ടില്ല. അവർ തമ്മിലെന്തു സംസാരിക്കാൻ എന്നതിശയിക്കുന്നവർക്ക് വേണ്ടി വിശുദ്ധ ഖുർആന്റെ കമന്ററി.

“മനുഷ്യരേ, നിങ്ങളെ നാം ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമാണ് സൃഷ്ടിച്ചത്. നിങ്ങളെ വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കിയത് നിങ്ങളന്യോന്യം തിരിച്ചറിയാനാണ്. അല്ലാഹുവിന്റെ അടുത്ത് നിങ്ങളിലേറ്റം ആദരണീയന്‍ നിങ്ങളില്‍ കൂടുതല്‍ ഭയഭക്തിയുള്ളവനാണ്; തീര്‍ച്ച. അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു.” (Sura 49 : Aya 13)

എല്ലാറ്റിലും മതം കലർത്തുന്നു എന്നതാണ് മുസ്ലിങ്ങളെ കുറിച്ചുള്ള ചിലർക്കുള്ള പരാതി. ഫുട്ബോളിലും കലർത്തിയത്രെ. ഈ ആയത്ത് കേട്ടപ്പോൾ മോർഗൻ ഫ്രീമാന് “സഹോദരാ എനിക്കു ശ്വാസം മുട്ടുന്നു” എന്ന് പറഞ്ഞു അമേരിക്കൻ വെള്ള പോലീസുകാരന്റെ ബൂട്ടിനടിയിൽ അന്ത്യശ്വാസം വലിച്ച ജോർജ് ഫ്ലോയ്ഡിഡിനെ ഓർമ്മവന്നു കാണണം. വംശവെറിയുടെ ലോകത്തേക്ക് ഒരു ഫുട്ബാൾ നിറയെ ശ്വാസം കൊടുത്തു വിടാൻ സാധിച്ചു എന്നതാണ് ഖത്തർ ലോകകപ്പിനെ വിത്യസ്ഥമാക്കിയത്.

ഈ മതവും, രാഷ്ട്രീയവുമൊന്നു പഠിക്കാനല്ലാതെ പിന്നെന്തിനാടോ നിങ്ങൾ പന്ത് തട്ടുന്നത് ?

 

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles