Current Date

Search
Close this search box.
Search
Close this search box.

മോദിയുടെ തെറ്റുകള്‍ക്ക് ഒരു രാജ്യം നല്‍കേണ്ടി വന്ന വില

Modi-fy.jpg

ഒരു മനുഷ്യന്റെ വിവരക്കേടിന് ഒരു രാജ്യത്തിനു നല്‍കേണ്ടി വന്ന വില വളരെ വലുതാണ്. കിട്ടുമെന്ന് പറഞ്ഞ കള്ളപ്പണം കിട്ടിയില്ല എന്ന് മാത്രമല്ല ഒന്നര മില്യണ്‍ ജോലികള്‍ നഷ്ടമായി എന്നതിന് പുറമെ 150 മില്യണ്‍ ജനങ്ങള്‍ ആഴ്ചകളോളം ശമ്പളമില്ലാതെ കഴിച്ചു കൂട്ടേണ്ടി വന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ പ്രധാനമന്ത്രി നടത്തിയ തികച്ചും കഴിവ്‌കേടു വ്യക്തമാക്കുന്ന തീരുമാനത്തില്‍ നിന്നും രാജ്യം ഭരിക്കുന്നവര്‍ക്കു മാറി നില്ക്കാന്‍ കഴിയില്ല.

ഒറ്റയടിക്ക് രാജ്യത്തെ നിലവിലുള്ള കറന്‍സികളില്‍ 86 ശതമാനത്തോളം ഒരു പഠനമോ ചര്‍ച്ചകളോ കൂടാതെ നിര്‍ത്തലാക്കി. രാജ്യം നേരിടുന്ന വിലക്കയറ്റവും പണപ്പെരുപ്പവും ഉണ്ടാകുന്നതിനു മുഖ്യ കാരണമായ കള്ളപ്പണം ഇല്ലാതാക്കുക എന്നതായിരുന്നു നിരോധനത്തിന്റെ ഉള്ളടക്കം. അവസാന കണക്കു പ്രകാരം ഏതാണ്ടെല്ലാ നിരോധിത പണവും റിസര്‍വ് ബാങ്കില്‍ തിരിച്ചെത്തി എന്നത് മോദിയുടെ എല്ലാ നിഗമനങ്ങളും തിരുത്താന്‍ കാരണമാണ്.

മോഡി ഒരു ദൈവ വിശ്വാസിയാണ്. തനിക്കു തെറ്റ് പറ്റിയാല്‍ അത് അംഗീകരിക്കാന്‍ തായ്യാറാണ് എന്നായിരുന്നു നിരോധനത്തിന്റെ ആദ്യ ദിനങ്ങളില്‍ മോഡി പറഞ്ഞിരുന്നത്. നോട്ടു നിരോധനം കൊണ്ട് വിചാരിച്ച ഒന്നും നടന്നില്ല എന്ന് മാത്രമല്ല കാര്യങ്ങള്‍ പലതും കൈവിട്ടു പോകുന്ന അവസ്ഥയിലാണ്. വാസ്തവത്തില്‍ മുമ്പ് പറഞ്ഞത് പോലെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ഭരിക്കുന്നവര്‍ മുന്നോട്ടു വരണമായിരുന്നു.

ഭരിക്കുന്ന പാര്‍ട്ടികള്‍ക്ക് അവരുടെ ചെയ്തികളില്‍ ഉത്തരവാദിത്വം വേണം. അതാണ് ജനാധിപത്യം. നാട്ടിലെ കറന്‍സി ദിനേന താഴോട്ടുപോകുന്നു. ഒന്നും ചെയ്യാന്‍ കഴിയാതെ സര്‍ക്കാര്‍ മുന്നോട്ടു പോകുന്നു, അടുത്ത് നടക്കുന്ന മൂന്നു വലിയ സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ ഈ വികാരം പ്രതിഫലിക്കും എന്നാണ് പറയുന്നത്, അത് കൊണ്ട് തന്നെ തിരഞ്ഞെടുപ്പ് അടുത്ത ദേശീയ തിരഞ്ഞെടുപ്പിന്റെ കൂടെ നടത്തിക്കാന്‍ ഭരണ പാര്‍ട്ടി ശ്രമിച്ചു കൂടായ്കയില്ല.

ഇന്ത്യന്‍ സാമ്പത്തിക രംഗം എല്ലാ തലത്തിലും വെല്ലുവിളി നേരിടുന്നു. ഒരു ജനതയുടെ ജീവന്‍ ഒരാളുടെ തീരുമാനത്തില്‍ മാത്രമാകുന്നത് ജനാധിപത്യത്തിന് ഗുണകരമല്ല. ജനങ്ങള്‍ മോദിയുടെ ഭരണ വൈകല്യത്തിന് കണക്കു ചോദിയ്ക്കാന്‍ കാത്തിരിക്കുന്നു എന്ന് പറഞ്ഞാലും അത് തെറ്റാവില്ല.

(ദി ഗാര്‍ഡിയന്‍ പത്രത്തിന്റെ എഡിറ്റോറിയലില്‍ നിന്ന്)
വിവ: അബ്ദുസ്സമദ് അണ്ടത്തോട്

Related Articles