Current Date

Search
Close this search box.
Search
Close this search box.

കോടിയേരിയും “വൈരുധ്യാധിഷ്ഠിത നിലപാടി “ലെ പരിഹാസ്യതയും

ഇസ് ലാം വെറും “ആചാര ബദ്ധിത മതം” അ ല്ലെന്നും സമൂഹത്തെ മാറ്റിമറിക്കാൻ കെൽപ്പുള്ള വിപ്ലവാത്മക ജീവിത പദ്ധതിയാണെന്നും നന്നായി അറിയുന്നവരാണ് സമുന്നതരായ മാർക്സിസ്റ്റ് നേതാക്കളും ബുദ്ധിജീവികളും. ഇറാൻ വിപ്ലവാനന്തരം, 80കളിൽ ഫിദൽ കാസ്ട്രോ അമേരിക്കയിലെ ടൈം വാരികക്ക് അനുവദിച്ച അഭിമുഖത്തിൽ “ജനങ്ങളുടെ ഭാ വി ഭാസുരമാക്കാൻ വിപ്ലവത്തിന് കഴിയുമെ ങ്കിൽ അതിൻറെ അടിസ്ഥാനം മതദർശനമോ, മാർക്സിസമോ എന്നത് പ്രശ്നമല്ല ” എന്ന് പറഞ്ഞത് സുവിദിതമാണ്.

അറബ് വസന്ത വിപ്ലവത്തെ വിലയിരുത്തി പ്രകാശ് കാരാട്ട് ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ (14.2.2011) ഇസ് ലാമിൻറെ പരിവർത്തനോത്മുകതയ്ക്ക് അടിവരയിടു ന്നുണ്ട്. വ്യക്തി ജീവിതത്തിൻറെ പരിമിതമായ പരിധിക്കുള്ളിൽ ഒതുങ്ങുന്നതല്ല ഇസ് ലാം. പ്രത്യുത സാമൂഹിക പരിവർത്തനത്തിൻറെ കരുത്തുറ്റ വ്യവസ്ഥിതി കൂടിയാണത്. നീതിയാണ് (ഖിസ്ത്/ബിർറ്) ഇസ് ലാമിൻറെ അകക്കാമ്പ്. ജാതി-മത-മതരഹിത മനുഷ്യരിലുടനീളം സാമൂഹിക നീതി പുലരേണ്ടതുണ്ട്. അതിനു വേണ്ടിയാണ് പ്രവാചകന്മാരാർ പണിയെടുത്തത്.

മതം എന്ന് കേൾക്കുമ്പോൾ തന്നെ ഭീകരതയായി, പ്രാകൃതമായി ചിത്രീകരിക്കരുത്. പ്രവാചകൻ മദീനയിൽ സ്ഥാപിച്ച പ്രഥമ രാഷ്ടം പോലും ബഹുസ്വരമായിരുന്നു. ജൂത-ക്രൈസ്തവ – ബഹുദൈവ വിശ്വാസികളെ മുഴുവൻ ചേർത്തു പിടിച്ച മുഹമ്മദ് നബി അവരെ വിളിച്ചത് “ഒരൊറ്റ സമുദായം” (ഉമ്മത്തൻ വാഹിദ) എന്നത്രെ!. (സംഘ് ഫാഷിസത്തെ മതവുമായി കൂട്ടിക്കെട്ടാനും പാടില്ല. പ്രതിലോമ ദേശീയതയിലും കോർപ്പറേറ്റ് പ്രീണനത്തിലുമാണ് ഫാഷിസം ഊന്നുന്നത് എന്ന ദിമിത്രോവിൻറെ നിരീക്ഷണം അറിയാത്തവരല്ലല്ലോ നമ്മൾ!)

“ജനങ്ങളുടെ ഭാരം അവരിൽ നിന്നിറക്കി വെക്കുകയും അവരുടെ ചങ്ങലകളെ പൊട്ടിച്ചെറിയുകയും ചെയ്തവനാണ് പ്രവാചകൻ ” എന്നും “ഭൂമിയിൽ ദുർബ്ബലരാക്കപ്പെട്ടവരെ അനുഗ്രഹിക്കാനും അവരെ നേതാക്കളും അനന്തര ഗാമികളുമായി കൊണ്ടുവരാനും നാം ഉദ്ദേശിക്കുന്നു” എന്നും വിശുദ്ധ ഖുർആൻ പ്രഖ്യാപിക്കുമ്പോൾ അതിലടങ്ങിയ വിപ്ലവ ഭാഷ്യം ആർക്കും തിരിയാത്തതല്ല!

Also read: പൗരത്വ സങ്കല്‍പ്പത്തിന്റെ ചരിത്രവും വികാസവും

മർദ്ദിത ജനകോടികളുടെ മോചനം ലക്ഷ്യമിടുന്ന സാമൂഹിക പരിവർത്തനത്തിൻറെ ഈ കരുത്തുറ്റ ഊർജ്ജം ഓരോ വിശ്വാസിയുടെയും സവിശേഷതയാണെന്നിരിക്കേ ഇസ് ലാമിക പ്രസ്ഥാനങ്ങൾക്കും അത് ഉച്ചത്തിൽ പറഞ്ഞേ തീരൂ! മനുഷ്യരാശിക്ക് ആത്മീയവും ഭൗതികവുമായ വെളിച്ചം നൽകേണ്ടവർ തന്നെ പ്രകാശം പ്രസരിപ്പിക്കാതിരിക്കുന്നതെങ്ങനെ?

അല്ലാതെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞതുപോലെ “ഇസ് ലാമിക രാഷ്ട്രം സ്ഥാപിക്കണമെന്നാണ് ജമാഅത്തെ ഇസ് ലാമി പറയുന്നത് ” എന്ന പ്രസ്താവം അങ്ങേയറ്റം ആശ്ചര്യജനകവും വസ്തുതകളെ കീഴ്മേൽ മറിക്കലുമാണ്. ഇന്ത്യ പോലെ മഹാ ഭൂരിപക്ഷവും മുസ് ലിംകൾ അല്ലാത്തവർ അധിവസിക്കുന്ന ഒരു നാട്ടിൽ “ഇസ് ലാമിക രാഷ്ട്രം” സ്ഥാപിക്കണം എന്ന് സാമാന്യ ബുദ്ധിയുള്ള ആരെങ്കിലും പറയുമോ. ഒരിക്കലുമില്ല. “രാഷ്ട്രീയം കൂടി ഉൾക്കൊള്ളു ന്നതാണ് ഇസ് ലാം ” എന്ന് പറയുന്നതും, “ഇസ് ലാമിക രാഷ്ട്രമാന്ന് ഇപ്പോൾ വേണ്ടത് ” എന്ന് പറയുന്നതും തമ്മിലുള്ള അജഗജാന്തരം അത് ഉന്നയിക്കുന്നവർക്ക് തിരിയാത്തതല്ല.

എന്നാൽ കോടിയേരിയെ പോലുള്ളവർ താ ൽക്കാലിക രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടി യും മറ്റ് പലരും പലപ്പോഴും കാര്യങ്ങൾ വേണ്ട ത്ര വിലയിരുത്താതെയും ഇവ്വിധം പറയാറുണ്ട്! വ്യക്തി സരസ്കരണവും മൂല്യവത്തായ സാമൂഹിക സംവിധാനവുമാണ് ജമാഅത്തെ ഇസ് ലാമി ലക്ഷ്യമിടുന്നത്. അതിലെവിടെയും വർഗീയതയോ വെറുപ്പോ ഇല്ല. മനുഷ്യത്വ വിരുദ്ധമായ “മത രാഷ്ട്രവാദം ” ഇല്ല.

Also read: പടിഞ്ഞാറ് പ്രവാചകനെ ഇങ്ങനെയാണ് വായിക്കുന്നത്

പിന്നെ 2006ലും 2011ലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും 2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ജമാഅത്തെ ഇസ് ലാമിയുടെ വോട്ട് വാങ്ങിയത് കോടിയേരി മറക്കാൻ പാടില്ലായിരുന്നു. കൂടെ നിൽക്കുമ്പോൾ “മിതവാദി “കളും അപ്പുറത്ത് നിൽക്കുമ്പോൾ “തീവ്രവാദി “കളും ആവുന്നതിൻറെ “മെക്കാനിസം”ആർക്കും തിരിയാത്തതല്ല. സംഘ് ഫാഷിസത്തിനെതിരെ പ്രതിരോധനിര കെട്ടിപ്പടുക്കാൻ കടപ്പെട്ടവർ തന്നെ ഫാഷിസത്തിന് കുഴലൂത്ത് നടത്തുന്ന ഈ “വൈരുധ്യാധിഷ്ഠിത നിലപാടി “ലെ പരിഹാസ്യതയും കാണാതെ പോവരുത് !

Related Articles