Current Date

Search
Close this search box.
Search
Close this search box.

സൂര്യനാരായണനും രമ്യയും പിന്നെ പള്ളി കമ്മിറ്റിയും

മലപ്പുറം: റമദാൻ്റെ ഭാഗമായി മോടി കൂട്ടിയ കുറുവ വറ്റലൂരിലെ ഉമറുൽ ഫാറൂഖ് മസ്ജിദിൻ്റെ ചുവരുകളിൽ പതിഞ്ഞ നിറങ്ങൾക്ക് ഇത്തവണ തിളക്കമേറെയായിരുന്നു. മതസൗഹാർദത്തിൻ്റെ വർണക്കൂട്ടുകൾ ചാലിച്ചു തയ്യാറാക്കിയ ചായങ്ങളായിരുന്നു പള്ളിയുടെ ചുവരുകൾക്ക് തിളക്കം കൂട്ടിയത്. നാട്ടുകാരനും പള്ളിയുടെ പരിസരത്തെ താമസക്കാരനുമായ സൂര്യനാരായണനാണ് ഇത്തവണ പള്ളിക്ക് പെയിൻറടിച്ചു നൽകിയത്.

30 വർഷത്തോളമായി ഖത്തറിൽ എൻജിനീയറായ സൂര്യനാരായണൻ ഒരു മാസത്തെ അവധിക്ക് നാട്ടിലെത്തിയ പ്പോഴാണ് റമദാൻ അടുത്തിട്ടും പള്ളിയുടെ ചുവരുകൾ പെയിൻ്റടിക്കാതിരുന്നത് ശ്രദ്ധിച്ചത്. ഇതോടെ ആ ചെലവ് ഏറ്റെടുക്കാൻ സന്നദ്ധനായി പള്ളി കമ്മിറ്റി ഭാരവാഹികളിലൊരാളും അയൽവാസിയുമായ മൻസൂർ പള്ളിപറമ്പനെ സമീപിക്കുകയായിരുന്നു. ഭാരവാഹികൾ നിറഞ്ഞ മനസ്സോടെ അനുമതി നൽകി (മാധ്യമം: 6.4.22)

വടകര: രമ്യയുടെ വിവാഹമാണിന്ന്. ഒരു ദേശത്തിൻ്റെ സൗഹൃദത്തിൻ്റെ അടയാളപ്പെടുത്തലും. താലികെട്ടിന് സദ്യയൊരുക്കുന്നത് മഹല്ല് കമ്മിറ്റി. വിവാഹത്തിന് പന്തലൊരുക്കിയത് മഹല്ലിലെ യുവാക്കളുടെ കൂട്ടായ്മയും.

ചെരണ്ടത്തൂർ നുസ്രത്തുൽ ഇസ് ലാം സംഘം മഹല്ല് കമ്മിറ്റിയാണ് സൗഹാർദത്തിൻ്റെയും മാനവികതയുടെയും മാതൃക തീർക്കുന്നത്. മഹല്ല് പള്ളിയുടെ അടുത്ത വീട്ടുകാരാണ് ഒറ്റപ്പിലാക്കൂൽ ഗോപാലനും കുടുംബവും. ഗോപാലൻ്റയും ശാന്തയുടെയും മകളാണ് രമ്യ. വിവാഹത്തിന് മഹല്ല് കമ്മിറ്റിയെ ക്ഷണിച്ചപ്പോൾ കമ്മിറ്റി സ്വമേധയാ കല്യാണത്തിൻ്റെ രണ്ടു ദിവസത്തെ ഭക്ഷണച്ചെലവ് ഏറ്റെടുക്കുകയായിരുന്നു.

പളളിയിലെ വിശേഷ ചടങ്ങുകളിൽ പങ്കെടുക്കുകയും തങ്ങളുടെ പരിമിതികൾക്കുള്ളിൽ നിന്ന് പള്ളിക്ക് സംഭാവന നൽകുന്നവരുമാണ് ഗോപാലനും കുടുംബവും. വിവാഹക്കാര്യം അറിഞ്ഞതോടെ ഗോപാലൻ്റെ വീട്ടിലെത്തി മഹല്ല് കമ്മിറ്റി തീരുമാനം അറിയിച്ചു. മഹല്ലിലെ യുവാക്കളുടെ വാട്സ് ആപ് കൂട്ടായ്മ കല്യാണപ്പന്തലിൻ്റെ ചെലവുകൾ വഹിക്കാമെന്നും ഏറ്റു.
(മാധ്യമം: 19.3.22)

Related Articles