Current Date

Search
Close this search box.
Search
Close this search box.

നീതി പുലരണമെങ്കിൽ

ഫിയറ്റ് ജസ്റ്റീഷ്യ റുവറ്റ് കൈലം അഥവാ ആകാശം ഇടിഞ്ഞു വീണാലും നീതി പുലരണം എന്നത് ഒരു ലാറ്റിൻ തത്വമാണ് . 1870 മുതൽ രൂപീകൃതമായ എല്ലാ രാഷ്ട്രങ്ങളുടേയും ഭരണഘടനകൾ ഉറപ്പു വരുത്തുന്ന നീതി ഈ ലാറ്റിൻ ആപ്തവാക്യത്തിൽ നിന്ന് നിഷ്പന്നമാണ്.
1949 ൽ നവംബർ 26 ന് നിർമ്മാണം പൂർത്തിയായ ഇന്ത്യൻ ഭരണഘടന പ്രാബല്യത്തിൽ വരാൻ വീണ്ടും മൂന്ന് മാസം വേണ്ടി വന്നു എന്നാണ് ആധുനിക ഭാരത ചരിത്രം പറയുന്നത്. നീതി,സമത്വം, സ്വാതന്ത്ര്യം എന്നിവ ഉറപ്പു വരുത്താനാവാൻ സ്വാതന്ത്ര്യലബ്ധിക്ക് ശേഷം മൂന്നു വർഷവും ഭരണഘടന നിലവിൽ വന്നിട്ടു മൂന്നു മാസവും എന്നത് നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ട സംഗതിയാണ്. അഥവാ നീതി സർവ്വർക്കും ഉറപ്പു വരുത്താനാണ് ഈ കാലവിളംബം സ്വാതന്ത്ര്യത്തിനും പ്രാബല്യത്തിൽ വരുത്തുന്നതിനുമിടയിൽ സംഭവിച്ചത്.
അന്യമതസ്ഥന്റെ വീട് പൊളിച്ചുണ്ടായ പള്ളി മാറ്റിപ്പണിയാനും വേറെരു മതക്കാരനെ ശല്യപ്പെടുത്തി എന്നതിന്റെ പേരിൽ ഭരണത്തലവന്റെ രക്ത ബന്ധുവിനെ ജീഫ് ജഡ്ജിന്റെ മുമ്പിൽ കൊണ്ടുവന്നതുമെല്ലാം സച്ചരിതരായ ഭരണാധികാരികളുടെ ന്യായദീക്ഷയുടെ ചില ഉദാഹരണങ്ങൾ മാത്രം.

“നീതി പാലിച്ചില്ലെങ്കിൽ നിർഭാഗ്യവാനാവും ” എന്ന പ്രവാചകാധ്യാപനം നടപ്പിലാക്കാത്ത ന്യായാധിപനോ ഭരണകൂടമോ പൊതുജന സമക്ഷം അസ്പൃശ്യരാവും. ” എന്റെ മകൾ ഫാത്വിമയാണ് മോഷ്ടിക്കുന്നതെങ്കിലും ഞാനവളുടെ കരം ഛേദിക്കും ” എന്ന സമത്വബോധമില്ലാത്ത ഒരു ന്യായാധിപനിൽ നിന്നും ന്യായം പ്രതീക്ഷിക്കാമോ ?! നീതി കൊണ്ട് വിധിക്കുന്ന ഭരണാധികാരിക്കും ന്യായാധിപനും വേറൊരു തണലുമില്ലാത്ത നാളിൽ തണൽ ലഭിക്കുമെന്ന ബോധ്യമില്ലെങ്കിൽ അവരിൽ നിന്ന് നീതിയുള്ള വിധി ആഗ്രഹിച്ചിട്ടെന്ത്?!

إن الله يحب المقسطين അല്ലാഹു നീതിമാന്മാരെ ഇഷ്ടപ്പെടുന്നു എന്നത് ഖുർആനിൽ ഒരുപാടു തവണ ആവർത്തിക്കപ്പെട്ട യാഥാർഥ്യമാണ്. നീതിയുടെ കാവൽക്കാരും കൈകാര്യകർത്താക്കളും (ഖവ്വാമീൻ) ആവുക എന്നതാവണം വ്യക്തികളെപ്പോലെ തന്നെ ഓരോ ഭരണഘടനയുടേയും അടിസ്ഥാനം. എങ്കിൽ മാത്രമേ നീതി പുലരുന്ന രാജ്യവും നീതി ബോധമുള്ള ന്യായാധിപന്മാരും നീതിയും ന്യായവും ഉൾകൊള്ളുന്ന നേതാക്കളും  നാട്ടിൽ പുലരൂ.

Related Articles