Current Date

Search
Close this search box.
Search
Close this search box.

ജിഹാദ് കുളിര് പെയ്യുന്ന കനല് !

ലോകത്ത് ഏറ്റവും തെറ്റുധരിക്കപ്പെട്ടതത്രെ “ജിഹാദ് ” എന്ന ഖുർആനിക പദം.
“വിശുദ്ധ യുദ്ധം” എന്ന് ജിഹാദിന് അർത്ഥമേയില്ല. അത് ഇസ് ലാമിനോടുള്ള മുൻവിധി നിറഞ്ഞ വെറുപ്പും വിദ്വേഷവും മുസ് ലിംകളോടുള്ള വംശീയ വിവേചനവും (ഇസ് ലാമോഫോബിയ) പിടിപെട്ട ഒരു കൂട്ടം പടിഞ്ഞാറൻ എഴുത്തുകാർ സൃഷ്ടിച്ച കത്രിപ്പാണ്.

“വിശുദ്ധം” എന്ന ആശയം “ജിഹാദ് ” എന്ന പദത്തിൽ തീരേ ഇല്ല. യുദ്ധത്തെ കുറിക്കാൻ അറബിയിൽ ഉപയോഗിക്കുന്ന പദങ്ങൾ ഹർബ്, ഖിതാൽ എന്നിവയാണ്.

അധ്വാനിക്കുക, ത്യാഗം ചെയ്യുക എന്നൊക്കെയാണ് ജിഹാദിൻ്റെ ശരിയായ അർത്ഥം. അധർമങ്ങൾക്കെതിരെ ധർമം സ്ഥാപിക്കാനുള്ള എല്ലാ പ്രവർത്തനങ്ങളും ആണ് ജിഹാദ് എന്ന് ശൈഖ് യൂസുഫുൽ ഖറദാവി നിരീക്ഷിക്കുന്നുണ്ട് (ഖറദാവിയുടെ ഫത് വകൾ: 1: 229, 2:173)

Also read: ഒഴിവ് സമയം പ്രവര്‍ത്തനങ്ങള്‍ കൊണ്ട് നിറയട്ടെ

“വാർ” എന്ന ആശയമല്ല “സ്ട്രഗ്ൾ” എന്ന ആശയമാണ് ജിഹാദ് ഉദ്പാതിപ്പിക്കുന്നത്.മലയാളത്തിൽ നമുക്കതിനെ “ആദർശസമരം” എന്ന് വിളിക്കാം. സത്യമാർഗത്തിൽ ബുദ്ധിയും ചിന്തയും പേനയും സമ്പത്തും ശരീരവും കൊണ്ട് നടത്തുന്ന സ്വന്തം ദേഹേഛകൾക്കെതിരെയുള്ള പ്രതിരോധങ്ങൾ മുതൽ ആദർശ പ്രചോദിതമായ രാഷ്ട്രീയ, സാമൂഹിക, വിദ്യാഭ്യാസ, സാംസ്കാരിക, കലാ-സാഹിത്യ പ്രവർത്തനങ്ങളത്രയും ജിഹാദ് എന്ന സംജ്ഞയിൽ ഉൾപ്പെടും. ഇസ് ലാമിൻ്റെയും മുസ് ലിംകളുടെയും സുരക്ഷയും ഭാസുരമായ ഭാവിയും മനുഷ്യരുടെയും രാഷ്ട്രത്തിൻ്റെയും ക്ഷേമത്തിനു വേണ്ടിയുള്ള യത്നങ്ങളും മഹത്തായ ജിഹാദുകളാണ്.

“വിശുദ്ധ ഖുർആൻ കൊണ്ടുള്ള ജിഹാദാണ് ഏറ്റവും വലിയ ജിഹാദ് ” എന്ന് ഖുർആൻ തന്നെ പറഞ്ഞത് ശ്രദ്ധേയമാണ്. “ദേ ഹേഛകൾക്കെതിരെയുള്ള സമരമാണ് ഏറ്റവും വലിയ ജിഹാദ് ” എന്നും “അക്രമിയായ ഭരണാധികാരിയുടെ മുന്നിൽ സത്യം പറയലാണ് ഏറ്റവും ശ്രേഷ്ഠമായ ജിഹാദ് ” എന്നും നബി(സ) പ്രസ്താവിച്ചിരി ക്കുന്നു.

അവ്വിധം ചിന്തിക്കുമ്പോൾ ജിഹാദ് എന്ന പൊള്ളുന്ന പദം ഇന്ന് പ്രചരിപ്പിക്കപ്പെടുന്നതു പോലെ ചാവേർ ആക്രമമോ ഭീകര പ്രവർത്തനമോ തെറ്റായ പ്രണയമോ അല്ലെന്നും മറിച്ച് ഏറ്റവും മനുഷ്യഗന്ധിയായ ഖുർആനിക പ്രയോഗണെന്നും വരുന്നു!

“സായുധ സമരവും ജിഹാദിൻ്റെ പരിധിയിൽ വരില്ലേ?” എന്ന് ചോദിക്കാം. തീർച്ചയായും സാഹചര്യം ആവശ്യപ്പെടുന്ന നിർബന്ധ ഘട്ടങ്ങളിൽ അങ്ങനെ വരും എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ ഇന്ത്യ പോലുള്ള ഒരു ജനാധിപത്യ – മത നിരപേക്ഷ രാജ്യത്ത് സായുധ സമരത്തിന് ഒരു പ്രസക്തിയും ഇല്ല. പ്രത്യുത സമാധാനപരമായ ആശയസമരമാണ് ഇവിടെ വേണ്ടത്.

Also read: മുഹമ്മദുല്‍ ഗസ്സാലിയുടെ ഏഴു പ്രധാന ഗ്രന്ഥങ്ങള്‍ – 2

ജിഹാദിനെ പറ്റി നാം കൂടുതൽ പഠിക്കേണ്ടതുണ്ട്. ജിഹാദ് ഓരോ മുസ് ലിമിനും നിർബന്ധ ബാധ്യതയത്രെ! വിശുദ്ധ ഖുർആനും തിരുസുന്നത്തും അക്കാര്യം അർത്ഥശങ്കയ്ക്കിടം നൽകാത്ത വിധം പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles