Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലും മാനസിക രോഗികളും

പാലായ്ക്ക് അടുത്ത് മരങ്ങാട്ട് പള്ളി എന്ന ഒരു സ്ഥലമുണ്ട് . അവിടെയുള്ള ഞങ്ങളുടെ ഒരു അകന്ന ആന്റി ഇസ്രായേലില്‍ ഹോം നേഴ്‌സ് ആയി ജോലി ചെയ്യുന്നുണ്ട്. ഇസ്രായേലില്‍ ഹോം നഴ്‌സായി ജോലി ചെയ്യുക എന്നത് ഭയങ്കര ഭാഗ്യമായി കാണുന്നവരുണ്ട്. ഇഷ്ടം പോലെ ശമ്പളം കിട്ടും. 3-ആം തിയതിക്ക് ഉള്ളില്‍ അക്കൗണ്ടില്‍ പണം എത്തും. നല്ല ഭക്ഷണം നല്ല താമസ സൗകര്യം വേറെന്ത് വേണം …..?

പണി ഇത്തിരി കടുപ്പമുള്ള ജോലിയാണ് 50 – 60 വയസ് കഴിഞ്ഞ പ്രായമുള്ളവരെ നോക്കലാണ് പണി . ശമ്പളം കൃത്യമായി അവരുടെ മക്കള്‍ തരും ….. മാതാപിതാക്കളോട് അവര്‍ക്കുള്ള ഏക ചുമതല അതാണ് …… ഇതിന് കാരണം ഉണ്ട് 50- 60 വയസാവുന്നതോട് കൂടി ഇസ്രായേയിലുള്ള ഏകദേശം എല്ലാവര്‍ക്കും മാനസിക അസുഖം തുടങ്ങും . ഇതിന് കാരണം അവരുടെ ഉള്ളിലെ ഭീതിയാണ് . ഫലസ്ഥീനില്‍ നിന്ന് റോക്കറ്റ് വിടുമ്പോള്‍ തന്നെ ഇവിടെ ഇസ്രായേലില്‍ അലാറം മുഴങ്ങുീ അപ്പോള്‍ തന്നെ അവര്‍ ഭൂമിയിലെ സുരക്ഷാ കേന്ദ്രങ്ങളില്‍ ഒളിക്കും ഇത് തന്നെയാണ് ഇവരുടെ ജീവിതം തന്നെ .

മര്യാദക്ക് പുറത്തിറങ്ങി നടക്കാന്‍ പോലും കഴിയില്ല . സമ്പത്തും സൗകര്യങ്ങളും ഉണ്ടായിട്ടും ഈ അവസ്ഥയിലായി എന്നതോര്‍ത്താല്‍ ആരുടെയും നിയന്ത്രണം വിടും. ലോക മുസലിംങ്ങള്‍ക്കും , ജൂതന്‍മാര്‍ക്കും പ്രധാന ആഘോഷമാണല്ലോ മുഹറം 10 . മാത്രവുമല്ല മുസല്‍മാന്‍മാര്‍ക്ക് പവിത്രമാക്കപ്പെട്ട മാസവും ആണ് മുഹറം മാസം . അവര്‍ക്ക് യുദ്ധം ചെയ്യാന്‍ പാടില്ലാത്ത ( മതപരമായി നിവൃത്തിയില്ലങ്കില്‍ തിരിച്ചടിക്കാം എന്ന് ഞാന്‍ മനസിലാക്കിയത് )4 മാസങ്ങളില്‍ ഒരു മാസം . ഈ മാസമാണ് ഇസ്രായേല്‍ എന്നും ഫലസ്ഥീനെ ആക്രമിക്കാന്‍ തിരഞ്ഞെടുക്കുന്നത് .

കഴിഞ്ഞ വര്‍ഷം ഈ മാസത്തില്‍ കൊല്ലപെട്ട ഫലസ്ഥീനികള്‍ 260 ആണങ്കില്‍ വെറും 12 ഇസ്രായേലികളാണ് കൊല്ലപെട്ടത്. പക്ഷേ ഇസ്രായേലികള്‍ക്ക് ഈ 12 പേര്‍ 500 പേരുടെ വിലയാണുള്ളത് . ഈ ഭീതിയില്‍ നിന്നാണ് അവര്‍ പലരും വിഷാദ രോഗത്തിന് അടിമകളാവുന്നത്. പാലാ, കോട്ടയം, തിരുവല്ല, ചങ്ങനാശ്ശേരി ഭാഗത്തിലെ പല ക്രൈസ്തവ കുടുംബത്തിലെയും സ്ത്രീകള്‍ നല്ല ശമ്പളത്തില്‍ അവിടെ ജോലി ചെയ്യുന്നുണ്ട്.

പക്ഷേ ഫലസ്ഥീനികള്‍ക്ക് ഒരാള്‍ മരിച്ചാലും , ജനിച്ചാലും ഒരേ വികാരമാണ് അവര്‍ സന്തോഷം പ്രകടിപ്പിക്കും എന്ന് ആന്റി പലപ്പോഴും പറയാറുണ്ട്. 1990 കളില്‍ ഫലസ്ഥീനികള്‍ ഇസ്രായേലില്‍ നുഴഞ്ഞ് കയറി നടത്തിയത് വന്‍ ആക്രമണങ്ങളാണ് . പക്ഷേ 2000 അവസാനത്തില്‍ അത്തരം ആക്രമണങ്ങളെ ഇസ്രായേല്‍ തടഞ്ഞ് നിര്‍ത്തി. എന്നാല്‍ അവര്‍ ഇപ്പോള്‍ കിലോമീറ്ററോളം തുരങ്കങ്ങള്‍ ഉണ്ടാക്കിയാണ് ഭക്ഷണസാധനങ്ങളും , ആയുധങ്ങളും ഉപയോഗിച്ച് ഇസ്രായേലിനെ വിറപ്പിക്കുന്നത് .

ഇത്തരം പോരാട്ടം നടത്താന്‍ ഇവര്‍ക്ക് എങ്ങനെ കഴിയുന്നു എന്നതാണ് ഇസ്രായേലുകാരെ ചിന്തിപ്പിക്കുന്നത്. കാരണം ഇത്രയും വലിയ ഒരു സൈനിക ശക്തിയോട് ഫലസ്ഥീനിലെ ചെറിയ പ്രദേശമായ ‘ഗസ ‘ യിലിരുന്നു കൊണ്ട് പോരാടുന്നതില്‍ ഇവര്‍ക്ക് ഏതോ ‘ആദൃശ്യ ശക്തി ‘ യുടെ സഹായം ഉണ്ടന്ന് വിശ്വസിക്കുന്ന ഇസ്രായേലികള്‍ പോലും ഉണ്ട് ……. ഇങ്ങനെ ഹോം നേഴ്‌സായി ജോലി ചെയ്യുന്നവര്‍ക്ക് എന്നും സുരക്ഷിത സ്ഥലങ്ങളിലായിരിക്കും താമസം . അതുകൊണ്ട് ഇത്തരം പണിക്ക് പോകാന്‍ ആര്‍ക്കും മടിയുണ്ടാകാറില്ല……

ലോകത്ത് പൊതുവെ പറയുന്ന ഒരു വികാരം ആണ് ജൂതന്‍മാര്‍ ഭയങ്കരന്‍മാരാണ് എന്ന് .പക്ഷേ ഇസ്രായേലിന്റെ മൊത്തം സ്ഥിതി നോക്കുമ്പോള്‍ ഫലസ്ഥീനികളുടെ മുന്നില്‍ ഇസ്രായേല്‍ വല്യ സംഭവം ഒന്നുമല്ല …… ഇത്രയും വല്യ ചാര വലയം ഉണ്ടായിട്ടും ഫലസ്ഥീനികളോട് മുട്ടാന്‍ ഒരു പരിധിവരെ മാത്രമേ അവര്‍ക്ക് കഴിഞ്ഞിട്ടുള്ളു.

എന്നിട്ടും ഇവര്‍ ഫലസ്ഥീനില്‍ ആക്രമണത്തിന് മുതിരുന്നത് ചില പൊളിറ്റികല്‍ ട്രിക്കിന്റെ ഭാഗമാണ് . ലോക പോലീസാണ് ഞങള്‍ എന്ന മാര്‍ക്കറ്റിങ്ങിന് ‘ഇടിവ് ‘ പറ്റാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല . അതിന് പാവങ്ങളുടെ മേല്‍ കുതിര കയറുക. പക്ഷേ സംഘികള്‍ കഴിഞ്ഞാല്‍ കേരളത്തിലെ ചില യുക്തന്‍മാര്‍ ഈ സയണിസത്തെ ഇഷ്ടപെടുന്നുണ്ട് . അതിന് അവര്‍ പറയുന്ന ന്യായീകരണം ഇസ്ലാമിക ഭീകരതയെ ചെറുക്കാന്‍ ഇസ്രായേലിനെ പറ്റുവെന്ന് ആണ് . ഈ വിവരക്കേട് നമുക്ക് മറക്കാം . രണ്ടാമത്തെ വാദം അവര്‍ മത പ്രമോഷന്‍ നടത്തുന്നില്ല എന്നാണ്.

എന്ത് വിവരമാണ് സയണിസത്തേക്കുറിച്ച് ഇവര്‍ക്ക് ഉള്ളത് ? ലോകത്ത് ആര്യന്‍മാരും , സയണിസ്റ്റുകളുമാണ് വംശീയ ശുദ്ധിയില്‍ വിശ്വസിക്കുന്ന കൂട്ടങ്ങള്‍. അതായത് ജന്‍മം കൊണ്ട് ഉണ്ടാവുന്ന ഒന്നാണ് സയണിസം. അതിലേക്ക് പോയാല്‍ ആരെയും അവര്‍ സ്വീകരിക്കില്ല. അതുകൊണ്ട് തന്നെ അവര്‍ അവരെക്കുറിച്ച് പ്രമോഷന്‍ ചെയ്യാത്തത്. അതായത് അവരല്ലാത്ത ഒന്നിനേയും അവര്‍ സ്വീകരിക്കില്ല. എത്രയോ അപകടകരമായ ചിന്തയാണ് ഇതിനെയാണ് യുക്തന്‍ താലോലിക്കാന്‍ ശ്രമിക്കുന്നത്. യുക്തന്‍മാരിലെ വിഷാദ രോഗികളെയും സൂക്ഷിക്കേണ്ടതാണ്.

Related Articles