Current Date

Search
Close this search box.
Search
Close this search box.

കൊറോണ കാലത്തെ ഇന്ത്യയിലെ ഇസ്​ലാമോഫോബിയ

ഇന്ത്യയിൽ കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന സന്ദർഭത്തിലും വർഗീയത ഒരു യാഥാർഥ്യമാണെന്ന് സാമൂഹിക-രാഷ്ട്രീയ പ്രവർത്തകർ തുറന്നുകാണിക്കുന്നു. മുമ്പുണ്ടായിരുന്ന വർഗീയത കൂടുതൽ ശക്തിപ്പെടുത്താനുള്ള ഒരു ആയുധമായി കൊറോണ കാലത്തെ ഉപയോഗപ്പെടുത്തുകയാണ്. ഇത് എഴുത്തുകാരനും, പത്രപ്രവർത്തകനും രാജ്യസഭാംഗവുമായിട്ടുള്ള സ്വപൻദാസ് ഗുപ്ത  വ്യക്തമാക്കുന്നുണ്ട്. ഹിന്ദു ദേശീയതയുടെ കരുത്തനായ വലതുപക്ഷ വക്താവെന്നാണ് വിക്കീപീഡിയ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ ആഴ്ചയിൽ ഒരു മാഗസിനിലെഴുതിയ ലേഖനത്തിൽ ഗുപ്ത ഒരു നിരീക്ഷണം അവതരിപ്പിക്കുന്നു. കൊറോണാനാന്തരം അല്ലെങ്കിൽ ലോക്ക് ഡൗണിന് ശേഷം രാഷ്ട്രീയത്തിൽ വർഗീയ വിഷം അധികരിക്കുമെന്ന ആശങ്കയാണ് ആ ലേഖനത്തിൽ അദ്ദേഹം
പ്രകടിപ്പിക്കുന്നത്.

Also read: അംഗീകരിക്കപ്പെടേണ്ടതുണ്ട് ഓരോ മനുഷ്യനും

ഇന്ത്യയിലെ 14കോടി മുസ് ലിംകൾക്കെതരിൽ ഭാരതീയ ജനതാ പാർട്ടി (BJP) തുടക്കം മതുൽ സ്വീകരിച്ച രാഷ്ട്രീയത്തിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (RSS) രാഷ്ട്രീയ ഘടകമാണ് ഭാരതീയ ജനതാ പാർട്ടി. ഒരു നൂറ്റാണ്ട് മുമ്പ് സാംസ്കാരിക സംഘടനയെന്ന നിലയിലാണ് ബി.ജെ.പി രൂപംകൊള്ളുന്നത്. പ്രവർത്തനം രാഷ്ട്രീയമായ ലക്ഷ്യങ്ങൾ മുൻനിർത്തികൊണ്ടുള്ളതായിരുന്നു. ഇന്ത്യയിലെ മുസ് ലിംകൾക്കെതിരിൽ കടുത്ത വർഗീയ അതിക്രമങ്ങൾ അഴിച്ചുവിടുന്നതിൽ ചെറുതല്ലാത്ത ചരിത്രമാണ് ബി.ജെ.പിക്കുള്ളത്. ഈ പാർട്ടി 2014ൽ അധികാരത്തിൽ വന്നതുമുതൽ ഇന്ത്യൻ മുസ് ലിംകൾ കൂടുതൽ പ്രതിസന്ധിയിലും സങ്കീർണതയിലുമായി. തുടർന്ന് പാർട്ടി കൈകൊണ്ട തീരുമാനങ്ങളും നടപടികളും മുസ് ലിം വിരുദ്ധതിയിൽ കേന്ദ്രീകരിച്ചുള്ളതായിരുന്നു. ഈ പാർട്ടി 2019ൽ വീണ്ടും അധികാരത്തിൽ വന്നപ്പോൾ മുസ് ലിംകൾ മുമ്പത്തെക്കാൾ കൂടുതൽ ഭയചകിതരായി. തുടർന്ന് സുപ്രീംകോടതി ബാബരി മസ്ജിദ് തകർക്കപ്പെട്ട സ്ഥലത്ത് രാമ ക്ഷേത്രം നിർമിക്കുന്നതിന്  അനുമതി നൽകുകയും ചെയ്തു.

രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം മുസ് ലിംകൾക്കെതിരിൽ പുതിയ തരത്തിൽ ഇസ് ലാമോഫോമിയ തരങ്കം രൂപമെടുത്തിരിക്കുന്നു. സമ്മേളനം അവസാനിച്ചെങ്കിലും സ്ഥലത്ത് നിന്ന് പുറപ്പെട്ടിട്ടില്ലാത്ത തബ് ലീഗ് ജമാഅത്ത് പ്രവർത്തകർ ലോക്ക് ഡൗൺ തീരുമാനം വന്നതിന് നാല് മണിക്കൂറുകൾക്ക് ശേഷം അവിടെ തന്നെ നിൽക്കാൻ നിർബന്ധിതരായി. തുടർന്ന്, ഈയൊരു മുസ് ലിം സംഘടനക്കെതിരിൽ ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപിപ്പിക്കുന്നതിന്  ഗൂഢാലോചന നടത്തുകയാണെന്ന ആരോപണം പ്രചരിപ്പിക്കപ്പെട്ടു. ഹിന്ദുത്വ ദേശീയവാദികൾ ഈ ആരോപണത്തെ മാധ്യമങ്ങലൂടെ കൊഴുപ്പിച്ചു. ഇത് രാജ്യത്ത് മുസ് ലിംകൾക്കെതിരിൽ അതിക്രമം അഴിച്ചുവിടുന്നതിനും, നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള മുസ് ലിംകളെ ലക്ഷ്യം വെച്ചുള്ള നരനായാട്ടിലേക്കും വഴിവെച്ചു. ഇസ് ലാമോഫോബിയയുടെ ഈയൊരു പുതിയ തരംഗത്തെ ഹിന്ദുത്വ ദേശീയവാദികൾ മുസ് ലിം വിരുദ്ധതയുടെ ശക്തമായ ആയുധമായി എടുത്തുപയോഗിച്ചു. കൊറോണ വൈറസ് വ്യാപനത്തിന് കാരണമായ മുസ് ലിംകളെ കൊലചെയ്യാൻ പ്രേരണ നൽകി സാമൂഹിക മാധ്യമങ്ങളിൽ വിഡിയോകളും പ്രത്യക്ഷപ്പെട്ടു.

Also read: ഗാർഹികവിദ്യാഭ്യാസം വലിയ സാധ്യതയാണ്

ഹിന്ദുക്കൾ ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ നടന്നുകൊണ്ട് വ്യാപാരം നടത്തിയിരുന്ന മുസ് ലിംകൾക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു. തലസ്ഥാനമായ ന്യൂഡൽഹിയും അതിൽ ഉൾപ്പെടുന്നു. മുസ് ലിംകൾക്ക് പ്രവേശനമില്ലെന്ന് എഴുതിവെക്കപ്പെട്ട ബോഡുകൾ ചില സമീപ പ്രദേശങ്ങളുടെ കവാടങ്ങളിൽ പ്രത്യക്ഷപ്പെട്ടു. മറ്റ് ഹിന്ദുക്കൾക്ക് മാതൃകയാകുന്നതിനായി ഈ ബോഡുകളും, ഇത്തരം പ്രസ്താവനകളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ടു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതുമുതൽ പള്ളികൾ അക്രമിക്കപ്പെട്ടു. അതുപോലെ, ഇന്ത്യൻ പൗരന്മാരായ മുസ് ലിംകളെ ഇന്ത്യൻ പ്രദേശങ്ങളിലേക്ക് വൈറസ് വ്യാപിക്കുന്നതിന് വേണ്ടി നേപ്പാൾ അതിർത്തിയിലൂടെ പാകിസ്താൻ പ്രവേശിപ്പിക്കുകയാണെന്ന പ്രസ്താവനയും, ആരോപണവും ഇന്ത്യൻ സുരക്ഷാ സംവിധാനത്തിന്റെ ഭാഗത്ത് നിന്നുണ്ടായി.

കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന ഇന്ത്യൻ പോരാട്ടത്തെ ഇസ് ലാമോഫോമിയ ദുർബലപ്പെടുത്തുന്നുവെന്ന് അന്താരാഷ്ട്ര ഇംഗ്ലീഷ് മാധ്യമങ്ങൾ പ്രത്യേകിച്ച് അമേരിക്കൻ-പാശ്ചാത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി. ഇതിനെ തുടർന്ന്, കൊറോണ പ്രതിരോധ നടപടികൾ വർഗീയപരമായിരിക്കരുതെന്ന് ലോകാരോഗ്യ സംഘടന പ്രസ്താവനയിറക്കി. ഈ സമ്മർദത്തെ തുടർന്ന് ഇന്ത്യയിലെ ഭരണ പാർട്ടിയായ ബി.ജെ.പിയുടെ അധ്യക്ഷൻ ജെ.പി നഡ്ഡ വർഗീയതിയിൽ നിന്ന് വിട്ടുനിൽക്കാൻ ആവശ്യപ്പെട്ടു. പല സന്ദർഭങ്ങളിലായി മുസ് ലിംകളെ വംശീയമായി ഉന്മൂലനം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ഹിന്ദുത്വ തീവ്രവാദികൾ അറസ്റ്റ് ചെയ്യപ്പെട്ടു. അതേസമയം, മുസ് ലിം സംഘടനകളും ഇതര വിഭാഗങ്ങളും വർഗീയതക്കെതിരായും, മുസ് ലിം ന്യൂനപക്ഷങ്ങളെ ഉന്നം വെച്ചുള്ള വേട്ട അവസാനിപ്പിക്കുന്നതിന് നടപടി കൈകൊള്ളണമെന്ന് ആവശ്യപ്പെട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി.

വംശീയ ഉന്മൂലനം ചെയ്യുമെന്ന് ഹിന്ദുത്വ വർഗീയ വാദികൾ ഭീഷണിപ്പെടുത്തുന്ന ഇത്തരമൊരു സങ്കീർണാവസ്ഥയിൽ മുസ് ലിംകൾ ഏറ്റവും വലിയ അപകടമാണ് സ്വാതന്ത്ര്യാനന്തരം മുന്നിൽ കാണുന്നത്. ലോകത്തുള്ള അധിക രാഷ്ട്രങ്ങളും പ്രത്യേകിച്ച് മുസ് ലിം രാഷ്ട്രങ്ങൾ കൊറോണ വ്യാപനം തടയുന്നതിലും, അത് മൂലമുണ്ടായ പ്രതിസന്ധി പരിഹിരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടിരിക്കുന്ന സന്ദർഭത്തിൽ ഹിന്ദുത്വ തീവ്രവാദികൾ ഇത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് ഇന്ത്യൻ മുസ് ലിംകൾ ഭയക്കുന്നു.

അവലംബം: aljazeera.net
വിവ: അർശദ് കാരക്കാട്

Related Articles