Current Date

Search
Close this search box.
Search
Close this search box.

ഇഖ്ബാൽ ഓർമകൾ

* ഇഖ്ബാലിന് കുട്ടിക്കാലം മുതലേ നർമ്മം കലർത്തി മറുപടി നൽകുന്ന സ്വഭാവമുണ്ടായിരുന്നു. ഒരു ദിവസം ഇഖ്ബാൽ
സ്കൂളിൽ വരാൻ വൈകി. അന്നദ്ദേഹത്തിന് വെറും
പതിനൊന്ന് വയസ്സ് .
സാർ ചോദിച്ചു, “ഇഖ്ബാൽ, നീ എന്തേ വരാൻ വൈകി ?

ഇഖ്ബാൽ മറുപടി പറഞ്ഞു: “അതെ! ഇഖ്ബാൽ എപ്പോഴും വൈകിയാണ് വരുന്നത്. ”
സാറിന് സംഗതി തിരിഞ്ഞു. സഹപാഠികൾ ധിക്കാരം എന്ന് പറഞ്ഞു മൂക്കത്ത് വിരൽ വെച്ചു.
സാറു തന്നെ അവരെ തിരുത്തിക്കൊടുത്തു :
ഇഖ്ബാൽ എന്നാൽ മുന്നേറ്റമെന്നാണർത്ഥം.

* അല്ലാമാ ഇഖ്ബാൽ തന്റെ ജീവിതകാലം മുഴുവൻ ഇസ്ലാമിന്റെ മഹത്വത്തെക്കുറിച്ച് കവിതകൾ എഴുതിയിരുന്ന ആളായിരുന്നു. യുവാവായിരിക്കുമ്പോൾ
ഇസ്ലാമിക അധ്യാപനമനുസരിച്ച് അദ്ദേഹം താടി വെച്ചിരുന്നില്ല. ഒരു മൗലാനാ അദ്ദേഹത്തെ താടിയുടെ വിഷയത്തിൽ ഉപദേശിക്കാൻ തുടങ്ങി.
സ്വന്തം പെങ്ങളുടെ അവകാശം അന്യായമായി
പിടിച്ചെടുത്തു വഅളു പറഞ്ഞു നടക്കുന്ന
ആ ഉസ്താദിനെ തിരുത്തിക്കൊണ്ട് ഇഖ്ബാൽ പറഞ്ഞു:
ഞാൻ താടി വയ്ക്കാറില്ല. അത് ഇസ്ലാമിക ചിഹ്നമാണ് ( ശആഇർ ) .
പക്ഷേ പെങ്ങളുടെ അവകാശം അന്യായമായി
പിടിച്ചെടുത്തു പുട്ടടിക്കാറില്ല. അതിസ്ലാമിന്റെ അടിസ്ഥാനത്തിനെതിരാണ് (ശറാഇഉ കേ ഖിലാഫ്).
പിന്നെ മൗലാനാ ആ വഴിക്ക് വന്നിട്ടില്ല.

* റമദാൻ മാസത്തിലെ ഒരു ദിവസം അല്ലാമാ ഇഖ്ബാലിന്റെ വീട്ടിൽ
അവിചാരിതമായി അദ്ദേഹത്തിന്റെ സഹപ്രവർത്തകരായ പ്രൊഫ.ഹമീദ് അഹ്മദ് ഖാനും ഡോ.സഈദുല്ലയും പ്രൊഫ.അബ്ദുൽ വാഹിദും എത്തി.
നോമ്പു തുറക്കാനിരിക്കുന്ന സമയത്ത് മൗലാനാ അബ്ദുൽ മജീദ് സാലിക്കും മൗലാനാ ഗുലാം റസൂൽ മെഹറും കൂടി വന്നു. നോമ്പ് തുറക്കുന്ന സമയത്ത് ഇഖ്ബാൽ ബെല്ലടിച്ച് ഭൃത്യനെ വിളിച്ച് പറഞ്ഞു:
“നോമ്പു തുറക്കാനായി, ലേശം ഓറഞ്ച്, കുറച്ച് ഈന്തപ്പഴം, കുറച്ച് നംകീൻ , ലേശം മധുര പലഹാരങ്ങൾ എല്ലാം കൊണ്ടുവരിക.”
ഇതുകേട്ട് സാലിക് സാഹിബ് ചോദിച്ചു:
ശ്ശോ! ഇത്രയധികം സാധനങ്ങൾ ഓർഡർ ചെയ്യേണ്ട ആവശ്യമെന്തായിരുന്നു?
ഇഖ്ബാൽ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു: “എല്ലാം ചോദിച്ചാൽ വല്ലതും കിട്ടിയാലോ ?!.”

* ഒരിക്കൽ ഇഖ്ബാലിന്റെ സദസ്സിൽ
ജ്ഞാനത്തിന്റെ ദാർശനികതയെ കുറിച്ച സംവാദം നടക്കുകയായിരുന്നു. കൂട്ടത്തിലൊരു കവി ബുദ്ധിയുടെ
അവസാനമെന്താണെന്ന് ചോദിച്ചു. ഇഖ്ബാൽ മറുപടി പറഞ്ഞു: “ആശ്ചര്യം.”
അപ്പോളയാൾ മറ്റൊരു ചോദ്യം ചോദിച്ചു, “സ്നേഹത്തിന്റെ അവസാനം എന്താണ്?”
ഇഖ്ബാൽ പറഞ്ഞു: “പ്രണയത്തിന് അവസാനമില്ല.” ചോദ്യകർത്താവ് ചോദിച്ചു, “പിന്നെ നിങ്ങൾ
ترے عشق کی انتہا چاہتا ہوں
(നിന്റെ പ്രണയത്തിന്റെ അന്ത്യവും ഞാൻ ചോദിക്കുന്നു)
എന്ന് എന്തിനാ എഴുതിയത്?” . അല്ലാമാ പുഞ്ചിരിയോടെ മറുപടി പറഞ്ഞു: ’’مری سادگی دیکھ کیا چاہتا ہوں۔‘‘
(എന്റെ ലാളിത്യം നോക്കൂ, ഞാനിനിയെന്താഗ്രഹിക്കാനാണ്? )
എന്റെ ദൗർബല്യം സമ്മതിക്കുന്ന രണ്ടാമത്തെ ചരണവും കൂടി ചേർത്ത് വായിക്കുക.

 

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles