Saturday, March 25, 2023
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Your Voice

ജീവിച്ചിരിക്കുമ്പോള്‍ അനന്തരാവകാശമോ

ഇല്‍യാസ് മൗലവി by ഇല്‍യാസ് മൗലവി
28/02/2019
in Your Voice
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

ചോദ്യം: പലതരം സമ്പത്ത് നല്‍കി അല്ലാഹു അനുഗ്രഹിച്ച വ്യക്തിയാണ് ഞാന്‍. ഇപ്പോള്‍ പ്രായമായിരിക്കുന്നു. മരണശേഷം സമ്പത്തിന്റെ പേരില്‍ മക്കള്‍ കലഹിക്കാനിടവരുമെന്ന് ആശങ്കിക്കുന്നു. അതിനാല്‍ നേരത്തെ തന്നെ അനന്തരാവകാശം വീതിക്കുന്നതിന് വല്ല തടസ്സവുമുണ്ടോ?.

മറുപടി: പലരും ഉന്നയിക്കാറുള്ള സംശയമാണിത്. വിശദമായി തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധയില്‍ പെടുത്തേണ്ടിയിരിക്കുന്നു.

You might also like

ഖുര്‍ആനും ജമാല്‍ അബ്ദുനാസറും

സാമൂഹിക പുരോഗതിക്ക് സംഘടിത സകാത്ത്

നൊബൈൽ പുരസ്കാരത്തിന് ഏറ്റവും സാധ്യത മോദിക്ക് ആണെന്നത് നുണ

മനുഷ്യൻ ധാർമിക ജീവിയോ ?

ഒന്ന്: മരണപ്പെട്ട ഒരാളുടെ സ്വത്ത് ആര്‍ക്കൊക്കെയാണോ അവകാശപ്പെട്ടത് അവര്‍ക്കേ അനന്തരാവകാശികള്‍ എന്ന് പറയൂ. ജീവിച്ചിരിക്കെ തന്റെ സമ്പത്ത് വീതിച്ചു നല്‍കിയാല്‍ അതിന് അനന്തരാവകാശ പ്രകാരമുള്ള സ്വത്ത് എന്ന് പറയുകയില്ല.

രണ്ട്: ഇസ്ലാമിക ദൃഷ്ട്യാ സമ്പത്തിന്റെ യഥാര്‍ഥ ഉടമ അല്ലാഹുവാണ്. തല്‍ക്കാലം അത് കൈകാര്യം ചെയ്യാനുള്ള അവകാശമേ മനുഷ്യനുള്ളൂ. അവന്‍ മരിക്കുന്നതോടെ ആ അവകാശവും യഥാര്‍ഥ ഉടമയായ അല്ലാഹുവിലേക്ക് നീങ്ങും. ശേഷം പ്രസ്തുത സമ്പത്ത് ആര്‍ക്ക് എങ്ങനെ എത്ര നല്‍കണമെന്ന് അല്ലാഹു തന്നെ വ്യക്തമാക്കിയിരിക്കേ മറ്റുള്ളവര്‍ക്കതില്‍ ഇടപെടാന്‍ അവകാശമില്ല. അതിനാല്‍, അവകാശികള്‍ക്കിടയില്‍ വീതിച്ചാലും ഇല്ലെങ്കിലും, ശറഈ വീക്ഷണപ്രകാരം പരേതന്റെ സ്വത്ത് അനന്തരാവകാശികളുടേതായി മാറി. അതിനാല്‍ സ്വാഭാവികമായും അത് വീതിക്കേണ്ടത് ശറഈ നിയമങ്ങള്‍ നിര്‍ബന്ധമായും പാലിച്ചുകൊണ്ടായിരിക്കണം.

മൂന്ന്: ജീവിച്ചിരിക്കുന്ന വ്യക്തി തന്റെ സ്വത്ത് വീതിച്ചു നല്‍കുന്നതിന് ഇസ്ലാമിന്റെ സാങ്കേതിക ഭാഷയില്‍ ഹിബ (ഇഷ്ടദാനം) എന്നാണ് പറയുക. അതിനാവട്ടെ അനന്തരാവകാശ നിയമത്തില്‍ നിന്ന് വ്യത്യസ്തമായ ചില നിയമങ്ങള്‍ ഉണ്ടുതാനും.

നാല്: ഇന്ത്യയില്‍ മുസ്ലിംകള്‍ക്ക് അനന്തരാവകാശം, വിവാഹം തുടങ്ങിയവക്ക് വ്യക്തിനിയമങ്ങള്‍ എന്നപേരില്‍ ഇസ്ലാമിക ശരീഅത്ത് അനുശാസിച്ച നിയമങ്ങളാണ് നിലവിലുള്ളത്. അതിനാല്‍ അവ അനുസരിച്ചല്ലാത്ത വീതം വെപ്പിനെതിരെ അവകാശികളിലാരെങ്കിലും അപ്പീല്‍ നല്‍കിയാല്‍ അത് ദുര്‍ബലപ്പെടുത്താനും വീണ്ടും വീതം വെക്കാനും കോടതിക്ക് അധികാരമുണ്ട്.

ഇഷ്ടദാനം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ബന്ധുക്കള്‍ക്ക് ഇഷ്ടദാനം നല്‍കുമ്പോള്‍ അത് നീതിപൂര്‍വമായിരിക്കണം. വിശിഷ്യാ, സന്താനങ്ങള്‍ക്കിടയില്‍ തുല്യമായി വേണം വീതം വെക്കാന്‍. ആണ്‍ പെണ്‍ വ്യത്യാസം പോലും ഇവിടെ പരിഗണനീയമല്ലെന്നാണ് പ്രമുഖരായ ഇമാമുമാരുടെ വീക്ഷണം. മാത്രമല്ല ഈ വീക്ഷണത്തെ ന്യായീകരിച്ചുകൊണ്ടും മറ്റെല്ലാ വീക്ഷണങ്ങളുടെയും ദൌര്‍ബല്യം വ്യക്തമാക്കിക്കൊണ്ടും ഇമാം ഇബ്‌നു ഹജര്‍ അല്‍ അസ്ഖലാനി, ബുഖാരിയുടെ വ്യാഖ്യാനമായ ഫത്ഹുല്‍ ബാരിയില്‍ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്.

എന്നാല്‍ സന്താനങ്ങളില്‍ ചിലര്‍ ശാരീരികമോ മാനസികമോ സാമ്പത്തികമോ ആയ അപാകതകള്‍ ഉള്ളവരാണെങ്കില്‍ ഏറ്റക്കുറച്ചിലുകളാകാമെന്നും അങ്ങനെ വരുമ്പോള്‍ മറ്റു മക്കളുമായി കൂടിയാലോചിച്ച് സമവായത്തില്‍ എത്തിയ ശേഷമേ വിവേചനം പാടുള്ളൂ എന്നുമാണ് പണ്ഡിത മതം.

വിവാഹ വേളയില്‍ പിതാവ് തന്റെ പെണ്‍മക്കള്‍ക്ക് 50 ഉം 100 ഉം പവന്‍ സ്വര്‍ണാഭരണങ്ങള്‍ നല്‍കിയിട്ടുണ്ടാവാം. അത് പലപ്പോഴും ആണ്‍ മക്കളുടെ കൂടി സഹായം കൊണ്ടുമായിരിക്കും. പിതാവിന്റെ കാലശേഷം അവകാശം കണക്കുപറഞ്ഞ് മേടിക്കുന്നവര്‍ ഇക്കാര്യങ്ങളൊന്നും മറന്നുകളയരുത്. ആണ്‍ മക്കളില്‍ ചിലര്‍ക്ക് മാത്രം സഹായങ്ങള്‍ നല്‍കുന്ന മാതാപിതാക്കളും അത് ഇസ്ലാമികമല്ല എന്ന് ഓര്‍ത്തിരിക്കണം.

മരണശേഷം തന്റെ സമ്പത്ത് ഇന്നയിന്ന പ്രകാരം സന്താനങ്ങളും മറ്റു അവകാശികളും എടുക്കേണ്ടതാണ് എന്ന രൂപത്തില്‍ എഴുതിവെക്കുന്നതിന് ശറഈ ആയോ നിയമപരമായോ സാധുതയില്ല. ‘ അനന്തരാവകാശികള്‍ക്ക് വസിയ്യത്ത് പാടില്ല ” (അബൂദാവൂദ്: 2872). എന്ന പ്രവാചക വചനമാണതിന് തെളിവ്. ഇനി ആര്‍ക്കും അതില്‍ എതിര്‍പ്പില്ലെങ്കില്‍ അങ്ങനെ ചെയ്യുന്നതിന് വിരോധമില്ല. എല്ലാവരുടെയും അഭിപ്രായ ഐക്യം ഉണ്ടാക്കിയ ശേഷമായിരിക്കണമെന്ന് മാത്രം. അതുതന്നെ മരണാനന്തരം അവകാശികള്‍ പാലിച്ചുകൊള്ളണമെന്ന് നിയമപരമായി നിര്‍ബന്ധവുമില്ല. അങ്ങനെ വരുമ്പോള്‍ ഒരോരുത്തര്‍ക്കും തങ്ങളുടെ യഥാര്‍ഥ അവകാശമനുസരിച്ചുള്ള വിഹിതമായിരിക്കും ഉണ്ടായിരിക്കുക.

ആരാണ് ആദ്യം മരിക്കുക എന്ന കാര്യം മുന്‍കൂട്ടി ആര്‍ക്കും അറിയാന്‍ സാധിക്കുകയില്ല എന്നതും ഇവിടെ ഓര്‍ക്കേണ്ടതാണ്. ജീവിച്ചിരിക്കുമ്പോള്‍ തന്നെ പൂര്‍ണമായും ഉടമാവകാശം നല്‍കി രജിസ്‌റര്‍ ചെയ്തുകൊടുക്കാനാണുദ്ദേശിക്കുന്നതെങ്കില്‍ അവിടെ പൂര്‍ണ നീതിയും സമത്വവും പാലിക്കണം. മരണശേഷവും വല്ലതും ബാക്കിയുണ്ടെങ്കില്‍ ശരീഅത്ത് നിയമങ്ങളനുസരിച്ച് അത് വീണ്ടും വീതിക്കുകയാണ് വേണ്ടത്. മരിക്കുന്നതിന് മുമ്പ് കൊടുത്തത് അനന്തരാവകാശം വീതിക്കുമ്പോള്‍ നിയമപരമായി പരിഗണിക്കേണ്ടതില്ലെങ്കിലും, അവകാശികള്‍ അത് പരിഗണിക്കുക എന്നതാണ് ദീനിയും ധാര്‍മികവുമായ നല്ല കാര്യം. ഇത്തരം സന്ദര്‍ഭങ്ങളില്‍ നേരത്തെ മേടിച്ചവര്‍ വിട്ടുവീഴ്ച കാണിക്കുകയാണ് വേണ്ടത്. ഇങ്ങനെ നേരത്തെ വീതിച്ചുകൊടുക്കുന്നത് പല പ്രയാസങ്ങള്‍ക്കും വഴിവെച്ചുകൂടായ്കയില്ല. സമ്പന്നരായ രക്ഷിതാക്കള്‍ തങ്ങള്‍ അധികകാലമൊന്നും ജീവിക്കില്ല എന്ന് കരുതി സമ്പത്തെല്ലാം മക്കളുടെ പേരില്‍ രജിസ്‌റര്‍ ചെയ്തുവെക്കുകയും പിന്നീട് ദീര്‍ഘകാലം രോഗികളായി അവശനിലയില്‍ കിടക്കേണ്ടി വരികയും ചെയ്ത പല അനുഭവങ്ങളും ഉണ്ടല്ലോ. നോക്കാന്‍ ചുമതലപ്പെട്ട മക്കളില്‍ പലരും സമ്പത്ത് സ്വന്തമാക്കാന്‍ കാണിച്ച താല്‍പര്യം പിതാവിനെ ചികിത്സിക്കാനും പരിചരിക്കാനും കാണിക്കാതിരിക്കുകയോ, റബര്‍ പന്തുപോലെ അങ്ങോട്ടുമിങ്ങോട്ടും തട്ടുകയോ ഒക്കെ ചെയ്‌തേക്കാം.

പിതാവ് മരിച്ചുപോയ പേരക്കുട്ടികളുണ്ടെങ്കില്‍ അനാഥരായ അവര്‍ക്ക് വേണ്ടി ഒന്നും തന്നെ വസിയ്യത്ത് ചെയ്യാതെ അവരെ നിരാലംബരാക്കി വിട്ടേച്ചുപോകുന്ന പിതാമഹന്‍മാരും കുറവല്ല. ഇത്തരം പിതാമഹന്മാര്‍ ഈ അനാഥക്കുട്ടികള്‍ക്ക് വസ്വിയ്യത്ത് ചെയ്തിരിക്കണം. അല്ലാത്തപക്ഷം, അങ്ങനെ വസ്വിയ്യത്ത് ഉണ്ടെന്ന് കണക്കാക്കി ആ വിഹിതം മാറ്റി നിര്‍ത്തിയേ അനന്തരാവകാശം വീതിക്കാവൂ എന്നാണ് പല മുസ്ലിം രാജ്യങ്ങളിലെയും നിയമം.

അതിനാല്‍ താങ്കളോട് പറയാനുള്ളത്, എല്ലാ മക്കളെയും ഭാര്യയേയും ഉള്‍പ്പെടുത്തി അവരുമായി കൂടിയാലോചിച്ച് സമവായത്തിലൂടെ ഏറ്റവും ഉചിതമായ തീരുമാനത്തിലെത്തുക. തന്റെ മുഴുവന്‍ സമ്പത്തിന്റെയും ഉടമസ്ഥാവകാശം ജീവിതകാലത്തുതന്നെ, പൂര്‍ണമായും വിട്ടുകൊടുക്കാതെ അല്‍പമെങ്കിലും സ്വന്തം പേരില്‍ അവശേഷിപ്പിക്കുകയാണ് നല്ലത്. ഓരോരുത്തരുടെയും ആവശ്യവും സാഹചര്യവും സാമ്പത്തിക സ്ഥിതിയും പരിഗണിച്ചുകൊണ്ടും, കുടുംബബന്ധത്തിന് ഉലച്ചില്‍ തട്ടാത്തവിധത്തിലും, ഇസ്ലാമിക നിയമങ്ങള്‍ പാലിച്ചുകൊണ്ടുമൊക്കെയുള്ള സമവായം ഉണ്ടാക്കാനാണ് ശ്രമിക്കേണ്ടത്. അതിന് സാധ്യമല്ലെങ്കില്‍ ഇപ്പോള്‍ തന്നെ വീതംവെപ്പിനെ സംബന്ധിച്ച് വേവലാതിപ്പെടാതെ അല്ലാഹുവില്‍ ഭരമേല്‍പിച്ച് കഴിഞ്ഞുകൂടുക.

അനസ്(റ) നിവേദനം: ഒരാള്‍ നബി(സ്വ)യുടെ അടുത്ത് ഇരിക്കുകയായിരുന്നു. അപ്പോള്‍ അദ്ദേഹത്തിന്റെ ഒരു ചെറിയ കുഞ്ഞുമോന്‍ വന്നു. അദ്ദേഹം കുട്ടിയെ ചുംബിക്കുകയും പിടിച്ച് മടിയിലിരുത്തുകയും ചെയ്തു. ശേഷം ഒരു ചെറിയ കുഞ്ഞുമോള്‍ വന്നു. അദ്ദേഹം അവളെ പിടിച്ചു തന്റെ ഒരു ഭാഗത്ത് ഇരുത്തി. ഇതുകണ്ട് തിരുനബി(സ്വ) പറഞ്ഞു: നീ അവര്‍ക്കിടയില്‍ നീതി പാലിച്ചിട്ടില്ല (ബൈഹഖി: 8327). മക്കളെ ഉമ്മ വെക്കുന്നതില്‍ പോലും വിവേചനം പാടില്ലെന്ന് പഠിപ്പിക്കുകയായിരുന്നു പ്രവാചകന്‍. അപ്പോള്‍ പിന്നെ മറ്റു സാമ്പത്തിക സുഖസൗകര്യങ്ങളുടെ കാര്യം പറയേണ്ടതില്ലല്ലോ.

നബി(സ) പറഞ്ഞു: നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍. മക്കള്‍ക്കിടയില്‍ നീതി പുലര്‍ത്തുകയും ചെയ്യുവിന്‍. നബി(സ) പറഞ്ഞു: നിങ്ങളുടെ മക്കള്‍ക്കിടയില്‍ നിങ്ങള്‍ നീതി പുലര്‍ത്തുന്നത് അല്ലാഹു ഇഷ്ടപ്പെടുന്നു. നിങ്ങള്‍ പരസ്പരം നീതി പുലര്‍ത്തുന്നത് അവന്‍ ഇഷ്ടപ്പെടുന്നതുപോലെ. നബി(സ) പറഞ്ഞു: ഓരോരുത്തരോടും അവരില്‍ അര്‍പ്പിതമായ ചുമതലകളെ കുറിച്ച് അല്ലാഹു ചോദിക്കും. അത് കൃത്യമായി പാലിച്ചുവോ അതല്ല അതില്‍ അപാകത കാണിച്ചുവോ എന്ന്. കുടംബ നാഥന്‍ അയാളുടെ കുടുംബത്തെ കുറിച്ചും ചോദ്യം ചെയ്യപ്പെടും.

ഇസ്‌ലാം ലോകത്തിന് സമര്‍പ്പിക്കുകയും അനുശാസിക്കുകയും ചെയ്ത മാനവിക മൂല്യങ്ങളിലൊന്നാണ് മക്കള്‍ക്കിടയിലെ നീതിപാലനം. നബി(സ) പറഞ്ഞു: നിങ്ങളുടെ സന്താനങ്ങള്‍ക്കിടയില്‍ നീതി പുലര്‍ത്തുവിന്‍. സമ്മാനം, സ്‌നേഹം, വാല്‍സല്യം, പരിഗണന, ആവശ്യ നിര്‍വഹണം തുടങ്ങിയ കാര്യങ്ങളിലെല്ലാം മക്കള്‍ക്കിടയില്‍ നീതി പുലര്‍ത്തല്‍ ഉത്തമശിക്ഷണത്തിന്റെ അടിസ്ഥാനമാണ്. ഇബ്‌നു അബ്ബാസില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: ദാനത്തിന്റെ/സമ്മാനത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ മക്കളോട് നീതിപൂര്‍വം വര്‍ത്തിക്കുവിന്‍. ന്യായമായ കാരണങ്ങളില്ലാതെ ഏറ്റവ്യത്യാസം കാണിക്കാതിരിക്കല്‍, തുല്യമായ പരിഗണന നല്‍കല്‍ എന്നിവയെല്ലാം മക്കള്‍ക്കിടയിലെ നീതിയുടെ പ്രത്യക്ഷ ഭാവങ്ങളാണ്.

അനസി(റ)ല്‍ നിന്ന് നിവേദനം. ഒരാള്‍ പ്രവാചകനോടൊപ്പം ഇരിക്കുകയായിരുന്നു. അന്നേരം അദ്ദേഹത്തിന്റെ ഒരു കുഞ്ഞുമോന്‍ അവിടെ വന്നു. ഉടനെ അദ്ദേഹം ആ കുട്ടിയെ ചേര്‍ത്തുപിടിച്ചു ചുംബിക്കുകയും തന്റെ മടിയുടെ വലത്തെ ഭാഗത്തിരുത്തുകയും ചെയ്തു. കുറച്ചുകഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ഒരു കുഞ്ഞുമോള്‍ അവിടെയെത്തി. അപ്പോള്‍ അവളെ അദ്ദേഹം തന്റെ അരികിലിരുത്തി. അന്നേരം നബി(സ) പറഞ്ഞു: അതിനെ തന്റെ മടിയില്‍ തന്നെ ഇടത്തെ ഭാഗത്ത് ഇരുത്തിക്കൂടേ? ഉടന്‍ അദ്ദേഹം അങ്ങനെ ചെയ്തു.

സഹാബികളെല്ലാം ഈ സല്‍സ്വഭാവങ്ങള്‍ പിന്‍പറ്റിയിരുന്നു. മക്കളോട് നീതി പുലര്‍ത്തിയിരുന്നു. മക്കളെ ചുംബിക്കുന്ന വിഷയത്തില്‍ പോലും അവര്‍ വിവേചനം കാണിച്ചിരുന്നില്ല. പരസ്പരം പകയും വെറുപ്പുമില്ലാതെ മക്കള്‍ വളരാന്‍ വേണ്ടിയുള്ള ജാഗ്രതയുടെ ഭാഗമായിരുന്നു അത്. ഇത്തരുണത്തില്‍ ഹദീസുകളില്‍ സ്ഥിരപ്പെട്ട പ്രസക്തമായ ഒരു സംഭവം ഇവിടെ ഉദ്ധരിക്കട്ടെ.

ബഷീറു ബ്‌നു സഅദില്‍ അന്‍സാരിയുടെ ഭാര്യ അവരുടെ പുത്രന്‍ നുഅ്മാനുബ്‌നു ബശീറിന് ഒരു സ്വത്ത് പ്രത്യേകമായി ദാനം നല്‍കാന്‍ അദ്ദേഹത്തോടാവശ്യപ്പെട്ടു. അതിന് നബി(സ)യെ സാക്ഷിയാക്കണമെന്ന് ശഠിക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹം നബി(സ)യുടെ അടുത്തുചെന്ന് ഇങ്ങനെ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ! എന്റെ ഭാര്യ എന്റെ അടിമയെ അവളുടെ പുത്രന് നല്‍കാന്‍ ആവശ്യപ്പെട്ടുകൊണ്ട് എന്റെ അടുത്ത് വന്നിരിക്കുന്നു. നബി(സ) ചോദിച്ചു: അവന്ന് സഹോദരന്‍മാരുണ്ടോ.? അതെ എന്നദ്ദേഹം ഉത്തരം പറഞ്ഞു. അവന്ന് നല്‍കിയതുപോലെ എല്ലാവര്‍ക്കും നിങ്ങള്‍ നല്‍കിയിട്ടുണ്ടോ? എന്ന് തിരുമേനി ചോദിച്ചു. ഇല്ല എന്ന് അദ്ദേഹം മറുപടി പറഞ്ഞു. തിരുമേനി (സ) പറഞ്ഞു: എന്നാല്‍ അത് ശരിയല്ല. ന്യായത്തിന് വേണ്ടിയല്ലാതെ ഞാന്‍ സാക്ഷി നില്‍ക്കുകയില്ല. (ബുഖാരി, മുസ്‌ലിം, അഹ്മദ്, അബൂദാവൂദ്). അനീതിക്ക് എന്നെ സാക്ഷിനിര്‍ത്തരുത്. താങ്കളുടെമേല്‍ മക്കള്‍ക്കുള്ള അവകാശത്തില്‍പ്പെട്ടതാണ് അവര്‍ക്കിടയില്‍ നീതിപാലിക്കുകയെന്നത്. അവര്‍ താങ്കളോട് നന്‍മ ചെയ്യണമെന്നത് അവര്‍ക്ക് താങ്കളോടുള്ള ബാധ്യതയാണെന്നതുപോലെതന്നെ. (അബൂദാവൂദ്)

അല്ലാഹുവിനെ സൂക്ഷിക്കുക, നിങ്ങളുടെ സന്താനങ്ങള്‍ക്കിടയില്‍ നീതി പുലര്‍ത്തുക. (ബുഖാരി, മുസ്‌ലിം). ന്യായമായ കാരണമുണ്ടെങ്കില്‍ ഏറ്റക്കുറച്ചിലുകള്‍ അനുവദനീയമാണ് എന്നാണ് ഇമാം അഹ്മദിന്റെ വീക്ഷണം. ഏതെങ്കിലും കുട്ടിക്ക് മറ്റുള്ളവര്‍ക്കില്ലാത്ത വല്ല വൈകല്യമോ മറ്റോ ഉണ്ടാവുന്നത് ഇതിന്നുദാഹരണമാണ്.

عَنْ عَامِرٍ قَالَ سَمِعْتُ النُّعْمَانَ بْنَ بَشِيرٍ رَضِيَ اللَّهُ عَنْهُمَا وَهُوَ عَلَى الْمِنْبَرِ يَقُولُ أَعْطَانِي أَبِي عَطِيَّةً فَقَالَتْ عَمْرَةُ بِنْتُ رَوَاحَةَ لَا أَرْضَى حَتَّى تُشْهِدَ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَأَتَى رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ إِنِّي أَعْطَيْتُ ابْنِي مِنْ عَمْرَةَ بِنْتِ رَوَاحَةَ عَطِيَّةً فَأَمَرَتْنِي أَنْ أُشْهِدَكَ يَا رَسُولَ اللَّهِ قَالَ أَعْطَيْتَ سَائِرَ وَلَدِكَ مِثْلَ هَذَا قَالَ لَا قَالَ فَاتَّقُوا اللَّهَ وَاعْدِلُوا بَيْنَ أَوْلَادِكُمْ قَالَ فَرَجَعَ فَرَدَّ عَطِيَّتَهُ.- رَوَاهُ الْبُخَارِيُّ: 2587.

عَنِ النُّعْمَانِ بْنِ بَشِيرٍ قَالَ انْطَلَقَ بِى أَبِى يَحْمِلُنِى إِلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ يَا رَسُولَ اللَّهِ اشْهَدْ أَنِّى قَدْ نَحَلْتُ النُّعْمَانَ كَذَا وَكَذَا مِنْ مَالِى. فَقَالَ « أَكُلَّ بَنِيكَ قَدْ نَحَلْتَ مِثْلَ مَا نَحَلْتَ النُّعْمَانَ ». قَالَ لاَ. قَالَ « فَأَشْهِدْ عَلَى هَذَا غَيْرِى – ثُمَّ قَالَ – أَيَسُرُّكَ أَنْ يَكُونُوا إِلَيْكَ فِى الْبِرِّ سَوَاءً ». قَالَ بَلَى. قَالَ « فَلاَ إِذًا ». -رَوَاهُ مُسْلِمٌ: 4272.

Facebook Comments
ഇല്‍യാസ് മൗലവി

ഇല്‍യാസ് മൗലവി

1972 മാര്‍ച്ച്4 ന് വയനാട് ജില്ലയിലെ പിണങ്ങോട് ജനനം. പിതാവ്: കുന്നത്ത് കുഞ്ഞബ്ദുല്ല. മതാവ്: പിലാശ്ശേരി ഖദീജ. പിണങ്ങോട് ഗവ: യു.പി. സ്‌കൂള്‍, വയനാട് മുസ്‌ലിം ഓര്‍ഫനേജ് ഹൈസ്‌കൂള്‍, തിരൂര്‍ക്കാട് ഇലാഹിയ്യ കോളേജ്, ഖത്തര്‍ റിലീജിയന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട്, ഖത്തര്‍ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠനം. ഇസ്‌ലാമിക ശരീഅത്തിലും ഫിഖ്ഹിലും ഉസ്വൂലുല്‍ ഫിഖ്ഹിലും ബിരുദം. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് മോഡേൺ അറബിക്കിൽ ബിരുദാനന്തര ബുരുദം- PHD ചെയ്തു കൊണ്ടിരിക്കുന്നു. ഖത്തര്‍ ഔഖാഫ് മന്ത്രാലയത്തിന്റെ കീഴില്‍ ഖുര്‍ആന്‍ തജ്‌വീദില്‍ പ്രത്യേക കോഴ്‌സ് റാങ്കോടെ പാസായി. ഖത്തര്‍ ശരീഅത്ത് കോടതി, ഡോ. യൂസുഫുല്‍ ഖറദാവിയുടെ സെക്രട്ടറിയായി മര്‍കസ് ബുഹൂസുസുന്ന വസ്സീറ, ഖത്തര്‍ റേഡിയോ എന്നിവിടങ്ങളില്‍ ജോലി ചെയ്തു. അല്‍ജാമിഅ അല്‍ഇസ്‌ലാമിയ്യ അസിസ്റ്റന്റ് മുദീര്‍, ഇത്തിഹാദുൽ ഉലമ കേരളയുടെ ഉപാധ്യക്ഷൻ, മജ്‌ലിസുത്തഅ്‌ലീമില്‍ ഇസ്‌ലാമി കമ്മിറ്റിയംഗം, ബൈത്തുസ്സകാത്ത് കേരള അംഗം എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കര്‍മശാസ്ത്രവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. കൃതികള്‍: ഇമാം മാലിക്, മയ്യിത്ത് സംസ്‌കരണ മുറകള്‍. ഭാര്യ: സുമയ്യ അബ്ദുര്‍റഹ്മാന്‍ തര്‍വായി. മക്കള്‍: അമ്മാര്‍ സലാമ, ഫൈറൂസ് സലാമ, നവാര്‍ സലാമ.

Related Posts

Your Voice

ഖുര്‍ആനും ജമാല്‍ അബ്ദുനാസറും

by ഇബ്‌റാഹിം ശംനാട്
20/03/2023
Vazhivilakk

സാമൂഹിക പുരോഗതിക്ക് സംഘടിത സകാത്ത്

by എം.കെ. മുഹമ്മദലി
18/03/2023
India Today

നൊബൈൽ പുരസ്കാരത്തിന് ഏറ്റവും സാധ്യത മോദിക്ക് ആണെന്നത് നുണ

by പി.കെ. നിയാസ്
17/03/2023
Your Voice

മനുഷ്യൻ ധാർമിക ജീവിയോ ?

by പി. പി അബ്ദുൽ റസാഖ്
13/03/2023
Kerala Voice

ഇസ് ലാം – നാസ്തിക സംവാദത്തിൻ്റെ ബാക്കിപത്രം

by ജമാല്‍ കടന്നപ്പള്ളി
12/03/2023

Don't miss it

Columns

നോക്കൂ, അവരും പറയാന്‍ തുടങ്ങി

12/01/2013
Asia

സി.എ.എ വിരുദ്ധ നാടകവും കര്‍ണാടക പൊലിസ് വേട്ടയും

04/02/2020
Columns

വായനയുടെ മാസമാണ് വിശുദ്ധ റമദാന്‍

25/03/2023
Views

മ്യാന്മറിലേക്കുള്ള മടക്കം; ഭീതിയോടെ റോഹിങ്ക്യകള്‍

14/11/2018
Counter Punch

മുസ്‌ലിം വിരുദ്ധതയും സയണിസ്റ്റ് സ്‌നേഹവും കൈകോര്‍ക്കുമ്പോള്‍

30/03/2019
speak-listen.jpg
Tharbiyya

കുതര്‍ക്കം ഒഴിവാക്കുക

05/03/2018
Your Voice

മൗലാന ആസാദും മൗലാന മൗദൂദിയും

19/02/2021
sad-man.jpg
Tharbiyya

ടെന്‍ഷനില്ലാത്ത ജീവിതം

21/02/2014

Recent Post

വായനയുടെ മാസമാണ് വിശുദ്ധ റമദാന്‍

25/03/2023

റമദാനിനെ പരിസ്ഥിതി സൗദൃദമാക്കാനാണ് ഇസ്ലാം പറയുന്നത്

24/03/2023

ഇന്ത്യ എപ്പോഴെങ്കിലും ഒരു ജനാധിപത്യ രാജ്യമായിട്ടുണ്ടോ?

24/03/2023

മസ്ജിദില്‍ നിന്ന് പുറത്തിറങ്ങിയവര്‍ക്ക് നേരെ ആക്രമം; യു.കെയില്‍ ഒരാള്‍ അറസ്റ്റില്‍

23/03/2023

റമദാന്‍ സന്ദേശമറിയിച്ച് സൗദി, ഇറാന്‍ മന്ത്രിമാര്‍; ഉടന്‍ കൂടിക്കാഴ്ചയുണ്ടാകും

23/03/2023

Categories

Art & Literature Book Review Civilization Columns Counselling Counter Punch Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ഹിജാബുമായി ബ്രിട്ടീഷ് എയര്‍വേസ് യൂണിഫോം
https://islamonlive.in/news/world-wide-news/british-airways-uniform-hijab/

📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • പലസ്തീൻ അറബ് സത്വത്തിന്റെ കാതലാവുന്നത് എങ്ങനെ?
https://islamonlive.in/palestine-2/opinion-palestine-2/why-palestine-is-at-the-heart-of-what-it-means-to-be-arab/

📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL
  • സയ്യിദ് മൗദൂദി പ്രതിഭയും പോരാട്ടവും ( 1- ​3 )
https://islamonlive.in/your-voice/sayid-maudoodi/
  • പെലെയെ മെക്‌സിക്കന്‍ തൊപ്പി അണിയിച്ചപ്പോള്‍ ഇല്ലാത്ത അസ്വസ്ഥത എങ്ങിനെ മെസ്സിയെ ബിഷ്ത് അണിയിച്ചപ്പോഴുണ്ടാകുന്നു ?
https://islamonlive.in/news/social-media-questiones-about-europian-medias-policy/

🟣_ഇത് കൃത്യമായ അറബ്-ഇസ്ലാം വിരോധവും അറബ് രാഷ്ട്രങ്ങളോടുള്ള വെറുപ്പും വംശീയതയുമാണ് എന്നാണ് മിക്ക ആളുകളും അഭിപ്രായപ്പെട്ടത്_.

📲 *വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍*👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • അവരുടെ നിഘണ്ടുവിൽ
 ‘അസാധ്യം’ എന്ന വാക്കില്ല https://islamonlive.in/columns/the-word-impossible-does-not-exist-in-their-dictionary/
  • പണത്തിന് വേണ്ടിയല്ല ഞാന്‍ മൊറോക്കോയ്ക്ക് വേണ്ടി കളിക്കാന തീരുമാനിച്ചത്. ഹൃദയത്തില നിന്നെടുത്ത തീരുമാനമായിരുന്നു 
https://islamonlive.in/news/hakim-ziyech-donates-2022-world-cup-earnings-to-poor-in-morocco/

📲 *വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍*👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!