Current Date

Search
Close this search box.
Search
Close this search box.

മുതുകത്ത് തഴമ്പുള്ള തങ്ങൾ

ഇമാം സൈനുൽ ആബിദീൻ (റഹ്) ഹസ്റത്ത് അലി (റ)ബിൻ അൽ ഹുസൈൻയുടെ പൗത്രനും
നബി ( സ ) യുടെ പ്രപൗത്രനുമായിരുന്നു. പിതാവ് വഴിയും മാതാവ് വഴിയും ഒത്ത ഒരു തങ്ങൾ .ഹിശാമുബ്നു അബ്ദിൽ മലിക്കിന്റെ കാലത്ത് ഹിജ്ര വർഷം 95 മുഹറം 25ന്‌ (ഒക്ടോ 23, 712) മദീനയിൽ വെച്ചു നിര്യാതനായി. അദ്ദേഹത്തിന്റെ ജനാസ കുളിപ്പിക്കുമ്പോൾ മുതുകത്തെ കറുത്ത പാടുകൾ ശ്രദ്ധയിൽ പെട്ടു. കുളിപ്പിക്കാനായി കയറിയ ഒരു വളണ്ടിയർ ചോദിച്ചു: ഇത് എന്താണ്?
അവിടെ സന്നിഹിതരായിരുന്ന വീട്ടുകാർ ഇങ്ങനെ പറഞ്ഞു: മദീനയിലെ പാവപ്പെട്ടവർക്ക് മിക്കവാറും രാത്രിയിൽ അദ്ദേഹം ഗോതമ്പ് മാവ് സ്വന്തം മുതുകത്ത് വെച്ച് കൊണ്ടുപോകുമായിരുന്നുവെന്നാണ്.
“രഹസ്യ ദാനം സർവശക്തനായ നാഥന്റെ കോപം കെടുത്തിക്കളയുന്നു” എന്നും അദ്ദേഹം പലപ്പോഴും പറയാറുണ്ടായ കാര്യവും അവർ അനുസ്മരിച്ചു.മദീനയിലെ നൂറു കുടുംബങ്ങൾക്ക് അദ്ദേഹം ആഹാരം നൽകുക പതിവായിരുന്നു.

ആരെങ്കിലും എന്തെങ്കിലും ആവശ്യപ്പെട്ടു വന്നാൽ അദ്ദേഹത്തിന്റെ മറുപടി :
“എന്റെ ഭക്ഷണം പരലോകത്തേക്ക് എത്തിച്ചു തരുന്നവനേ, താങ്കൾക്ക് സ്വാഗതം എന്നായിരുന്നു.”

വുദൂ ചെയ്യുമ്പോൾ അദ്ദേഹത്തിന് ആവേശത്താലൊരു ശബ്ദമുണ്ടാവുറുണ്ടായിരുന്നു.
എന്തിനാണ് ഈ ശബ്ദമെന്ന ചോദ്യത്തിന് ഞാൻ ആരെയാണ് കാണാൻ പോവുന്നതെന്നറിയുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ പൊതുവെയുള്ള മറുപടി.നമസ്കാത്തിലേക്കു പ്രവേശിച്ചാൽ വിറച്ചിലും കരച്ചിലും പതിവായിരുന്നു എന്നാണ് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നത്.
ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ചോദിച്ചാലദ്ദേഹത്തിന്റെ മറുപടി :

“ഞാൻ ആരുടെ മുമ്പിലാണ് നിൽക്കുന്നതെന്നും ആരെയാണ് പ്രാർത്ഥിക്കുന്നതെന്നും നിങ്ങൾക്കറിയില്ലേ ” എന്നായിരുന്നു.

അറബ് ലോകത്തെ എക്കാലത്തേയും മഹാകവികളിലൊരാളായ ഫറസ്ദഖ് :
هَذا الّذي تَعرِفُ البَطْحاءُ وَطْأتَهُ
وَالبَيْتُ يعْرِفُهُ وَالحِلُّ وَالحَرَمُ

(ആ സമതലത്തിന് അദ്ദേഹത്തിന്റെ ഹേമമറിയാം,
അവിടത്തെ മണ്ണിനും മനസ്സിനും കഅ്ബക്കും ഹറമിനുമെല്ലാമറിയാമദ്ദേഹത്തെ )

എന്ന് പുകഴ്ത്തി പറഞ്ഞ ധീരതയുടെ പ്രതീകമായിരുന്ന സൈനുൽ ആബിദീൻ അലി ബിൻ ഹുസൈൻ ഹിജ്ര വർഷം 4 – ലാണ് (659 CE)ജനിച്ചത്.കർബലാ യുദ്ധക്കളത്തിൽ പിതാവും ഒട്ടുമുക്കാൽ കുടുംബാംഗങളും കൊല്ലപ്പെട്ടെങ്കിലും, വളരെ ചെറിയ പൈതലായിരുന്നതിനാൽ രക്ഷപ്പെടുകയായിരുന്നു. ചെറുപ്പത്തിൽ തന്നെ യസീദ് രാജാവിനാൽ തടവിലാക്കപ്പെടുകയും ദമാസ്കസിലേക്ക് നാടുകടത്തപ്പെടുകയും ചെയ്തത് അദ്ദേഹത്തിന്റെ ധീരതയുടെ മാറ്റ് കൂട്ടി.
വർഷങൾക്ക് ശേഷം മോചിതനാക്കപ്പെട്ടപ്പോൾ, മദീനയിലേക്ക് തന്നെ മടങ്ങിയെത്തി വിദ്യാഭ്യാസത്തിൽ മുഴുകി. ഖുർആൻ‌, ശരീഅത്ത്,വ്യാകരണം തുടങിയവയിൽ പാണ്ഡിത്യം നേടി.
ശിഈ വിശ്വാസമനുസരിച്ച് അവരുടെ 12 ഇമാമുമാരിൽ പ്രധാനിയാണിദ്ദേഹം.
ഇമാം സജ്ജാദ് എന്ന പേരിൽ അറിയപ്പെടുന്ന ഇമാമും ഇദ്ദേഹമായിരുന്നു. അധിക നേരവും സാഷ്ടാംഗത്തിലായിരുന്നതിനാലാണ് ഈ വിളിപ്പേരുണ്ടായത്.

ഹുസൈൻ ബിൻ അലി (റഹ്) അമവി ചക്രവർത്തി യസീദുമായുള്ള ഇറാഖിലെ കർബല യുദ്ധത്തിൽ‌ രക്തസാക്ഷിയായപ്പോൽ‌ പ്രവാചകന്റെ കുടുംബ പരമ്പരയിലെ അവസാനത്തെ കണ്ണിയായി പ്രായപൂർത്തിയാകാത്ത ചെറുമകൻ അലി ഇബ്നു ഹുസൈൻ എന്ന സൈനുൽ ആബിദീൻ മാത്രമാണ് അവശേഷിച്ചത്.
സഹോദരർ‌ :അലി അക്ബർ‌, അലി അസ്ഗർ‌.
സഹോദരിമാർ: സുകൈന, ഫാത്വിമാ സുഹറാ, റുഖിയ്യ.

റഫറൻസുകൾ :
صفة الصفوة (١/٦٦)
الحلية (٣/١٠٨)
വിക്കിപ്പീഡിയ

Related Articles