Current Date

Search
Close this search box.
Search
Close this search box.

Your Voice

ഇമാം ഗസ്സാലിയും പടിഞ്ഞാറും

ഏഴു ദുഖണ്ഡങ്ങളിൽ വിജ്ഞാനത്തിന്റെ പ്രകാശം പരത്തിയ മഹാ പണ്ഡിതനായിരു ഇമാം അബൂ ഹാമിദിൽ ഗസാലി. തന്റെ കാലഘട്ടത്തിലെ വിജ്ഞാനകോശമായിരുന്നു അദ്ദേഹം. പടിഞ്ഞാറ് ഫിലോസഫിയിൽ മുങ്ങിക്കുളിച്ചിരുന്ന കാലത്താണ് ഫിലോസഫിയുടെ വളർച്ചയിൽ പുത്തൻ നിർവചനവും വിശകലനവും നൽകാൻ ഗസ്സാലിക്ക് കഴിഞ്ഞത്. ഗസാലിയുടെ ചിന്തകൾക്ക് മുസ്ലിലിം സ്പെയ്നിലുണ്ടായിരുന്ന സ്വാധീനം അദ്ധേഹത്തിനെതിരെ അവിടത്തെ ചില കൊട്ടാരം ഖാദിമാർ കൈ കൊണ്ട സമീപനത്തിൽ നിന്ന് വ്യക്തമാണ്. പണ്ഡിതന്മാരെയും മത നേതാക്കളെയും രാജാക്കന്മാരെയും കടുത്ത ഭാഷയിൽ വിമർശിച്ചതിന് ജീവിതകാലത്ത് തന്നെ ഗസാലി വിമർശനങ്ങൾ നേരിട്ടെന്നു മാത്രമല്ല അദ്ധേഹത്തിനു നാടുവിടേണ്ടിയും വന്നു. മരണത്തിനു ശേഷം അദ്ധേഹത്തിന്റെ കൃതികൾക്കെതിരെ ഭ്രഷ്ട് കൽപിക്കപ്പെട്ടു. കൊർദോവയിലെ ഖാളി മുഹമ്മദ് ബിൻ ഹംദീൻ ഗസാലിയുടെ ഗ്രന്ഥങ്ങൾ ചുട്ടുകരിക്കാൻ ഉത്തരവിട്ടു. ‘ഇഹ് യാ ഉലൂമുദ്ദീൻ’ സംരക്ഷിക്കുന്നവരെ അറസ്റ്റ് ചെയ്യുവാനും പിഴയിടാനും കൽപനയുണ്ടായി. എന്നാൽ, ഈ വിലക്കുകൾ അതിജീവിച്ച് സ്പെയ്നിൽ വമ്പിച്ച സ്വാധീനം ഇമാം ഗസാലിക്കുണ്ടായി. അറബി പഠിച്ച സ്പെയ്ൻ ക്രിസ്ത്യാനികളും യഹൂദന്മാരും ഗസാലിയെ തോളിലേറ്റി. മാത്രവുമല്ല, ക്രിസ്തീയർ ഹീബ്രുവിലേക്കും ലത്തീനിലേക്കും ഗസാലി കൃതികൾ തർജമ ചെയ്തു. സ്പാനിഷ് ഭാഷയിലും ഗസാലി അറിയപ്പെട്ടു. ഗസ്സാലി ചിന്തകൾ, നേരിട്ടല്ലെങ്കിലും ഒമ്പതാം നൂറ്റാണ്ട് തൊട്ടേ യൂറോപ്പിൽ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.

ഇബ്നു റുഷ്ദ്, ഇബ്നു തുഫൈൽ തുടങ്ങിയവരുടെ ഗ്രന്ഥങ്ങൾ വഴിയാണ് ആദ്യം ഗസാലിയൻ ചിന്തകൾ യൂറോപ്പിലെത്തിയത്. ഇബ്നു റുഷ്ദിന്റെ ‘തഹാഫുതുൽ തഹാഫുത്’ ലത്തീൻ ഭാഷയിലെത്തിയപ്പോഴാണ് പടിഞ്ഞാറൻ പണ്ഡിതർ ഗസാലിലെ കൂടുതലറിയുന്നത്. സർ തോമസ് ആർണൾഡ്, ആൽഫ്രഡ് ഗില്ലോം എന്നീ യൂറോപ്യൻ പണ്ഡിതന്മാർ രേഖപ്പെടുത്തിയ പോലെ ഗസാലി യൂറോപ്യൻ ചിന്തയെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്. ഗസാലിയുടെ ആത്മീയ യാത്ര രസകരമായൊരു കഥയാണ്. അത് ആഴത്തിൽ തന്നെ പഠിച്ചറിയേണ്ടതാണ്.

തത്ത്വചിന്തയുടെയും ദൈവശാസ്ത്രത്തിന്റെയും വിവിധ വശങ്ങൾ ഗസാലി പുതുതായി പഠിച്ചു എന്നതാണ് ന അദ്ദേഹത്തിന്റെ പ്രധാന്യം. തന്റെ കണ്ടെത്തലുകളൊക്കെ കൃതികളിൽ അദ്ദേഹം കുറിച്ചു വെച്ചു. ന്യായശാസ്ത്രം, ഭൗതികം, അഭൗതികം എന്നീ വിഷയങ്ങളിലുള്ള തന്റെ കൃതികളൊക്കെ പന്ത്രണ്ടാം നൂറ്റാണ്ടിൽ സ്പെയ്നിലെ ടളീ ഡോയിലുണ്ടായിരുന്ന വിവർത്തകരിലൂടെ നമ്മിലേക്കെത്തി. മാത്രവുമല്ല, പതിനാലാം നൂറ്റാണ്ടിൽ തന്നെ ലത്തീൻ ലോകത്തിന് ഗസാലിയെ വേണ്ടുവോളം അറിയാമായിരുന്നുവെന്ന് വൂൾഫ്സൺ രേഖപ്പെടുത്തുന്നു. നിമിത്തം (സബബ് ), വിധി (തഖ്ദീർ ) എന്നിവയെക്കുറിച്ചുള്ള ഗസാലിയുടെ വീക്ഷണം പതിനാലാം നൂറ്റാണ്ടിൽ തന്നെ സ്പെയ്നിൽ പ്രചരിച്ചിട്ടുടെന്നാണ് കാണുന്നത്. മരിച്ച് നാൽപത് വർഷത്തിലധികം തന്നെ ഗസാലിയുടെ കൃതികളുടെ ലത്തീൻ – ഹീബ്രു വിവർത്തനങ്ങൾ വരാൻ തുടങ്ങി. ടളീഡോയിലെ അവെൻഡെത്ത് ഗസാലിയുടെ ചില കൃതികൾ ലത്തീനിലേക്ക് വിവർത്തനം ചെയ്തിരുന്നു. വിവിധ ലോകങ്ങളെക്കുറിച്ചുള്ള (ആലമുൽ മല കൂത്, ജബ റൂത്, നാസൂത് തുടങ്ങിയവ) ഗസാലിയുടെ വിശകലനം യഹൂദീ പണ്ഡിതന്മാർ അൽ സുഹ്ർ എന്ന പേരിൽ ഹീബ്രു ഭാഷയിലാക്കി. ഇമാമിന്റെ മിശ്കാതുൽ അൻവാർ യൂറോപ്യൻ പണ്ഡിതന്മാർക്ക് പരിചിതമായത് പതിനാറാം നൂറ്റാണ്ടിൽ തസാഖ് അൽ ഫാസി എഴുതിയ ലത്തീൻ വിവർത്തനത്തിലൂടെയാണ്. പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ച സ്പെയ്നിലെ ക്രിസ്ത്യൻ പണ്ഡിതൻ റേമോണ്ട് മാർട്ടിൻ, ഇമാമിന്റെ തഹാഫത്തുൽ ഫലാസിഫ, മീസാനുൽ അമൽ, ഇഹ് യാഉലൂമിദ്ദീൻ, മഖാസിദുൽ ഫലാസിഫ, മഖ്സ ദുൽ അസ്ന, മിൾകാതുൽ അൻവാർ, അൽ മുൻഖിദ്, എന്നീ കൃതികളിലെ ഉദ്ധരണികൾ തത്ത്വചിന്തയെ കുറിച്ചുള്ള തന്റെ ലത്തീൻ കൃതിയിൽ ഉൾകൊള്ളിച്ചിരുന്നു.

യൂറേപ്യർക്ക് ഇമാം ഗസാലി ഒരേ സമയം ദൈവശാസ്ത്രജ്ഞനും തത്ത്വചിന്തകനുമായിരുന്നു. അദ്ധേഹത്തിന്റെ മഖാസിദുൽ ഫലാസിഫയാണ് ലത്തീനിലേക്ക് മൊഴിമാറ്റിയ ആദ്യ കൃതി. ഗുണ്ഡിസൽവസ് എഴുതിയ ഈ കൃതി വർഷങ്ങൾക്കു ശേഷം 1506-ൽ വെനീസിൽ പ്രസിദ്ധീകരിച്ചു. ഹീബ്രു വിവർത്തനം നേരത്തേ 1292-ൽ യഹൂദ ചിന്തകൻ ഇസ്ഹാഖ് അൽ ബലാഗ് നിർമ്മിച്ചുവെങ്കിലും പ്രസിദ്ധീകരിച്ചത് വൈകിയാണ്. താമസിയാതെ തന്നെ ഗസാലിയുടെ നഫ്സുൽ ഇൻസാനി എന്ന കൃതിയും ലത്തീനിൽ പുറത്തിറങ്ങി. തത്ത്വചിന്ത, ന്യായശാസ്ത്രം, സദാചാര ശാസ്ത്രം, സൂഫിസം എന്നീ വിഷയങ്ങളിലുള്ള ഗസാലിയുടെ മറ്റു കൃതികളും ലത്തീനിലേക്കും ഹീബ്രുവിലേക്കും തർജമ ചെയ്യപ്പെട്ടു. മഖാദിസ് വിവിധ യൂറോപ്യൻ ഭാഷകളിൽ പ്രചരിച്ചു. അതിന്റെ ലത്തീൻ വിവർത്തനത്തിന് അതേ ഭാഷയിൽ തന്നെ പന്ത്രണ്ട് വ്യാഖ്യാനങ്ങളെങ്കിലും ഉണ്ടായിരുന്നുവത്രെ. പതിനാറാം നൂറ്റാണ്ട് വരെ യൂറോപ്യൻ യൂണിവേഴ്സിറ്റികളിൽ ഫിലോസഫിയിലെ ടെക്സ്റ്റ് പുസ്തകമായി മഖാസ്വിദ് അംഗീകരിക്കപ്പെട്ടിരുന്നു. പതിനാറാം നൂറ്റാണ്ടിലെ യഹൂദ കവിയായ മൂസ ബിൻ ഹബീബ് തന്റെ കവിതകൾക്ക് കൂടുതലായും അവലംബിച്ചത് ഗസാലിയുടെ ആശയങ്ങളായിരുന്നു. മാത്രമല്ല, യൂറോപ്യൻ പണ്ഡിതന്മാർ നവോത്ഥാന നായകനായി വാഴ്ത്തുന്ന സെന്റ് തോമസ് അകൈനസിനെ ഗസാലി വളരെയധികം സ്വാധീനിച്ചതായി കാണാം. ക്രിസ്തീയ ദൈവശാസ്ത്രങ്ങളിലൊന്നും തന്നെ ഗസാലിയൻ ചിന്തകൾ പരാമർശിക്കാതെ വിട്ടിട്ടില്ല. ചിലർ പരോക്ഷമായും മറ്റുചിലർ പ്രത്യക്ഷമായും ഇമാമിനെ പകർത്തുകയായിരുന്നു.!

Related Articles