Your Voice

നാടകപഠിതാക്കൾ നിരന്തരം കേൾക്കുന്ന പേരാണ്

ഇബ്രാഹിം അൽക്കാസിയുടേത്

നാടകപഠിതാക്കൾ നിരന്തരം കേൾക്കുന്ന പേരാണ് ഇബ്രാഹിം അൽക്കാസിയുടേത്. ഈ തൊണ്ണൂറ്റഞ്ചാം വയസ്സിലാണ് അദ്ദേഹം മരിക്കുന്നത്. പി.എ.എം. ഹനീഫ്ക്കയിൽ നിന്നാണ് ഈ പേര് ആദ്യം കേട്ടത്. പിന്നെ വായിച്ചറിഞ്ഞു. പല നാടകക്യാമ്പുകളിലും അധ്യാപകർ ആവർത്തിച്ചു പറഞ്ഞുകൊണ്ടേയിരുന്ന നാമം. നാഷനൽ സ്കൂൾ ഓഫ് ഡ്രാമ എന്ന പേരിനോടൊപ്പവും അൽക്കാസിയെത്തന്നെ എല്ലാവരും ആദ്യം പറഞ്ഞു. ധർമവീരഭാരതിയുടെ ‘അന്ധായുഗ്’ എന്ന നാടകം ദൽഹിയിലെ പഴയ കോട്ടയുടെ അവശിഷ്ടങ്ങൾക്കിടയിൽ, നാടോടി – ക്ലാസിക്കൽ കലാപാരമ്പര്യങ്ങൾ ഉപയോഗിച്ച് സംവിധാനം ചെയ്ത് ഇന്ത്യൻ നാടക സങ്കല്പങ്ങളെ പുതുക്കിപ്പണിതയാളാണ്.. 1950കളിലാണ് ഈ മാതിരി നാടക വിപ്ലവങ്ങൾക്ക് തുടക്കമിടുന്നതെന്നോർക്കണം. വായിക്കുന്ന ഏത് കഥയും ഒരു തുറന്നനാടക വേദി മുന്നിൽ കണ്ട് അവതരിപ്പിച്ചാലോ എന്ന് ഏത് നാടകകുതുകിയേയും പ്രചോദിപ്പിക്കുമാറ് അൽക്കാസിയെപ്പറ്റി കാവാലമടക്കം സംസാരിക്കുന്നത് കേട്ടിട്ടുണ്ട്.
ഒരു പക്ഷേ, ലണ്ടനിൽ പോയി നാടകം പഠിച്ച ഇദ്ദേഹത്തെപ്പോലുള്ള പലരും പിന്നീട് ഇന്ത്യയുടെ തനതായ നാടകം എന്തായിരിക്കണമെന്നാണ് അന്വേഷിച്ചത്. സോഫോക്ലീസ്,ഷേക്സ്പിയർ, ചെക്കോവ്, ഗിരീഷ്കർണാഡ്എ ന്നിവരെയെല്ലാം അൽക്കാസി നവീനമായ ദൃശ്യാന്വേഷണങ്ങളുമായി അമ്മാനമാടി. ഈ ചിന്താപദ്ധതിയിലെയോ അല്ലെങ്കിൽ അതിന്റെ സ്വാധീനമുള്ളവരുടേയോ ചില നാടകങ്ങൾ കാണാനേ നമുക്കൊക്കെ അവസരമുണ്ടായുള്ളൂ. തിരുവനന്തപുരത്ത് നടന്ന ദേശീയ നാടകോൽസവത്തിൽ ഹബീബ് തൻവീറിന്റെ ‘ചരൺദാസ് ചോർ ‘ കൻഹയ് ലാലിന്റെ ‘ടാക് ഗർ’ തിരുവല്ലയിലെ നാടകോൽസവത്തിൽ വെച്ച് രത്തൻ തിയ്യത്തിന്റെ ‘ഋതുസംഹാരം’ എന്നിവയൊക്കെ കണ്ടപ്പോൾ ഇന്ത്യൻ നാടകത്തിലെ ആ ഉണർവിന്റെ കാലഘട്ടം തിരിച്ചറിയാനായി.
രാഷ്ട്രീയത്തെക്കാളുപരി ലാവണ്യവാദമായും അത് നാടകവേദിയെ മാറ്റിക്കളഞ്ഞുവോ എന്നും തോന്നിയിട്ടുണ്ട്. ബോംബെയിൽ താമസമാക്കിയ അറബികുടുംബമാണ് അൽക്കാസിയുടേത്. വിഭജനാനന്തരം കുടുംബാംഗങ്ങൾ പാക്കിസ്ഥാനിൽ പോയപ്പോൾ അൽക്കാസി നാടകപ്രവർത്തനങ്ങളുമായി ഇന്ത്യയിൽ തുടർന്നതാണ്.നാടകത്തെ സ്നേഹിക്കുന്നവർക്ക് ഒരാചാര്യൻ കൂടി നഷ്ടമായി. ഇന്ത്യൻ നാടകവേദിയെ ആധുനികീകരിച്ച ആ മഹാപ്രതിഭക്ക് പ്രാർഥനകൾ.
ഇബ്രാഹിം അല്‍ക്കാസി (94). നാഷണല്‍ സ്‌കൂള്‍ ഓഫ്‌ ഓഫ്‌ ഡ്രാമ (എന്‍.എസ്‌.ഡി)യുടെ ആദ്യ ഡയറക്‌ടറും,  വിഖ്യാതമായ ഡല്‍ഹിയിലെ ആര്‍ട്ട്‌ ഹെറിറ്റേജ്‌ ഗ്യാലറിയുടെ സ്‌ഥാപകനുമായിരുന്നു.
1950-കളില്‍ ലണ്ടനിലെ റോയല്‍ അക്കാദമി ഓഫ്‌ ഡ്രാമാറ്റിക്‌സ്‌ ആര്‍ട്ടി(ആര്‍.എ.ഡി.എ)ല്‍നിന്ന്‌ നാടകപഠനത്തിനുശേഷം ഡല്‍ഹിയിലെത്തിയ അല്‍ക്കാസി 1956-ല്‍ സ്‌ഥാപിതമായ സ്‌കൂള്‍ ഓഫ്‌ ഡ്രാമയുടെ പ്രഥമ ഡയറക്‌ടറായി.
 വില്യം ഷേക്‌സ്‌പിയറുടെ നാടകങ്ങളെ ഇന്ത്യന്‍ ആസ്വാദകര്‍ക്കു പരിചയപ്പെടുത്തിയ അല്‍ക്കാസി ഗിരീഷ്‌ കര്‍ണാടിന്റെ തുഗ്ലക്‌, മോഹന്‍ രാകേഷിന്റെ അസ്‌ഹാദ്‌ കാ ഏക്‌ ദിന്‍, ധരംവീര്‍ ഭാരതിയുടെ അന്ധ യുഗ്‌ തുടങ്ങിയ നാടകങ്ങള്‍ സംവിധാനം ചെയ്‌ത്‌ പ്രേക്ഷകപ്രീതി പിടിച്ചുപറ്റി. നാടകരംഗത്തിനു നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ച്‌ പദ്‌മവിഭൂഷണ്‍ (2010), പദ്‌മഭൂഷണ്‍ (1991), പദ്‌മശ്രീ (1966) പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെത്തേടിയെത്തി. 1950-ലെ ബി.ബി.സി. ബ്രോഡ്‌കാസ്‌റ്റിങ്‌ അവാര്‍ഡും ലഭിച്ചു. തന്റെ നാടകങ്ങള്‍ക്കു വസ്‌ത്രാലങ്കാരം നിര്‍വഹിച്ച റോഷനെയാണ്‌ അല്‍ക്കാസി ജീവിതപങ്കാളിയാക്കിയത്‌. മക്കളായ അമല്‍ അലാനയും ഫെയ്‌സല്‍ അല്‍ക്കാസിയും നാടകപ്രവര്‍ത്തകരാണ്‌. ഇവരില്‍ അമല്‍ അലാന നാഷണല്‍ സ്‌കൂള്‍ ഓഫ്‌ ഡ്രാമ മുന്‍ ചെയര്‍പഴ്‌സണും നാടക സംവിധായികയുമാണ്‌.
Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker