Your Voice

ഭൂമിയില്‍ മനുഷ്യന്‍ നിർഭയനാകുന്നത് ?

ആദം പ്രവാചകന്റെ  മക്കളായിരുന്നു ഹാബീലും ഖാബീലും. അതില്‍ ഒരാള്‍ മറ്റൊരാളെ കൊന്ന സംഭവമാണ് ഖുര്‍ആന്‍ വിവരിക്കുന്നത്. കൊല എന്നതിന് മനുഷ്യനോളം പഴക്കമുണ്ട്. ചരിത്രത്തില്‍ എന്നും ഇത് നിലനിന്നിട്ടുണ്ട്. ഇന്നും അത് തുടര്‍ന്ന് കൊണ്ടിരിക്കുന്നു.   

മനുഷ്യന്‍ സംഘമായി ജീവിക്കാന്‍ തുടങ്ങിയ കാലം മുതല്‍ യുദ്ധം ആരംഭിച്ചിട്ടുണ്ട്. യുദ്ധം ഒരു അനിവാര്യതയായി പലപ്പോഴും കരുതി പോന്നിട്ടുണ്ട്. മറ്റുള്ളവരുടെ അവകാശങ്ങളില്‍ കൈകടത്താന്‍ മറ്റു ചിലര്‍ തുനിഞ്ഞാല്‍ ഇരകളുടെ അവകാശം സംരക്ഷിക്കാന്‍ അക്രമികളെ തടയുക എന്നത് നീതിയുടെ തേട്ടമായി ലോകം കാണുന്നു. മറ്റൊരു ജനതയുടെ മേല്‍ തങ്ങളുടെ ഇംഗിതം അടിച്ചേല്‍പ്പിക്കാനുള്ള മാര്‍ഗമായും യുദ്ധം മാറിയിട്ടുണ്ട്. ഒന്നും രണ്ടും ലോക യുദ്ധങ്ങള്‍ അങ്ങിനെ വേണം വായിക്കാന്‍. ലോകത്ത് ഇന്നും പല യുദ്ധങ്ങളും സജീവമാണ്. അതിലെ അവസാനത്തെ യുദ്ധമായി അസര്‍ബെയ്ജാന്‍ അര്‍മീനിയന്‍ യുദ്ധത്തെ മനസ്സിലാക്കാം. രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം എന്നത് പോലെ രാജ്യത്തിനകത്തു നടക്കുന്ന ആഭ്യന്തര യുദ്ധങ്ങള്‍ അനവധിയാണ്.

ആധുനിക യുദ്ധങ്ങളുടെ മോശവശം അതില്‍ ജീവന്‍ പൊലിയുന്നത് യുദ്ധവുമായി യാതൊരു ബന്ധവുമില്ലാത്ത സാധാരണക്കാരുടെതാണ് എന്നതാണ്. പഴയ കാലത്ത് യുദ്ധത്തില്‍ കൊല്ലപ്പെട്ടിരുന്നത് പട്ടാളക്കാര്‍ മാത്രമായിരുന്നു. ഇന്ന് പട്ടാളക്കാരേക്കള്‍ ഒരു പാട് ഇരട്ടിയാണ് കൊല്ലപ്പെടുന്ന സാധാരണക്കാര്‍. മറ്റു സൃഷ്ടികളെ പോലെ ഒരു ജീവി മാത്രമല്ല ദൈവത്തിന്റെ മുന്നില്‍ മനുഷ്യന്‍. തന്റെ അനേകം സൃഷ്ടികളില്‍ ദൈവം ആദരിച്ചു എന്ന് പറഞ്ഞത് മനുഷ്യനെ മാത്രമാണ്. ദൈവം ആദരിച്ചതിനെ ആദരിക്കുക എന്ന പൊതു തത്വത്തിന്റെ അടിസ്ഥാനത്തില്‍ മനുഷ്യര്‍ പരസ്പരം ആദരിക്കുക എന്നത് നിര്‍ബന്ധമാണ്‌.  ഒരാളെ ഇല്ലാതാക്കാന്‍ കാരണം വേണം. ആ കാരണം നോക്കി വിധി കല്‍പ്പിക്കാന്‍ മറ്റൊരു വ്യക്തിയെ  ദൈവം ഏല്‍പ്പിച്ചിട്ടില്ല. അത് നടപ്പാക്കേണ്ടത് നാട്ടിലെ ഭരണകൂടങ്ങളാണ്.

Also read: സിറിയയിലെ റഷ്യന്‍ ഇടപെടലിന് അഞ്ച് വര്‍ഷം

എന്നിട്ടും ലോകത്ത് നമുക്ക് കേള്‍ക്കാന്‍ കഴിയുന്നത്‌ കൊലകളുടെ വാര്‍ത്തകളാണ്. അത് രാജ്യങ്ങള്‍ തമ്മിലും, രാജ്യവും പ്രജകളും തമ്മിലും, പ്രജകളും പ്രജകളും തമ്മിലും നടന്നു കൊണ്ടിരിക്കുന്നു. ഒന്നും രണ്ടും ലോക യുദ്ധങ്ങള്‍ കോടികളെ ഇല്ലാതാക്കി. ഇന്നും ഓരോ വര്‍ഷവും ലക്ഷങ്ങള്‍ ആ കണക്കില്‍ ഇല്ലാതാവുന്നു. ജീവിച്ചിരിക്കുന്നവര്‍ നേരിടുന്ന യുദ്ധക്കെടുതികള്‍ അതിലും ഭയാനകമാണ് . മനുഷ്യന്‍ പുരോഗമിക്കുന്നു എന്നത് കൊണ്ട് വിവക്ഷ ശാസ്ത്രീയമായ പുതിയ കണ്ടു പിടുത്തങ്ങളെ വിലയിരുത്തിയാണ് നടത്താറ്. പുതിയ സാങ്കേതിക വിദ്യ പലപ്പോഴും മനുഷ്യന്റെ സമാധാന ജീവിതത്തിനി വിഘാതമാകുന്നു എന്ന സത്യം നാം മറന്നു പോകുന്നു. ലോകം ഒരു ഗ്രാമമായി എന്ന് പറഞ്ഞാല്‍ അത്രയും പെട്ടെന്ന് ലോകത്തെ നശിപ്പിക്കാനും ബന്ധപ്പെട്ടവര്‍ക്ക് കഴിയുന്നു എന്നതും കൂടിയാണ്. ലോകത്തിലെ കുഗ്രാമത്തില്‍ ജീവിക്കുന്നവനും ആയിരക്കണക്കിനു നാഴിക അകലെയുള്ള ആയുധങ്ങളെ ഭയന്ന് ജീവിക്കേണ്ടി വരുന്ന സത്യം നാം അംഗീകരിക്കേണ്ടി വരുന്നു.

രാഷ്ടീയ കൊലപാതകം എന്ന പേരില്‍ നടക്കുന്ന കൊലകളെ അത്ര ഗൗരവമായി നാം കാണുന്നില്ല.   തങ്ങളുടെ എതിരാളികളെ ഇല്ലാതാക്കുന്ന സംസ്കാരത്തെ പലപ്പോഴും അണികള്‍ ആരാധനാ ഭാവത്തോടെ വീക്ഷിക്കുന്നു. അത് കൊണ്ട് തന്നെ അത്തരം ആളുകള്‍ക്ക് വീര പരിവേഷം ലഭിക്കുകയും ചെയ്യുന്നു. അന്ത്യ നാളിനെ കുറിച്ച് നല്‍കിയ സൂചനകളില്‍ പ്രവാചകന്‍ പറഞ്ഞതായി ഇങ്ങിനെ വായിക്കാം “ കൊല്ലപ്പെട്ടവന്‍ എന്തിനു കൊല്ലപ്പെട്ടു എന്നും എന്തിനു കൊല്ലുന്നു എന്ന് കൊലയാളിക്കും അറിയാത്ത കാലം”. നാം ജീവിക്കുന്ന കാലത്തിനെ പ്രത്യേകതയും അത് തന്നെയാണ്.

ഒരാളെയും അന്യായമായി കൊല്ലരുത് എന്ന കല്‍പ്പന സ്വീകരിക്കപ്പെടുമ്പോള്‍ മാത്രമാണ് ഭൂമിയില്‍ മനുഷ്യന്‍ നിര്ഭായനാകുന്നത്. മറ്റൊരാളുടെ ജീവന്‍ തന്റെ ജീവന്‍ പോലെ പരിശുദ്ധമാണ് എന്ന തിരിച്ചറിവ് കൂടി അതിനു കാരണമാണ്. തന്റെ സഹോദരന്റെ നേരെ കൈ ഉയര്‍ത്തുന്നവന്‍ വാസ്തവത്തില്‍ തനിക്കു നേരെ തന്നെയാണ് കൈ ഉയര്‍ത്തുന്നത് എന്ന ബോധം ലോകത്തിനു നഷ്ടമായിരിക്കുന്നു. ഭരണാധികാരികളുടെ സ്വാര്‍ത്ഥത ജനത്തിന്റെ ജീവന് ഭീഷണിയാകുന്ന കാലത്ത് സമാധാനം ഒരു കിട്ടാക്കനിയായി അവശേഷിക്കും എന്നുറപ്പാണ്.  

Also read: ശൈഖ് നൂറുദ്ധീന്‍ അല്‍ ഇത്റ്; ഹദീസ്ശാസ്ത്രത്തിലെ മഹാ പ്രതിഭ

ഭൂമിയിലെ ഒന്നാമത്തെ തലമുറ കൊന്നു കൊണ്ടാണ് ജീവിതം ആരംഭിച്ചത്. പിന്നെ നാം കാണുന്നത് തന്റെ സഹോദരനെ കൊന്നതിന്റെ പേരില്‍ വിഷണ്ണനായി തീരുന്ന ഖാബീലിനെയാണ്. കുറ്റബോധം നഷ്ടമായി എന്നതാണ് നന്മകള്‍ തിരിച്ചു വരാതിരിക്കാന്‍ മുഖ്യ തടസ്സം.

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker