Current Date

Search
Close this search box.
Search
Close this search box.

ഗാർഹികവിദ്യാഭ്യാസം വലിയ സാധ്യതയാണ്

വിദ്യാസമ്പന്നമായ സമൂഹത്തിന്റെ പ്രാധാന്യം ദിനംപ്രതി വർധിച്ചുവരുകയാണ്.കാലത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് തലമുറകളെ സജ്ജമാക്കുവാൻ വിദ്യാഭ്യാസത്തിന് മാത്രമേ സാധിക്കുവെന്നതിനാൽ കാലത്തിന്റെ മാറുന്ന താത്പര്യങ്ങൾക്കും ആവശ്യങ്ങൾക്കുമൊപ്പം വിദ്യാഭ്യാസ രംഗവും മാറ്റങ്ങൾക്ക് വിധേയമാകുന്നു.കേവലം പുസ്തകങ്ങൾ മനപ്പാഠമാക്കുക, പരീക്ഷകളിൽ വിജയിക്കുക എന്നിവക്കപ്പുറം വളരെ വിശാലമായ ഉയർന്ന തലങ്ങൾ വിദ്യാഭ്യാസത്തിനുണ്ട്. ക്ലാസ് മുറികളിൽ നിന്ന് ലഭിച്ച ഓരോ വിഷയങ്ങളിലേക്കും ആഴത്തിലിറങ്ങി ചെല്ലുവാനാം മനസ്സിൽ ഉയർന്നു വരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുവാനും കുട്ടികൾക്ക് അവരുടേതായ ഒരിടം ആവശ്യമാണ്.

ഇവിടെയാണ് ഗാർഹികവിദ്യാഭ്യാസം പ്രസക്തിയാർജിക്കുന്നത്. കുട്ടികളുടെ ഉള്ളിലേക്ക് അറിവുകൾ കത്തിനിറക്കുന്നതിനു പകരം അവന്റെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന അറിവിന്റെ തീക്കാമ്പ് ജ്വലിപ്പിക്കാൻ സഹായിക്കുക എന്നതാണ് ഗാർഹിക വിദ്യാഭ്യാസം മുന്നോട്ട് വെക്കുന്ന ആശയം. ഒരു നിർദ്ദേശിത സിലബസ് പിന്തുടരുന്നതിനു പകരം കുട്ടിയെ അവന്റെ ജിജ്ഞാസയും താത്പര്യവുമനുസരിച്ച് പുതിയ കാര്യങ്ങൾ സ്വയം അന്വേഷിച്ചറിയാൻ അനുവദിക്കുന്നു.

Also read: തുറാസ് വിഴുങ്ങികൾ

ക്വാറന്റിൻ കാരണം ലോകത്തിലെ പല ഭാഗങ്ങളിലും വിദ്യാലയങ്ങൾ അടച്ചുപൂട്ടിയതിനാൽ കുട്ടികളും കൗമാരക്കാരും വീടുകളിൽ അകപ്പെട്ടിരിക്കുകയാണ്.ഈ ഒഴിവു സമയത്തെ ഉപകരപ്രദമാക്കുന്നതിനായാണ് മിക്ക രക്ഷിതാക്കളും ഗാർഹിക വിദ്യാഭ്യാസത്തെ മുഖവിലക്കെടുക്കുവാൻ തുടങ്ങിയത്.

എന്നാൽഗാർഹിക വിദ്യാഭ്യാസമെന്നത് അത്ര എളുപ്പമായ കാര്യമല്ല. കുട്ടികൾ വ്യത്യസ്തരായതിനാൽ അധ്യാപന രീതികൾ ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. കുട്ടികളുടെ സ്വഭാവവും താത്പര്യവുമറിഞ്ഞു വേണം പാഠ്യ പദ്ധതികൾ തയ്യാറാക്കുന്നത്. ഓരോരുത്തരുടേയും കഴിവുകൾ തിരിച്ചറിഞ്ഞ് അവ പരിപോഷിപ്പിക്കുന്ന തരത്തിലാവണം ഓരോ ഭാഗവും പഠിപ്പിക്കേണ്ടത്.

ഇത് പലപ്പോഴും വലിയ കടമയായും അമിത ഉത്തരവാദിത്തമായും രക്ഷിതാക്കൾക്ക് അനുഭവപ്പെട്ടേക്കാം. അതിനാൽ ഗാർഹിക വിദ്യാഭ്യാസത്തിനുതകുന്ന മികച്ച ചില സ്രോതസ്സുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

Also read: മനസ്സിൽ നിന്നും മനസ്സിലേക്കൊഴുകുന്ന ഉൽപന്നങ്ങളുടെ ഒരു മഹാപ്രവാഹമാണ് സകാത്ത്

ഫിത്വറ പ്രസിദ്ധീകരണം :മുസ്‌ലിം ഗാർഹിക പഠിതാവിന്റെ ആവശ്യപുസ്തകം 

ഒരു ഗാർഹിക വിദ്യാർത്ഥി എന്ന നിലയിലും വിദ്യാലയങ്ങളിൽ പോയിട്ടില്ലാത്ത ഏഴു കുട്ടികളുടെ അമ്മയെന്ന നിലയിലും ഗാർഹിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ വ്യക്തിയാണ് ബ്രൂക്ക് ബെനോയിറ്റ്. സ്വാഭാവികമായി പഠിക്കാനും തന്റെ താത്പര്യങ്ങൾ പിന്തുടരുവാനും സ്വാതന്ത്ര്യമില്ലാത്ത ഒരന്തരീക്ഷമായി ഹൈസ്കൂൾ അനുഭവപ്പെട്ടപ്പോൾ കൗമാരപ്രായത്തിൽ തന്നെ മുഖ്യധാരാ വിദ്യാഭ്യസ സമ്പ്രദായം അവർ ഉപേക്ഷിച്ചു.

പല വെബ് സൈറ്റുകളും ഗൃഹപഠനത്തിന് നിരവധി കോഴ്‌സുകൾ ചെയ്യുന്നുണ്ടെങ്കിലും മുസ്‌ലിം വീക്ഷണത്തിലുള്ള ഗുണനിലവാരം പുലർത്തുന്ന സ്രോതസ്സുകളുടെ അഭാവമുണ്ട്. ഈ കുറവ് പരിഹരിക്കുക എന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച  പ്രസിദ്ധീകരണമാണ്   ഫിത്വറ.

പണ്ഡിതന്മാർ, വിദഗ്ദ്ധർ, ഗവേഷകർ തുടങ്ങിയവരിൽ നിന്നുള്ള ലേഖനങ്ങൾ നിറഞ്ഞ ഒരു അസാധാരണ സ്രോതസ്സാണ് ഫിത്വറ പ്രസിദ്ധീകരണം. വ്യത്യസ്ത വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഫിത്വറയുടെ നാല് പതിപ്പുകൾ അച്ചടിരൂപത്തിലും ഇ -ബുക്ക് ഫോർമാറ്റിലും ആമസോണിൽ ലഭ്യമാണ്. ഒന്നാം വാള്യം ഗാർഹികപഠനം ആരംഭിക്കുന്നത് എങ്ങനെയാണെന്ന് വിശദീകരിക്കുമ്പോൾ മറ്റു വാള്യങ്ങൾ ഡിജിറ്റൽ യുഗത്തിലെ ഗാർഹിക പഠനം, ഗാർഹികവിദ്യാഭ്യാസ രീതികൾ തുടങ്ങിയവ സമഗ്രമായി വിവരിക്കുന്നു.

ഫിത്വറ പ്രസിദ്ധീകരണത്തിന്റെ ഓരോ ലക്കവും എത്രത്തോളം കൗതുകകരവും ആസ്വാദ്യകരവുമാണെന്നാൽ അതിലടങ്ങിയ എല്ലാ വിവരങ്ങളും സ്വാംശീകരിക്കുന്നതിനായി പലയാവർത്തി അവ വായിക്കുന്നതിൽ യാതൊരു മുഷിപ്പും നമ്മുക്കനുഭവപ്പെടില്ല.

Also read: കൊറോണ കാലത്തെ രോഹിങ്കന്‍ ജനത ?!

ഗാർഹിക വിദ്യാഭ്യാസത്തെ എങ്ങനെ നേരിടാം :വളരെയധികം കാര്യങ്ങൾ സ്നേഹപൂർവ്വം ചെയ്യുന്ന അമ്മമാർക്കുള്ള ഒരു വഴികാട്ടി :

ഗാർഹിക പഠനം പിന്തുടരുന്ന  മാതാക്കൾ തീർച്ചയായും വായിച്ചിരിക്കേണ്ട മറ്റൊരു പുസ്തകമാണ് ഗാർഹിക വിദ്യാഭ്യാസത്തെ എങ്ങനെ അഭിമുഖീകരിക്കാമെന്നത്.  “ഗാർഹിക വിദ്യാഭ്യാസത്തെ എങ്ങനെ നേരിടാം :വളരെയധികം കാര്യങ്ങൾ സ്നേഹപൂർവ്വം ചെയ്യുന്ന അമ്മമാർക്കുള്ള വഴികാട്ടി ” എന്ന പുസ്തകങ്ങള്‍  ഓരോ  മാതാക്കളെയും നിര്‍ബന്ധമായും വായിച്ചിരിക്കണമെന്നാണ് എനിക്ക് നിര്‍ദേശിക്കാനുള്ളത്.

ഒന്നാം ഭാഗത്തിൽ ചില മികച്ച ചെറിയ ലേഖനങ്ങൾക്ക് ശേഷം പ്രചോദനലേഖനങ്ങളും പ്രസിദ്ധീകരണങ്ങളും ഉൾകൊള്ളുന്നു. സ്വന്തമായി ഒരു സ്വയം പരിചരണ സംവിധാനം നിർമിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം നിങ്ങളുടെ ഗാർഹികവിദ്യാഭ്യാസ ലക്ഷ്യം എന്തെന്ന് നിർണയിക്കുന്നത് മുതൽ ശാരീരികവും വൈകാരികവുമായി വളർച്ച പിന്തുടരുന്നത് വരെയുള്ള എല്ലാ കാര്യങ്ങളെയും അത് കൈകാര്യം ചെയ്യുന്നു.

ഗാർഹികവിദ്യാഭ്യാസത്തെ എങ്ങനെ നേരിടാം ‘ എന്നതിന്റെ രണ്ടാം ഭാഗത്തിൽ ബെനോയിറ്റ് സ്വയം വിദ്യാഭ്യാസം നേടുന്നതിന് പ്രോത്സാഹനാജനകമല്ലാത്ത ഹൈസ്കൂൾ അന്തരീക്ഷം ഉപേക്ഷിക്കുന്നത് മുതൽ അവരുടെ കുടുമ്പത്തിന് ശരിയായ ഗാർഹികപഠനരീതി കണ്ടെത്തുന്നത് വരെയുള്ള കൗതുകകരവും സംക്ഷിപ്തവുമായ ഗാർഹികവിദ്യാഭ്യാസ ഓർമ്മക്കുറിപ്പ് പങ്കിടുന്നു.

മഹത്തായ സ്രോതസ്സുകൾ ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യമെന്ത് ?

ജനങ്ങളിൽ അധികവും വഞ്ചിതരാവുന്ന രണ്ട് അനുഗ്രഹങ്ങളാണ് ആരോഗ്യവും ഒഴിവുസമയവും. ഇന്ന് നമുക്ക് ലഭിക്കുന്ന ഈ ഒഴിവ് സമയം ദൈവമാർഗത്തിൽ മുന്നേറുന്ന ഭാവിതലമുറയെ വാർത്തെടുക്കുവാൻ നാം ഉപയോഗിക്കേണ്ടതുണ്ട്. എന്നാൽ എവിടെ നിന്ന് ആരംഭിക്കണമെന്നോ എന്ത് ചെയ്യണമെന്നോ അറിയാതെ അവസ്ഥയിൽ മഹത്തായ ചില സ്രോതസ്സുകൾ ഉണ്ടായിരിക്കേണ്ടത് തികച്ചും അനിവാര്യമാണ്.

ഇത്തരത്തിൽ പ്രോത്സാഹനങ്ങളും നിർദേശങ്ങളും ആവശ്യമായി വരുമ്പോഴെല്ലാം ഫിത്വറാ പ്രസിദ്ധീകരണവും ഗാർഹിക വിദ്യാഭ്യാസത്തെ എങ്ങനെ നേരിടാം എന്നാ പുസ്തകവും നിങ്ങളെ സഹായിക്കുമെന്നതിൽ യാതൊരു സംശയവുമില്ല.

( കടപ്പാട്- aboutislam.net )

Related Articles