Current Date

Search
Close this search box.
Search
Close this search box.

ഹിസ്റ്ററിയും സ്റ്റോറിയും

പോയകാലത്തിന്റെ ആധികാരികമായ രേഖപ്പെടുത്തലും അതിനെക്കുറിച്ചുള്ള പഠനവുമാണ്‌ ചരിത്രം എന്ന മലയാള വാക്കുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. History/تاريخ എന്ന പദത്തിന്റെ തത്തുല്യ മലയാളമാണ്‌ ചരിത്രം. ഒരുവന്റെ അന്വേഷണ പരീക്ഷണങ്ങളുടെ രേഖപ്പെടുത്തൽ എന്നർത്ഥം വരുന്ന ഹിസ്റ്റോറിയ എന്ന ഗ്രീക്കു പദത്തിൽ നിന്നാണ്‌ ഹിസ്റ്ററി എന്ന വാക്ക്‌ ഇംഗ്ലീഷിലെത്തിയത്‌. മനുഷ്യ സമൂഹത്തിന്റെ മാത്രമല്ല പ്രപഞ്ചത്തിലാകെ ഉണ്ടാകുന്ന മാറ്റങ്ങളുടെ രേഖപ്പെടുത്തലാണ്‌ വാസ്തവത്തിൽ ചരിത്രം.

ഒരു ജനതയ്ക്കിടയിലോ ഒരു പ്രദേശത്തോ ചെവിക്കുചെവിപറഞ്ഞറിയിച്ച് കേട്ടുഗ്രഹിച്ച് പ്രചരിച്ചു വരുന്ന കഥയാണ് ഐതിഹ്യങ്ങളും പുരാണങ്ങളും . أسطورة എന്നാണവയെ അറബിയിൽ പറയുക. ആ പദത്തിൽ നിന്നാണ് Story ഉണ്ടായത്.
7 W’s (Who, What, Why, When, Where,How, How much)ന്റെ ഉത്തരം ലഭ്യമല്ലാത്ത റിപ്പോർട്ടുകളെല്ലാം രണ്ടാമത്തേതിന്റെ അകൗണ്ടിലാണ് വരേണ്ടത്.പക്ഷേ ചില തഫ്സീർ , സീറ, മഗാസി, മലാഹിം എന്നീ ഗ്രന്ഥങ്ങളിൽ ഹിസ്റ്ററിയേക്കാൾ രണ്ടാം വിഭാഗമാണ് കൂടുതൽ. സാവാ തടാകം വറ്റിയതു മുതൽ കിസ്റയുടെ സിംഹാസനം കുലുങ്ങിയത് മുതൽ സൗറിൽ വലകെട്ടിയ എട്ടുകാലിയും കൂടുകൂട്ടിയ പ്രാവും ഗുഹയുടെ ദ്വാരത്തിലൂടെ സ്വിദ്ദീഖിനെ കടിച്ച പാമ്പുകടിയടക്കം പക്ഷേ ഉപരിസൂചിത ഗ്രന്ഥങ്ങളിലും ആഴ്ചകൾ നീണ്ടു നില്ക്കുന്ന രാപ്രഭാഷണങ്ങളിലും കാണാനും കേൾക്കാനും കഴിയുന്നു. ചരിത്രപരത (historycity/historycism) പരിഗണിക്കാതെയുള്ള ആഖ്യാനങ്ങളെ നഖശിഖാന്തം എതിർത്തിട്ടുള്ള പണ്ഡിതരാണ് ഇമാം അഹ്മദു ഇബ്നു ഹമ്പൽ,ഇബ്നു ഖൽദൂൻ, മൗലാനാ ശിബ് ലി നുഅ്മാനി എന്നിവർ .

Also read: മറ്റൊരു ഡിസംബർ ആറു കൂടി കടന്നു വരുമ്പോൾ

إن الإسناد من الدين، ولولا الإسناد لقال من شاء ما شاء.
എന്ന് അബ്ദുല്ലാഹിബ്നു മുബാറക് പറഞ്ഞത് ഹദീസുകളുടെ വിഷയത്തിൽ മതിയെന്ന് നമ്മുടെ പണ്ഡിതലോകം വിശ്വസിക്കുവോളം ചരിത്രങ്ങളും പുരാണങ്ങളും ഇടകലരും. തങ്ങളുടെ കയ്യിലുള്ള ബഅ്ളു കൊടുത്ത് ജനങ്ങളുടെ കുല്ലും വാങ്ങുന്ന വഅ്ളു പരിപാടികൾ നിരുത്സാഹപ്പെടുത്താതിടത്തോളം ഇത്തരം വാറോലകൾ ഇനിയും പാറി നടക്കും. നെല്ലേത് , പതിരേതെന്നറിയാതെ പൊതു ജനം അതെല്ലാം ചരിത്രത്തിൽ വരവ് വെക്കും. അതിൽ പെട്ട ചില സംഭവങ്ങൾ താഴെ:-

1-ഉമർ (റ) തൻറെ പെൺകുട്ടികളെ കുഴിച്ചു മൂടിയെന്ന കളളം
ഉമർ(റ) തൻറെ പെൺകുട്ടികളെ കുഴിച്ചു മൂടി എന്ന കഥ ശുദ്ധ കളവാണ്. ഒരുചരിത്ര ഗ്രന്ഥവും ഇത് ശരിവെക്കുന്നുമില്ല. ഉമർ(റ) ആദ്യമായി വിവാഹം ചെയ്തത് മള്ഊനിൻറെ മകൾ സൈനബയെ ആണ്. അതിലദ്ദേഹത്തിന് ഹഫ്സ്വ, അബ്ദുല്ല, അബ്ദുർഹ്മാൻകബീർ എന്നീ സന്തതികളാണുണ്ടായത്.

നുബുവ്വത്തിൻറെ അഞ്ച് വർഷം മുമ്പാണ് ഹഫ്സ്വ ജനിക്കുന്നത്. ഇവരാണ് ഉമർ(റ) വിൻറെ മുതിർന്ന പെൺകുട്ടി . ഇവരെ കുഴിച്ചു മൂടാതെ ജീവിക്കാൻ വിട്ട ഉമർ (റ) പിന്നീടെങ്ങിനെ ശേഷം ജനിച്ച പെൺകുട്ടികളെ കുഴിച്ചുമൂടുക എന്നെങ്കിലും ഈ ലൗഡ്സ്പീക്കറോമാനിക്കുകൾ ആലോചിക്കാതെ പോവുന്നു.

മാത്രവുമല്ല ഉമർ ജനിച്ചത് ബനൂഅദിയ്യ് ഗോത്രത്തിലാണ്. ഈ ഗോത്രം കുട്ടികളെ കുഴിച്ചു മൂടിയതായി അംഗീകരിക്കപ്പെടുന്ന ഒരു ചരിത്രഗ്രന്ഥത്തിലും പറയുന്നില്ല. ഇക്കാരണത്താലും ഉമർ(റ) പെൺകുട്ടിയെ കുഴിച്ചു മൂടിയെന്ന കഥ ശരിയല്ല. ഉമർ (റ) പിന്നീട് ആ (നടക്കാത്ത) സംഭവമോർത്ത് ഏറെ കരഞ്ഞുവത്രെ !( വെറും ത്രേണലിസം )

Also read: സൗഹൃദവും വ്യക്തിത്വവും

2-യാ സാരിയ അൽ ജബൽ (ടെലിപ്പതി) സംഭവം
ഉമർ(റ) മദിനാ മുനവ്വറായിൽ ഒരു വെള്ളിയാഴ്ച്ച ദിവസം ഖുത്തുബ പറയുമ്പോൾ “യാ സാരിയ അൽ ജബൽ” (സാരിയത്തേ ആ പർവ്വതത്തിന്മേൽ കയറുക) എന്നു പറഞ്ഞു പോലും !! ഉമർ(റ)വിന്റെ ഈ ശബ്ദം അപ്പോൾ തന്നെ “സാരിയ” കേട്ടുവത്രെ! ( വീണ്ടും ത്രേണലിസം ) ആ പർവ്വതത്തിൽ മറഞ്ഞിരുന്നിരുന്ന ശത്രുക്കളിൽ നിന്ന് തൽക്ഷണം തന്നെ അദ്ധേഹം രക്ഷ പ്രാപിച്ചുവെന്നുമാണ് കഥ.

ഈ സംഭവത്തിൽ ആയിരക്കണക്കിനു മൈലുകൾക്കപ്പുറത്തുള്ള പേർഷ്യയിലെ “നഹാവന്ദ്” എന്ന നാട്ടിലേക്ക് ഇസ് ലാമിന്റെ ശത്രുക്കളുമായി യുദ്ധം ചെയ്യാൻ ക്യാപ്റ്റനായി പറഞ്ഞയച്ച സാരിയയെ മദീനത്തെ പള്ളിയിലെ മിമ്പറിൽ നിന്നുകൊണ്ട് നിയന്ത്രിക്കുകയും പർവ്വതത്തിന്റെ പിന്നിലൂടെ ശത്രുക്കൾ തന്ത്രപരമായി മുസ്ലിംകളെ വകവരുത്താൻ വരുന്നത് ഉമർ(റ) മദീനയിൽ നിന്ന് കൊണ്ട് കാണുകയും യുദ്ധം നയിക്കുന്ന സാരിയക്ക് ആ വിവരം അറിയിക്കുകയും ഉമർ(റ)‌വിന്റെ വിളിയും നിർദ്ദേശവും സാരിയയും മറ്റു സ്വഹാബാക്കളും കേൾക്കുകയും അതനുസരിച്ചു പ്രവർത്തിക്കുകയും ശത്രുക്കളെ പരാജയപ്പെടുത്തുകയും ചെയ്തുവെന്നും ഇത്തരം ടെലിപ്പതിയെല്ലാം കിതാബുകളിൽ വളരെ വ്യക്തമായി എഴുതപ്പെട്ടിരിക്കുന്നു എന്നു കൂടി രാപ്രഭാഷണങ്ങളിൽ പഞ്ചുകൂട്ടാൻ പറഞ്ഞുകേൾക്കുന്നുണ്ട്. ഇന്നും ഔലിയാക്കളെ സൃഷ്ടിക്കുന്നത് ഇത്തരം ലാ തുമ്പ വലാ വാല കഥകളാണ്.

അവലംബം :
1-നൂറുൻ അലദ്ദർബ് : ശൈഖ് ഇബ്നു ഉസൈമീൻ
2- അൽ ജാമിഅ് : ഇമാം ഖത്വീബ്

Related Articles