Current Date

Search
Close this search box.
Search
Close this search box.

ഹിജാബിന്റെ ശീലയിൽ

അഭിമാനമാണിത് ആദർശമാണിത്.
ലോകൈക നാഥന്റെ കല്പനയാണിത്…

അവകാശമാണിത് ഐശ്വര്യമാണിത്…
ചാരിത്രശുദ്ധിക്കടയാളമാണത്…

പെണ്ണിന് കേവല മൂടുപടമല്ലിത്…
ആത്മരക്ഷക്കുള്ള കവചമല്ലോയിത്…

അലങ്കോലമല്ലിത് അലങ്കാരമാണിത്..
കാമ നേത്രങ്ങൾക്കസ്വസ്ഥമാണിത്…

ദോഷൈക ദൃക്കിന്നരോചകമാണിത്…
സങ്കി മിത്രങ്ങൾക്ക് താകീതുമാണിത്…

അഭിമാനപൂർവ്വം ധരിച്ചീടണം ഇത്…
തിരിച്ചറിഞ്ഞീടണം അപമാനമല്ലിത്…

അകിടിന് ചുവട്ടിലും കൊതുകിന്ന് വേണ്ടത്
ചോരയാണല്ലോ അറിഞ്ഞീടണം ഇത്…

അല്ലാഹു അക്ബർ പരിശുദ്ധമാണത്,
മണ്ണിലും വിണ്ണിലും മാധുര്യമാണത്….

മുസ്‌ക്കാൻ മുഴക്കിയ ഇടിനാദമാണത്..
അബൂ ജഹൽ നടുങ്ങിയ പ്രകമ്പനമാണത്…

സന്ദേശമാണത് ആവേശമാണത്..
മർദ്ധിതർക്കെന്നുമെ ആവേഷമാണത്…

വിശ്വാസികൾക്കെന്നും അഭിമാനമാണത്…
ഫാസിസ്റ്റുകൾക്കെന്നും അപ്രീതിയാണത്….

സംഘ പരിവാര കോട്ടയിൽ ഇന്നത്
അലയടിച്ചീടുന്നു ഇടിനാദാമായത്…..

വഴങ്ങാതെ തളരാതെ മൊഴിയണം നീയത്..
ആത്മരക്ഷക്കുള്ള പരിഹാരമാണത്….

ഒതുങ്ങികൊടുക്കാതെ എന്നുമേ നീയത്…
ചൊല്ലിടേണം ദൈവ സംപ്രീതമാണത്….

ഭീരുവായ് ഇന്ന് നീ പിന്മാറുകിൽ ഇത്
നാളത്തെ ശാപമായ് മാറുമല്ലോയത്…

Related Articles