Current Date

Search
Close this search box.
Search
Close this search box.

ഗുജറാത്ത് ഫയൽ- ചെറുത്തു നിൽപ്പിന്റെ പുസ്തകം!

മിലൻ കുന്ദേരയുടെ ” അധികാരത്തിനെതിരെയുള്ള മനുഷ്യന്റെ പോരാട്ടം മറവിക്കെതിരെയുള്ള ഓർമയുടെ പോരാട്ടമാണെ”ന്ന വിശ്രുത വചനത്തോടെ ആരംഭിക്കുന്ന ഒരപൂർവ്വ ഗ്രന്ഥം!

പ്രസിദ്ധ യുവ മാധ്യമ പ്രവർത്തക റാണാ അയ്യൂബ് രചിച്ച “GUJARAT FILES ANATOMY OF A COVER UP” എന്ന ഇംഗ്ലീഷ് പുസ്തകത്തിൻ്റെ മലയാള വിവർത്തനം!

“ഗുജറാത്ത് ഫയൽ മൂടി വെക്കപ്പെട്ട സത്യങ്ങൾ” എന്ന പേരിൽ മലയാളത്തിലേക്ക് പുസ്തകം പരിഭാഷപ്പെടുത്തിയത് അബൂബക്കർ കാപ്പാട്. പ്രസാധനം: പ്രതീക്ഷ ബുക്സ്, കോഴിക്കോട്.

2002 ലെ ഗുജറാത്ത് വംശഹത്യയിലും പിന്നീട് നടന്ന വ്യാജ ഏറ്റുമുട്ടലുകളിലും ഗുജറാത്തിലെ അക്കാലത്തെ ഭരണ നേതൃത്വത്തിന്, വിശിഷ്യ പൊലീസിലെയും കുറ്റാന്വേഷണ വിഭാഗത്തിലെയും ഉയർന്ന ഉദ്യോഗസ്ഥന്മാർക്കുള്ള പങ്ക് അനാവരണം ചെയ്യപ്പെടുന്ന അന്വേഷണാത്മക റിപ്പോർട്ടാണിത്.

വംശഹത്യാ കാലത്തെ ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി, ഇന്റലിജൻസ് മേധാവി, ഐ.ടി. എസ് തലവൻ, മോദി മന്ത്രിസഭയിലെ ഒരു മന്ത്രി എന്നിവരുമായി മൈഥിലി ത്യാഗി എന്ന സിനിമാ സംവിധായികയിലേക്ക് വേഷം മാറിയ സാഹസിക പത്രപ്രവർത്തക മിസ് റാണാ അയ്യൂബ് നടത്തിയ ഒളികാമറാ അഭിമുഖങ്ങളുടെ ഞെട്ടിക്കുന്ന സാരാംശം ഇതിൽ അനുഭവിക്കാം!

ഫാഷിസത്തിനെതിരെ പോരാടാനുള്ള ഇച്ഛാശക്തി പ്രദാനം ചെയ്ത മുകുൾ സിൻഹയുടെയും ശാഹിദ് ആസ്മിയുടെയും ഓർമകൾക്കു മുമ്പിലാണ് ഗ്രന്ഥം സമർപ്പിക്കപ്പെട്ടിരിക്കുന്നത്.

രണ്ടായിരത്തിലധികം മനുഷ്യരുടെ ചുടു ചോരയിലൂടെ പ്രധാനമന്ത്രി പദത്തിലേക്ക് നടന്നുകയറിയ നരേന്ദ്ര മോദി ഇപ്പോഴും തുടരുന്ന ഫാഷിസ്റ്റു പ്രവണതകൾക്കെതിരെയുള്ള ഏറ്റവും വലിയ ചെറുത്തു നിൽപ്പാണീ ഗ്രന്ഥം!

മുസ് ലിം വംശഹത്യയില്ലാത്ത വർഷങ്ങൾ സ്വതന്ത്രേന്ത്യയിൽ കടന്നുപോയിട്ടില്ല. എന്നാൽ ഗുജറാത്ത് അവയെ മുഴുവൻ നാണിപ്പിക്കുന്നു! ഭരണകൂടത്തിന്റെ പൂർണമായ ഒത്താശയിൽ നിസ്സഹായരായ ഒരു ജനതയെ കൊന്നൊടുക്കുകയും അവരുടെ മുതലുകൾ കൊള്ളയടിക്കുകയും, ഈ കൊടും ഭീകരതയ്ക്ക് നേതൃത്വം നൽകിയ ആൾക്ക് വീരപരിവേഷം ചാർത്തി ആഘോഷിച്ച് അദ്ദേഹത്തെ രാഷ്ട്രത്തിന്റെ പരമോന്നത സ്ഥാനത്ത് പ്രതിഷ്ഠിക്കുകയും ചെയ്ത നിഷ്ഠൂര കൃത്യം ലോകത്ത് ഇന്ത്യയിലല്ലാതെ മറ്റൊരിടത്തും നടന്നിട്ടില്ലെന്ന് പുസ്തകം നമ്മെ ബോധ്യപ്പെടുത്തുന്നു.

ഫാഷിസത്തിനെതിരെ വിശാല മനുഷ്യ പക്ഷ കൂട്ടായ്മയുടെയും ആശയ പ്രചാരണത്തിന്റെയും ആവശ്യകത ഊന്നിപ്പറഞ്ഞു കൊണ്ടാണ് പുസ്തകം സമാപിക്കുന്നത്.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles