Current Date

Search
Close this search box.
Search
Close this search box.

അതിന്റെ തുടക്കമാണ് ഇപ്പോഴത്തെ യൂണിഫോം മാറ്റം

Q: പുതിയ യൂണിഫോം പെൺകുട്ടികൾക്ക് കൂടുതൽ കംഫർട്ടബിൾ അല്ലേ ? പാവാട എന്തൊരു ബുദ്ധിമുട്ടാ?
A: കംഫർട്ട് ആണ് അടിസ്ഥാനമെങ്കിൽ Gender neutral എന്ന് വിളിക്കുന്നതെന്തിനാണ് ? Comfortable Uniform എന്ന് പറഞ്ഞാൽ പോരേ? ഇനി അതാണെങ്കിൽ ചുരിദാർ ബോട്ടത്തേക്കാൾ കംഫർട്ടബിൾ ആണ് പാന്റും ഷർട്ടുമെന്നതിന്റെ തെളിവെന്താണ്? എന്താണ് പാവാടയുടെ പ്രശ്നം മാത്രം പറയുകയും ചുരിദാറു പോലുള്ളവയെ അവഗണിക്കുകയും ചെയ്യുന്നത് ?

Q: അപ്പൊ നിങ്ങൾ കംഫർട്ടബിൾ യൂണിഫോം ആക്കുന്നതിനെതിരാണോ ?
A: അല്ല. പരിഷ്കരണം വസ്ത്രത്തിന് ലിംഗ മാറ്റം വരുത്തി ആകേണ്ടതില്ല എന്നേ ഉള്ളൂ. യൂണിഫോം പരിഷ്കരണം മുമ്പും പല ഉത്തരവിലൂടെയും സർക്കാർ നടപ്പിലാക്കിയിട്ടുണ്ട്. ആരും എതിർത്തിട്ടില്ലല്ലോ. ഇപ്പോഴത്തെ മാറ്റത്തിന് പിന്നിൽ കംഫർട്ട് അല്ല ലക്‌ഷ്യം.

Q: ആണിനും പെണ്ണിനും ഒരേ യൂണിഫോം ആകുന്നതിനെ നിങ്ങൾ എന്തിനാണെതിർക്കുന്നത് ?
A: ആണും പെണ്ണും ഒരേ പോലെ അല്ലാത്തത് കൊണ്ട് തന്നെ. അവരുടെ ശാരീരിക മാനസിക സവിഷേതകൾ വ്യത്യാസമുള്ളത് കൊണ്ട്. അവരുടെ അഭിരുചികളും ആവശ്യങ്ങളും വ്യത്യാസമുള്ളത് കൊണ്ട്.

Q: ജെൻഡർ ന്യൂട്രലാണ് പുതിയ കൺസപ്റ്റ് എന്നറിയില്ലേ ?
A: പെൺകുട്ടികൾ ആൺകുട്ടികൾ ധരിക്കുന്ന പെന്റസും ഷർട്ടും ധരിക്കുന്നത് എങ്ങനെ ന്യൂട്രലാവും ? പെൺകുട്ടികളുടെ ആൺവൽക്കരണമല്ലേ അത് ? ആൺകുട്ടികൾ ചുരിദാർ അണിഞ്ഞും പുരുഷന്മാർ സാരിയണിഞ്ഞും നടന്നിരുന്നെങ്കിൽ ഒരു ത്രില്ലെങ്കിലും ഉണ്ടായേനെ.

Q: പാന്റ്സ് പുരുഷ വസ്ത്രമാണെന്നാരു പറഞ്ഞു ?
A: സാരി സ്ത്രീ വസ്ത്രമാണെന്ന് ആരും പറയേണ്ടല്ലോ. നാട്ടിൽ പാന്റ് ധരിച്ചു ടക്ക് ഇൻ ചെയ്ത് നടക്കുന്ന സ്ത്രീകൾ എത്രയുണ്ട് ? ചില പൊതു ശീലങ്ങൾ വെച്ചാണ് നമ്മൾ വസ്ത്ര വൈവിധ്യങ്ങളെ തിരിച്ചറിയുക. അല്ലാതെ നിയമ പരമായ വേർതിരിവ് ഒന്നും നോക്കാറില്ല. പാന്റിട്ടു നടക്കേണ്ട സ്ത്രീകൾ അങ്ങനെ നടന്നോട്ടെ. അടിച്ചേൽപ്പിക്കരുതല്ലോ.

Q: വിവേചനമവസാനിപ്പിക്കാൻ വസ്ത്രം ന്യൂട്രലാവുന്നതല്ലേ നല്ലത് ?
A: അല്ല. വിവേചനമവസാനിപ്പിക്കാൻ വിവേചന മനസ്ഥിതി മാറുകയാണ് വേണ്ടത്. കറുത്തവരെ ക്രീം തേച്ച് വെളുപ്പിച്ചെടുത്താൽ വെള്ള വംശീയത അവസാനിക്കുമോ ? ആണ്കോയ്മയെ ചികിത്സിക്കേണ്ടത് സ്ത്രീകളുടെ വസ്ത്ര സ്വത്വത്തെ നശിപ്പിച്ചു കൊണ്ടല്ല. വിവേചനമാണ് ഇല്ലാതാവേണ്ടത് വൈവിധ്യമല്ല. നിങ്ങൾ തലതിരിച്ച് വായിക്കുകയാണ്.

Q: യൂണിഫോം തന്നെ വൈവിധ്യങ്ങൾക്കെതിരല്ലെ ? അതിനെ നിങ്ങൾ എതിർക്കുന്നില്ലല്ലോ ?
A: എതിരാണ്. സുരക്ഷയോർത്തും സാമ്പത്തിക അസമത്വങ്ങൾ വസ്ത്രത്തിൽ പ്രതിഫലിപ്പിക്കുന്നത് ഒഴിവാക്കാനാണ് യൂണിഫോം നിർബന്ധിതമായി സ്വീകരിക്കുന്നത്. യൂണിഫോമിനകത്തെ വൈവിധ്യങ്ങൾ അനുവദിക്കുകയാണ് വേണ്ടത്. ആണ് പെൺ എന്നുള്ളത് അസമത്വമോ വിവേചനമോ അല്ല. പരസ്പരം ആദരിക്കേണ്ട സവിശേഷതകളാണ്.

Q: പെണ്കുട്ടികൾക്കിതിൽ ബുദ്ധിമുട്ടില്ലല്ലോ ?
A: ആര് പറഞ്ഞു ? അങ്ങനെ പഠനങ്ങൾ ഉണ്ടോ ? അല്ലെങ്കിലും പരിഗമനത്തിന്റെ പേരിൽ എന്തടിച്ചേൽപ്പിച്ചാലും പ്രതികരിക്കാൻ പാടില്ലെന്നല്ലേ അലിഖിത നിയമം. പ്രതികരിച്ചാൽ പുരുഷന്റെ അടിമ, ആറാം നൂറ്റാണ്ട്, പിന്തിരിപ്പൻ ഇതൊക്കെയാകും ബ്രാൻഡ്. പിന്നെങ്ങനെ പ്രതികരിക്കും.

Q: തന്റെ ജെണ്ടർ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഓരോ കുട്ടിക്കും ലഭ്യമാകേണ്ടേ ?
A: സെക്‌സും ജെൻഡറും രണ്ടല്ല. കുട്ടി ജനിക്കുമ്പോൾ തന്നെ നിർണയിക്കപ്പെട്ടു കഴിയുന്ന ഒരു കാര്യം പിന്നെ എങ്ങനെ തെരെഞ്ഞെടുക്കാനാവും? ആണും പെണ്ണുമാണ് അടിസ്ഥാനം. അത് സൃഷ്ടിപ്പിൽ തന്നെ genetically hard wired ആണ്.

മറ്റു ഭിന്നതകൾ അസ്വാഭാവികമാണ്. ജന്മനാ ഉള്ള ലിംഗത്തിന് വിരുദ്ധമായ മാനസികാവസ്ഥ Gender identity disorder ഓ Gender dysphoria പോലുള്ള മാനസിക പ്രശ്നമാവാം. അതിനെ ആ നിലക്ക് കണ്ട് പരിഹരിക്കാൻ ശ്രമിക്കണം. കൂടുതൽ കുട്ടികളെ അത്തരം കണ്ഫയൂഷനിലേക്ക് തള്ളി വിടാനുള്ള ഏത് ശ്രമവും ദുരുദ്ദേശപരമാണ്. സെക്സിനെയും ജെൻഡറിനെയും രണ്ടാക്കിയെടുത്ത് കൃത്രിമ വൈവിധ്യങ്ങളെ സൃഷ്ടിക്കുന്ന ലിബറൽ പൊളിറ്റിക്സ് സമൂഹത്തെ നശിപ്പിക്കുകയാണ് ചെയ്യുക. നാളെ ജെൻഡർ ന്യൂട്രൽ ബാത്റൂമും ജെൻഡർ ന്യൂട്രൽ ഹോസ്റ്റലും കൊണ്ടുവന്നാൽ സ്ത്രീ ചൂഷണത്തിന്റെ പുതിയ ഇടങ്ങളാണ് തുറക്കപ്പെടുക. അതിന്റെ തുടക്കം മാത്രമാണ് ഇപ്പോഴത്തെ യൂണിഫോം മാറ്റം. അതു കൊണ്ടാണ് ഈ അജണ്ടകളെ ചെറുക്കേണ്ടി വരുന്നത്.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles