Current Date

Search
Close this search box.
Search
Close this search box.

വിക്കിലീക്സിന്റെ പതിനഞ്ച് വർഷങ്ങൾ!

2006 ഒക്ടോബർ നാലിനാണ് ഓസ്ട്രേലിയൻ പ്രസാധകനും ഇന്റർനെറ്റ് ആക്ടിവിസ്റ്റുമായ ജൂലിയൻ അസാൻജ് വിക്കിലീക്സ് സ്ഥാപിക്കുന്നത്. അഫ്ഗാനിസ്ഥാനിലും ഇറാഖിലും അമേരിക്ക നടത്തിയ രഹസ്യപ്രവർത്തനങ്ങളുടെ രേഖകൾ ചോർത്തി പുറത്തുവിട്ടതോടെയാണ് ജൂലിയൻ അസാൻജ് ലോകശ്രദ്ധ നേടുന്നത്. മാധ്യമസ്ഥാപനങ്ങളുടെ നടപ്പുരീതികളിൽ നിന്നും മാറിസഞ്ചരിക്കാനുള്ള ധീരതയായിരുന്നു അസാഞ്ചിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കിയത്. ക്രമേണ, സർക്കാർ, കോർപ്പറേറ്റുകളുടെ കുറ്റകൃത്യങ്ങൾ ധീരമായി തുറന്നുകാട്ടാൻ വിക്കിലീക്സ് മുന്നോട്ടുവന്നു. ഇന്റർനെറ്റ് സെൻസർ ചെയ്യാനും സ്വതന്ത്ര്യ പത്രപ്രവർത്തനത്തെ അടിച്ചമർത്താനുമുള്ള ഭരണകൂട ഏജൻസികളുടെ എക്കാലത്തെയും ശ്രമങ്ങളെ അസാഞ്ച് സധൈര്യം തുറന്നുകാട്ടി.

ഒന്നരപ്പതിറ്റാണ്ട് തികക്കുന്ന വിക്കിലീക്സിന്റെ വാർഷികം തന്റെ സഹപ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ആഘോഷിക്കാൻ സ്ഥാപകൻ ജൂലിയൻ അസാഞ്ചിന് കഴിഞ്ഞില്ല. രണ്ട് വർഷത്തിലേറെയായി അദ്ദേഹം ലണ്ടനിലെ ബെൽമാർഷ് ജയിലിലാണ്. ബ്രിട്ടനിലെ ഗ്വാണ്ടനാമോ ബേ എന്ന് വിളിക്കപ്പെടുന്ന അതീവ സുരക്ഷാ സൗകര്യമുള്ള ജയിലാണ് ബെൽമാർഷ്. പ്രത്യേകിച്ച് യാതൊരു കുറ്റകൃത്യവും തെളിയിക്കപ്പെടാതെയാണ് അസാഞ്ച് അവിടെ കഴിയുന്നത്.

ട്രംപ് ഭരണകൂടം കൈമാറിയ തടവുകാരനാണ് അസാഞ്ച്. ഇപ്പോൾ ബൈഡന്റെ കീഴിലും അസാഞ്ച് ശിക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻമാരും ഒരുപോലെ അസാഞ്ചിനെതിരാണ്. അമേരിക്ക ഒളിപ്പിച്ചുവെച്ച പല രഹസ്യങ്ങളും പുറത്തെത്തിച്ചതിൽ അസാഞ്ചിനോട് കടുത്ത അസഹിഷ്ണുതയും പ്രതികാരദാഹവുമുണ്ട്. മനുഷ്യാവകാശലംഘനം, ആഗോള ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തി അസാഞ്ചിന് പരമാവധി ശിക്ഷ നൽകാനാണ് അമേരിക്ക ആഗ്രഹിക്കുന്നത്. അസാഞ്ച് അമേരിക്കൻ കസ്റ്റഡിയിൽ മരിക്കാനിടയുള്ളതിനാൽ യു.എസിന് അദ്ദേഹത്തെ വിട്ടുനൽകുന്നത് ബ്രിട്ടീഷ് ജുഡീഷ്യറി തടഞ്ഞിരുന്നു. എന്നാൽ അതുമായി ബന്ധപ്പെട്ട് വന്ന ഒരു അപ്പീൽ ബ്രിട്ടൻ അനുവദിച്ചിരുന്നു. അതിന്റെ വാദം കേൾക്കൽ ഈ മാസാവസാനം നടക്കാനിരിക്കുകയാണ്. യു.എസ് പ്രോസിക്യൂഷൻ എല്ലായിപ്പോഴും അസാഞ്ചിനെ ഇല്ലാതാക്കാനും വിക്കിലീക്സിന്റെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാനും പത്രസ്വാതന്ത്ര്യം അടിച്ചമർത്താനുമാണ് ശ്രമിച്ചിട്ടുള്ളത്.

കഴിഞ്ഞമാസം, യാഹൂ ന്യൂസ് ഒരു വിശദമായ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. 2017ന്റെ തുടക്കത്തിൽ, ട്രംപ് ഭരണകൂടവും അന്നത്തെ സി.ഐ.എ ഡയറക്ടർ മൈക്ക് പോംപിയോയും ലണ്ടനിലെ ഇക്വഡോർ എംബസിയിൽ നിന്ന് അസാഞ്ചിനെ ആസൂത്രിതമായ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടതിനെക്കുറിച്ചായിരുന്നു അത്. അന്ന് അസാഞ്ച് രാഷ്ട്രീയ തടവുകാരനായി ഇക്വഡോറിലായിരുന്നു. തട്ടിക്കൊണ്ടുപോയി കൊലപാതകം നടത്തുന്നതുവരെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ജൂലിയൻ അസാഞ്ചിനെ കൊന്നുകളയുന്നത് ചർച്ച ചെയ്യപ്പെട്ട യോഗത്തിൽ ട്രംപും പോംപിയോയും ഉണ്ടായിരുന്നതായി മുൻ ഉദ്യോഗസ്ഥൻ പ്രസിദ്ധീകരണത്തോട് പറഞ്ഞതായി യാഹൂ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. യൂറോപ്പിലെ മറ്റു വിക്കിലീക്സ് ജീവനക്കാരെയും കൊല്ലുന്നതിന്റെ സാധ്യതയും അന്നവിടെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

അസാഞ്ചയെ കൈമാറാനും വിചാരണ ചെയ്യാനുമുള്ള അമേരിക്കയുടെ ശ്രമങ്ങളെ ഒരിക്കലും നിഷ്കളങ്കമായി കാണരുത്. ഒരിക്കലും പുറം ലോകം അറിയരുതെന്ന് അമേരിക്ക ആഗ്രഹിച്ച വാർത്തകൾ സത്യസന്ധമായി ലോകത്തോട് തുറന്ന് പറഞ്ഞ അസാഞ്ചിനോടും വിക്കിലീക്സിനോടും അമേരിക്കക്ക് അത്രയേറെ പ്രതികാരദാഹമുണ്ട്. അതിന് അവർ ഏതറ്റം വരെയും പോകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. എല്ലാം വ്യക്തമായ പദ്ധതികൾ വികസിപ്പിച്ചെടുത്തതിന് ശേഷമാണ് അമേരിക്ക നീങ്ങുന്നത്.

ലോകത്തിലെ ഏറ്റവും അപകടകാരികളായ ഏജൻസിയായി സി.എെ.എയെ രേഖകൾ വെച്ച് കൊണ്ട് 2017ൽ വിക്കിലീക്സ് തുറന്നുകാട്ടിയിരുന്നു. സി.എെ.എ പയറ്റിക്കൊണ്ടിരിക്കുന്ന വൃത്തികെട്ട തന്ത്രങ്ങളെക്കുറിച്ചും ഹാക്കിംഗ് പ്രവർത്തനങ്ങളെക്കുറിച്ചും വിക്കിലീക്സ് വിശദമായി പുറത്തുവിട്ടിരിന്നു. ഡാറ്റകൾ ഭരിക്കുന്ന ലോകത്ത് സി.എെ.എ എങ്ങനെയൊക്കെയാണ് രാഷ്ട്രങ്ങളുടേയും പൗരന്മാരുടെയും ഡാറ്റകൾ മോഷ്ടിക്കുന്നതിനെക്കുറിച്ച് വിക്കിലീക്സ് രേഖകൾ സഹിതം വെളിപ്പെടുത്തിയിരുന്നു.

അസാഞ്ചിന്റെ കൊലപാതകത്തെക്കുറിച്ചുള്ള ചർച്ചകൾ രഹസ്യമായാണ് നടന്നതെങ്കിലും, വിക്കിലീക്സിനെതിരായ നടപടികളുടെ പദ്ധതികൾ പരസ്യമായിത്തന്നെയാണ് നടപ്പിലാക്കിയത്. വിക്കിലീക്സിന് പുതിയ നിർവ്വചനം നൽകാനാണ് അമേരിക്ക ശ്രമിച്ചത്. തങ്ങൾക്കെതിരെ സംസാരിക്കുന്നവരെയെല്ലാം ഇല്ലാതാക്കാനാണ് എക്കാലത്തും അമേരിക്ക ശ്രമിച്ചത്. യാഹൂവിന്റെ റിപ്പോർട്ടിന് ശേഷമുള്ള ആഴ്ചകളിൽ, അതിന്റെ വിശദാംശങ്ങൾ അന്ന് യോഗത്തിൽ പങ്കെടുത്തവർ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ യാഹുവിന്റെ ഉറവിടങ്ങളായ 30 മുൻ ഉദ്യോഗസ്ഥരെ സെൻട്രൽ ഇന്റലിജൻസ് ഏജൻസിക്കുള്ളിലെ പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ചതിന് പ്രോസിക്യൂട്ട് ചെയ്യണമെന്ന് പോംപിയോ പരസ്യമായി പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ അസാഞ്ചിനെ കൊലപ്പെടുത്താനുള്ള ആസൂത്രണത്തിന്റെയോ തുടർന്ന് നടന്ന സംഭവങ്ങളുടെയോ വാർത്തകൾ കോർപ്പറേറ്റ് മാധ്യമങ്ങൾ പൂർണ്ണമായും മറച്ചുവെച്ചു. പലരും അത് ചെറിയ വാർത്തയാക്കി ഒതുക്കി. ബി.ബി.സി യാഹു പുറത്തുവിട്ട വിവരങ്ങളെക്കുറിച്ച് ഒരു റിപ്പോർട്ട് പോലും പ്രസിദ്ധീകരിച്ചില്ല. ഭരണകൂടവും കോർപ്പറേറ്റുകളും നിയന്ത്രിക്കുന്ന മാധ്യമങ്ങൾ എങ്ങനെയാണ് അത്തരം വാർത്തകൾ പ്രസിദ്ധീകരിക്കുക!

വിക്കിലീക്സ് സ്ഥാപിച്ച് തൊട്ടുപിന്നാലെ, അസാഞ്ചെ 2007ൽ നടത്തിയ തന്റെ ദൗത്യത്തെക്കുറിച്ച് ഒരു പ്രസ്താവന നടത്തിയിരുന്നു. സ്വേച്ചാധിപത്യ ഭരണകൂടങ്ങൾ ജനതക്കെതരായി എങ്ങനെയാണ് പദ്ധതികൾ രൂപപ്പെടുത്തുന്നതിനെക്കുറിച്ചും അവരെ എതിർക്കുന്ന ശക്തികളെ എങ്ങനെ ഇല്ലാതാക്കുന്നുവെന്നതിനെക്കുറിച്ചുമായിരുന്നു അത്. 2001ൽ സിഡ്നി പീസ് ഫൗണ്ടേഷന്റെ സ്വർണ്ണ മെഡൽ സ്വീകരിച്ചപ്പോഴും അതേ പ്രസ്താവന തന്നെയാണ് അസാഞ്ച് വിശദീകരിച്ചത്.

2006 മുതൽ വിക്കിലീക്സ് മറ്റേതൊരു പ്രസിദ്ധീകരണത്തെക്കാളും കൂടുതൽ സ്ഫോടനാത്മകമായ വെളിപ്പെടുത്തലുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. സ്ഥാപനം അതിന്റെ ദൗത്യത്തിൽ തന്നെയാണ് നിലകൊള്ളുന്നത്. അമേരിക്കയുടെ ഇറാഖ്, അഫ്ഗാൻ യുദ്ധ വിവരങ്ങൾ തന്നെയാണ് വിക്കിലീക്സ് പുറത്തുവിട്ട ഏറ്റവും സ്ഫോടനാത്മകമായ വിവരം. നാസികളുടെ കുറ്റകൃത്യങ്ങൾക്ക് ശേഷമുള്ള ഏറ്റവും ക്രൂരമായ നവകൊളോണിയൽ പ്രവർത്തനമായി യു.എസ് നേതൃത്വത്തിലുള്ള അധിനിവേശത്തെ വിക്കിലീക്സ് വിശേഷിപ്പിക്കുന്നു. അമേരിക്കൻ സാമ്രാജ്യത്വം നടത്തിയ അട്ടിമറികളുടെയും രാഷ്ട്രീയ അഴിമതികളുടെയും ജനാധിപത്യവിരുദ്ധ ഗൂഢാലോചനകളുടേയും കഥകളായിരുന്നു അത്. ഗ്വാണ്ടനാമോ ബേയിലെ യു.എസ് സൈനിക ജയിലിൽ നിന്നുള്ള തടവുകാരുടെ ഫയലുകൾ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുകൊണ്ടുവന്നത്.

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles