Monday, January 30, 2023
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Your Voice

ഔചിത്യദീക്ഷയെന്നാൽ താടി വളർത്തലല്ല

പി.പി അബ്ദുറഹ്മാന്‍ പെരിങ്ങാടി by പി.പി അബ്ദുറഹ്മാന്‍ പെരിങ്ങാടി
05/12/2022
in Your Voice
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

You might also like

റിപ്പബ്ലിക് ദിന ചിന്തകൾ

മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ല

വിജ്ഞാന വിചാരങ്ങള്‍

മനുഷ്യന്‍ മാറാന്‍ ഭയപ്പെടുന്നത് എന്ത്കൊണ്ടാവാം?

 മുമ്പൊരിക്കൽ ഒരു സംവാദത്തിനിടയിൽ ഒരു സാഹിത്യകാരൻ മതപണ്ഡിതരോട് ഇത്തിരി രോഷത്തോടെ പറഞ്ഞത്   “ഔചിത്യദീക്ഷയെന്നാൽ താടി വളർത്തലല്ലെന്നാണ് “. ഇത് ഓർക്കാൻ കാരണം ഖത്തറിൽ നടക്കുന്ന ലോക ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ട ചില മതപണ്ഡിതന്മാർ നടത്തിയ പ്രസ്താവനകളാണ്. ഒന്നുകിൽ കളരിക്കു പുറത്ത് അല്ലെങ്കിൽ കുരിക്കളുടെ നെഞ്ചത്ത് എന്നതാണ് പല അഭിപ്രായങ്ങളുടെയും സ്ഥിതി.സന്തുലിതത്വം എന്നത് പല വിഷയങ്ങളിലുമെന്ന പോലെ ഇക്കാര്യത്തിലും ഇല്ല. പല അഭിപ്രായങ്ങളും നമ്മുടെ ഇളം തലമുറയിൽ അറപ്പും വെറുപ്പും ഉണ്ടാക്കിയേക്കുമോ എന്ന് ശങ്കിക്കേണ്ടതുണ്ട്.
ഓരോന്നിനും അതിന്റേതായ പരിഗണന നൽകുകയെന്നത് സന്തുലിത ജീവിത വീക്ഷണത്തിന്റെ തേട്ടമാണ്. ഊണിൽ അച്ചാറിന്നു നൽകുന്ന പരിഗണനക്കപ്പുറം പോയി അച്ചാർ ഏറെ മുഖ്യവും ഊണെന്നത് ശാഖാപരമോ ഐഛികമോ മാത്രമായിത്തീരുകയും ചെയ്യുന്നത് ഒട്ടും ശരിയല്ല. ആരോഗ്യകാരണങ്ങളാൽ തേങ്ങ അരച്ചുണ്ടാക്കുന്ന കറി ഒഴിവാക്കണമെന്ന് പറഞ്ഞാൽ, വെളിച്ചെണ്ണ തലയിൽ തേക്കരുത്;ചിരട്ട കൊണ്ടുള്ള കയിൽ ഉപയോഗിക്കരുത് ; ചകിരി കൊണ്ടുള്ള കയർ,ചവിട്ടി എന്നിവ വർജിക്കണം….. എന്നിങ്ങനെ സംഗതിയെ സങ്കീർണ്ണമാക്കി കാർക്കശ്യം ഉണ്ടാക്കുന്നതും ശരിയല്ല.
കലയും സ്‌പോർട്‌സുമെല്ലാം ജീവിതത്തിന്റെ ഭാഗമാണ്. അതിനെയൊക്കെ രചനാത്മകമായി സമീപിച്ച് ജീവിത വിജയത്തിന് സഹായകമാക്കിത്തീർക്കലാണ് വിവേകം.
ഇപ്പോൾ ഫുട്ബാൾ ജ്വരമാണെങ്ങും. ഇതിനെ അന്ധമായി അടച്ചാക്ഷേപിക്കുന്നവരുടെ തീവ്രമായ നിഷേധാത്മക നിലപാട് ശരിയല്ല. വിദ്യാർഥി യുവജനങ്ങളുടെ വികാര- വിചാരങ്ങളോട് വിവേകപൂർവം പ്രതികരിക്കാൻ മുതിർന്നവർ ശ്രദ്ധിക്കണം.
  الصبي صبي ولو كان نبيا
 (കുട്ടി എന്തായാലും കുട്ടിയാണ്  അവനൊരു                        നബിയാണെങ്കിലും ശരി ) എന്ന      ആപ്തവാക്യം ഇത്തരുണത്തിൽ സ്മരണീയമാണ്. എന്നാൽ പഴുതുകളെയും ഇളവുകളെയും വികസിപ്പിച്ചും ഉദാരവൽക്കരിച്ചും വിരൽ വെക്കാനിടം നൽകിയാൽ ഉരൽ വെക്കുന്ന പ്രവണതയും നാം അനുഭവിക്കുന്ന ഒരു പ്രശ്‌നമാണെന്നത് മറന്നുകൂടാ. തദാവശ്യാർഥം പലവിധ വക്രീകരണങ്ങളും നടക്കാറുമുണ്ട്. ഹസ്സാനുബ്‌നു സാബിത് (റ) എന്ന കവിയുടെ കവിതാ സിദ്ധിയെ നബി (സ) ആദരിക്കുകയും അതിനെ ഇസ്‌ലാമിന്നു വേണ്ടി ഉപയോഗപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പക്ഷേ മഹാനായ സഹാബിയെ ചിലർ പാട്ടുകാരൻ എന്ന് കേവല രൂപത്തിൽ പരിചയപ്പെടുത്തി അതിനെ വമ്പൻ ഗാനമേളകൾക്ക് ന്യായീകരണമായി വികസിപ്പിക്കാറുണ്ട്. പെരുന്നാൾ സുദിനത്തിൽ പ്രവാചക ഭവനത്തിൽ ചെറിയ കുട്ടികൾ പാട്ടുപാടി സന്തോഷിച്ചിരുന്നു. അതിനെതിരെ വിലക്കുമായി വന്ന അബൂബക്കറിനെ നബി (സ) പിന്തിരിപ്പിക്കുകയും ചെയ്തിരുന്നുവെന്നത് ശരിയാണ്. പക്ഷേ ഇത്തരം കാര്യങ്ങളെ അങ്ങേയറ്റം വരെ വലിച്ചു നീട്ടി ഇന്ന് കാണുന്ന സകല കൂത്താട്ടങ്ങൾക്കും ന്യായീകരണമാക്കിക്കൂടാത്തതാണ്. സ്‌പോർട്‌സും കായികാഭ്യാസവും കുതിര സവാരിയും മറ്റും ഇസ്‌ലാമിന്ന് അന്യമല്ല.
ഫുട്ബാൾ കായികശേഷി വളർത്താൻ സഹായകമായ കളിയാണ്. മറ്റ് പല കളികളും ഏറെക്കുറെ അങ്ങിനെത്തന്നെ. പക്ഷേ ”അധികമായാൽ അമൃതും വിഷം” എന്ന പഴമൊഴി നാം മറക്കാതിരിക്കുക.
സ്‌പോർട്‌സുമായി ബന്ധപ്പെട്ട് രണ്ട് നല്ല പ്രയോഗങ്ങൾ നമ്മുടെ ചിന്തക്ക് വിഷയീഭവിക്കേണ്ടതാണ്. ടീം സ്പിരിറ്റ് (Team Spirit),Sportsman Spirit എന്നിവയാണവ. ഇത് ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഏറെ പ്രയോജനപ്രദമാണ്. പരസ്പര സഹകരണം, വിശാലത, ആരോഗ്യകരമായ കൂട്ടായ്മ എന്നിവയാണ് ആദ്യ പ്രയോഗത്തിന്റെ പൊരുൾ. പന്ത് ലക്ഷ്യത്തിലെത്തിക്കാൻ എനിക്കാവില്ലെങ്കിൽ എന്റെ സുഹൃത്ത് അത് ചെയ്യട്ടെ എന്ന വിവേകപൂർവമുള്ള, വിശാലതയുള്ള പ്രായോഗിക ബുദ്ധിയാണ് ഇതിലൂടെ വളരേണ്ടത്. ജയവും തോൽവിയും (കയറ്റവും ഇറക്കവും) മാറി മാറി വരുന്നതാണെന്നും ആയതിനെ സഹിഷ്ണുതാപൂർവം സമചിത്തതയോടെ മാന്യമായി കാണാൻ സാധിക്കുന്നതാണ് രണ്ടാമത്തെ കാര്യം. (സ്‌പോർട്‌സ്മാൻ സ്പിരിറ്റ്) സ്വന്തം പരാജയം സസന്തോഷം അംഗീകരിക്കാനും അപരന്റെ വിജയത്തിൽ അവരെ ഹൃദയംഗമായി അനുമോദിക്കാനും സാധിക്കുമ്പോൾ ഉണ്ടായിക്കിട്ടുന്ന മഹിതവും മാന്യവുമായ  സ്വഭാവം എല്ലാ നിലയിലും എല്ലാ മേഖലയിലും വളർന്നു വരണം.
ഇതൊക്കെ കളിക്കളത്തിലിറങ്ങി കളിക്കുമ്പോൾ ലഭ്യമാകേണ്ടതാണ്. എന്നാൽ അലസമായി ചടഞ്ഞിരുന്ന് കളി കണ്ടിരുന്നാൽ ഇതൊക്കെ കിട്ടുമോ എന്നത് ചിന്തിക്കേണ്ട കാര്യമാണ്. ഇന്നത്തെ കളികാണലിൽ ഒരുതരം വിഗ്രഹ പൂജാ പ്രവണതയും മറ്റും ഒളിഞ്ഞിരിപ്പുണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ ഒറ്റയടിക്ക് നിഷേധിക്കാൻ പറ്റില്ല. കളിയെ ചുറ്റിപ്പറ്റിയുള്ള ചൂത്, അനാവശ്യ വാശി, ശണ്ഠ, കലഹം, കൊല, ആത്മഹത്യ എന്നിവയൊക്കെ അപൂർവ വാർത്തയൊന്നുമല്ല.
നീറുന്ന നൂറു നൂറു പ്രശ്‌നങ്ങൾക്കെതിരെ വളർന്നുയരേണ്ട വികാരങ്ങളെയും വിചാരങ്ങളെയും സമർഥമായി ഒതുക്കാൻ അല്ലെങ്കിൽ ഇളം തലമുറയെ ചിന്താപരമായി ഷണ്ഡീകരിക്കാൻ സാമ്രാജ്യത്വ- മുതലാളിത്ത ദുശ്ശക്തികൾ കലയെയും സ്‌പോർട്‌സിനെയും ദുരുപയോഗം ചെയ്യുന്നുണ്ട്. അവരാണ് താരങ്ങളെ വിഗ്രഹവൽക്കരിക്കുന്നതും അവരെ ചുറ്റിപ്പറ്റി കൾട്ടുകൾ ഉണ്ടാക്കി പ്രൊമോട്ട് ചെയ്യുന്നതും. ഇങ്ങനെയാണ് കളിയിലെ കാര്യം ചോർന്നു പോകുന്നത്. സമയത്തിന്റെയും സന്ദർഭത്തിന്റെയും പ്രാധാന്യം സ്പോർട്സ് നമ്മെ പഠിപ്പിക്കുന്നുണ്ട്.എന്നാൽ അതിന്റെ പിന്നാലെ പായുമ്പോൾ സമയത്തിന്റെ വില മറക്കുന്നതായിപ്പോകരുത് നമ്മുടെ സ്‌പോർട്‌സ് പ്രേമം. ഏതായാലും ഒരു കാര്യം ഒരിക്കൽകൂടി ആവർത്തിക്കുന്നു. സ്‌പോർട്‌സിനെയും കലയെയും അന്ധമായി അധിക്ഷേപിക്കരുത്. അത് നമ്മുടെ മക്കളെ വേദനിപ്പിക്കും. വിവേകപൂർവമാകണം നമ്മുടെ നിലപാടുകളും സമീപനങ്ങളും. യുക്തിദീക്ഷ, ഗുണകാംഷ, രചനാത്മക സമീപനം ഇതൊക്കെയും എല്ലാ വിഷയങ്ങളിലും കണിശമായി പുലർത്തേണ്ട ഗുണങ്ങളാണ്.
🪀 To Join Whatsapp Group 👉: https://chat.whatsapp.com/BxliWKickAyDu0ikv75WY5
Facebook Comments
Tags: fifa world cup 2022
പി.പി അബ്ദുറഹ്മാന്‍ പെരിങ്ങാടി

പി.പി അബ്ദുറഹ്മാന്‍ പെരിങ്ങാടി

ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന കൂടിയാലോചനാ സമിതി അംഗവും കേരള സംസ്ഥാന വഖഫ് ബോര്‍ഡ് മുന്‍ അംഗവുമാണ് പി.പി. അബ്ദുറഹ്മാന്‍ പെരിങ്ങാടി. 1956 ഏപ്രില്‍ 14 ന് വി.സി. അഹ്മദ് കുട്ടി  പി.പി. റാബിയ ദമ്പതികളുടെ മകനായി ജനിച്ചു.  

Related Posts

Your Voice

റിപ്പബ്ലിക് ദിന ചിന്തകൾ

by പി.പി അബ്ദുറഹ്മാന്‍ പെരിങ്ങാടി
26/01/2023
Your Voice

മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ല

by ആബിദ് അടിവാരം
25/01/2023
Your Voice

വിജ്ഞാന വിചാരങ്ങള്‍

by ഉസാമ മുഖ്ബില്‍
24/01/2023
Your Voice

മനുഷ്യന്‍ മാറാന്‍ ഭയപ്പെടുന്നത് എന്ത്കൊണ്ടാവാം?

by ഇബ്‌റാഹിം ശംനാട്
17/01/2023
Your Voice

ക്രൂരാനുഭവങ്ങളുടെ ചോര വീണ ചരിത്ര വഴികൾ !

by ജമാല്‍ കടന്നപ്പള്ളി
16/01/2023

Don't miss it

Knowledge

എന്തുകൊണ്ട് സ്ത്രീകൾ ബാങ്ക് കൊടുക്കേണ്ടതില്ല

12/10/2021
isis.jpg
Views

ഭീകരത കേവലം മതപ്രശ്‌നമല്ല

13/07/2016
stones.jpg
Tharbiyya

നിങ്ങള്‍ക്കതില്‍ നന്മയുണ്ടാവാം

10/10/2017
malayalam.jpg
Reading Room

സ്വന്തം വലയിലേക്ക് ഗോളടിക്കുന്ന മുസ്‌ലിം സമുദായം

07/12/2015
Personality

ചിന്തകളാൽ വ്യക്തതയേകും വ്യക്തിത്വം

15/08/2020
israel.jpg
Politics

ശവകൂടീരങ്ങള്‍ക്ക് മേലാണ് ഇസ്രായേല്‍ നിലകൊള്ളുന്നത്

17/01/2018
Politics

മോദിയുടെ വിജയം ഇന്ത്യയിലെ മുസ്‌ലിംകളെ അപകടത്തിലാക്കുമോ ?

25/05/2019
History

ഹമാസും മുസ്‌ലിം രാഷ്ട്രങ്ങളും

27/09/2014

Recent Post

ഭരണകൂടത്തെ തിരുത്തേണ്ടത് രാജ്യത്തെക്കുറിച്ച് വെറുപ്പുല്‍പാദിപ്പിച്ചു കൊണ്ടാകരുത്: എസ്.എസ്.എഫ്

30/01/2023

നബി ജീവിതത്തിലെ അധ്യാപന രീതികൾ – 1

30/01/2023
turkey-quran burning protest-2023

ഇത് അഭിപ്രായസ്വാതന്ത്ര്യമല്ല, വിദ്വേഷ പ്രചരണമാണ്

29/01/2023

ആയത്തുല്‍ ഖുര്‍സി

29/01/2023

മുന്നിൽ നടന്ന വിപ്ലവകാരികളെ പറ്റി ഒരു ഓർമപ്പുസ്തകം

29/01/2023

Categories

Art & Literature Book Review Civilization Columns Counselling Counter Punch Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ഹിജാബുമായി ബ്രിട്ടീഷ് എയര്‍വേസ് യൂണിഫോം
https://islamonlive.in/news/world-wide-news/british-airways-uniform-hijab/

📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • പലസ്തീൻ അറബ് സത്വത്തിന്റെ കാതലാവുന്നത് എങ്ങനെ?
https://islamonlive.in/palestine-2/opinion-palestine-2/why-palestine-is-at-the-heart-of-what-it-means-to-be-arab/

📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL
  • സയ്യിദ് മൗദൂദി പ്രതിഭയും പോരാട്ടവും ( 1- ​3 )
https://islamonlive.in/your-voice/sayid-maudoodi/
  • പെലെയെ മെക്‌സിക്കന്‍ തൊപ്പി അണിയിച്ചപ്പോള്‍ ഇല്ലാത്ത അസ്വസ്ഥത എങ്ങിനെ മെസ്സിയെ ബിഷ്ത് അണിയിച്ചപ്പോഴുണ്ടാകുന്നു ?
https://islamonlive.in/news/social-media-questiones-about-europian-medias-policy/

🟣_ഇത് കൃത്യമായ അറബ്-ഇസ്ലാം വിരോധവും അറബ് രാഷ്ട്രങ്ങളോടുള്ള വെറുപ്പും വംശീയതയുമാണ് എന്നാണ് മിക്ക ആളുകളും അഭിപ്രായപ്പെട്ടത്_.

📲 *വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍*👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • അവരുടെ നിഘണ്ടുവിൽ
 ‘അസാധ്യം’ എന്ന വാക്കില്ല https://islamonlive.in/columns/the-word-impossible-does-not-exist-in-their-dictionary/
  • പണത്തിന് വേണ്ടിയല്ല ഞാന്‍ മൊറോക്കോയ്ക്ക് വേണ്ടി കളിക്കാന തീരുമാനിച്ചത്. ഹൃദയത്തില നിന്നെടുത്ത തീരുമാനമായിരുന്നു 
https://islamonlive.in/news/hakim-ziyech-donates-2022-world-cup-earnings-to-poor-in-morocco/

📲 *വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍*👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!