Current Date

Search
Close this search box.
Search
Close this search box.

കർഷക സമരം – ഇന്ത്യ – ട്വിറ്റ‍ർ

കർഷക സമരം ദേശ ദ്രോഹത്തിന്റെ കണക്കിലാണ് കേന്ദ്ര സർക്കാരും ബി ജെ പി യും ചേർത്തിട്ടുള്ളത്. കർഷക സമരം ഇന്ത്യക്ക് പുറത്തും ഇന്ന് ചർച്ചയാണ്. രാജ്യത്തിന് അന്നം നൽകുന്ന കർഷകർ ജീവിക്കാൻ വേണ്ടി സമരം ചെയ്യേണ്ട അവസ്ഥ ഒരു പക്ഷെ നമ്മുടെ നാട്ടിൽ മാത്രമാകും കാണാൻ കഴിയുക. ഓരോ ദിവസം കൂടുമ്പോഴും സമരത്തിന്റെ പിന്തുണ വർധിച്ചു വരുന്നു. അന്താരാഷ്ട്ര തലത്തിൽ പ്രശസ്തരായ പലരും സമരത്തിന്‌ പിന്തുണ നൽകിക്കൊണ്ടിരിക്കുന്നു. സമരം സാമൂഹിക മാധ്യമങ്ങളും ഏറ്റെടുത്തിരിക്കുന്നു.

കഴിഞ്ഞ ദിവസം 1178 പാകിസ്ഥാൻ- ഖലിസ്ഥാൻ അക്കൌണ്ടുകൾ നീക്കാൻ ചെയ്യണമെന്നു ഇന്ത്യൻ സർക്കാർ ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു. കമ്പനിയുടെ നിയമം ലംഘിച്ചു എന്നുറപ്പുള അഞ്ഞൂറോളം അക്കൌണ്ടുകൾ അവർ സ്ഥിരമായി ഒഴിവാക്കി എന്ന വിവരം സർക്കാരിനെ അറിയിച്ചിരുന്നു. “ ഞങ്ങൾ ലോകത്തുള്ള എല്ലാ ജനാധിപത്യ പോരാട്ടങ്ങളെയും സ്വതന്ത്ര ആശയ പ്രചാരണങ്ങളെയും പിന്തുണക്കാൻ നിർബന്ധിതരാണ്‌” എന്നാണ് ഈ വിഷയത്തിൽ ട്വിറ്റ‍ർ നൽകിയ മറുപടി. വിഷയത്തിൽ അമേരിക്കൻ സർക്കാരും പ്രതികരണം അറിയിച്ചിട്ടുണ്ട്. കമ്പനിക്കു അവരുടെതായ പോളിസിയുണ്ട്. എങ്കിലും രാജ്യത്തിന്റെ മൊത്തം നിയമത്തെ അത് ബാധിക്കുന്നില്ല എന്ന് പരിശോധിക്കൽ ഞങ്ങളുടെ ചുമതലയാണ്എന്നും അമേരിക്കൻ സർക്കാർ പ്രതികരിച്ചു.

ഇന്ത്യൻ സർക്കാരിന്റെ Electronics and Information Technology മന്ത്രാലയം ഈ വിഷയത്തിൽ നടപടി എടുക്കേണ്ട കുറെയധികം അക്കൌണ്ടുകൾ ട്വിറ്ററിനെ അറിയിച്ചിരുന്നു. ഇന്ത്യൻ നിയമം section 69A പ്രകാരമാണു സർക്കാർ നടപടിക്കു ശുപാർശ ചെയ്തത്. രാജ്യ സുരക്ഷയ്ക്ക് എതിരാകുമ്പോൾ വ്യക്തികൾക്കെതിരെ സർക്കാരിന് നടപടി എടുക്കാൻ അവകാശം നൽകുന്ന Information Technology Act, 2000 ത്തിന്റെ ഭാഗമാണ് ഈ നിയമം. ആരാണ് പരിധി ലംഘിച്ചത് എന്ന് പറയേണ്ടത് സർക്കാർ തന്നെയാണ് എന്നതാണ് ഈ നിയമത്തിന്റെ പ്രത്യേകത. തങ്ങൾക്കു ഇഷ്ടമില്ലാത്ത എന്തും ഈ നിയമത്തിന്റെ കീഴിൽ കൊണ്ടുവരാം. എന്നിട്ട് അത്തരം അക്കൌണ്ടുകൾ സ്ഥിരമായി പൂട്ടുന്നതടക്കം നടപടി സ്വീകരിക്കാം. അതെ സമയം ഹാനികരമായ ഉള്ളടക്കം ഉൾക്കൊള്ളുന്ന ഹാഷ്‌ടാഗുകളുടെ വ്യാപനം കുറയ്ക്കുന്നതിന് നടപടിയെടുത്തിട്ടുണ്ടെന്ന് കമ്പനി സര്ക്കറിനെ അറിയിച്ചിട്ടുണ്ട്.

ഒരു ഭാഗത്ത്‌ സമരത്തെ അനുകൂലിക്കുന്നതിനെ എതിർക്കുന്ന സർക്കാർ അതെ മാർഗം ഉപയോഗിച്ച് സമര വിരുദ്ധരെ പ്രോത്സാഹിപ്പിക്കുന്നു. നാട്ടിലും വിദേശത്തുമുള്ള സെലിബ്രിറ്റികളെ ഉപയോഗിച്ച് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന പ്രചരണം നാം കണ്ടതാണ്. ജാനാധിപത്യ രീതിയിൽ സമരം ചെയ്യാനുള്ള അവകാശം ഭരണഘടന പരമാണ്. തങ്ങൾക്ക് ആവശ്യമില്ലാത്ത നിയമം തങ്ങളുടെ മേൽ അടിച്ചേൽപ്പിക്കരുതെന്നു പറയാനുള്ള അവകാശം കർഷകർക്കുണ്ട്. ഭരണ കൂടങ്ങളെ എതിർക്കുമോൾ അത് രാജ്യ വിരുദ്ധവും ദേശ സ്നേഹത്തിനു എതിരാവുന്ന ചിത്രം നമ്മുടെ നാട്ടിൽ വർധിച്ചു വരുന്നു.

Related Articles