Current Date

Search
Close this search box.
Search
Close this search box.

ഇന്ന് ശ്രവിച്ച പെരുന്നാൾ ഖുതുബ

ദോഹയിലെ മിസൈമീറിൽ ഇന്ന് പങ്കെടുത്ത പെരുന്നാൾ പ്രാർത്ഥനയിൽ ശ്രവിച്ച ചെറു ഖുതുബയുടെ വിവർത്തനം-
പ്രിയപ്പെട്ട വിശ്വാസികളെ, വ്രതപ്പെരുന്നാൾ ആഘോഷിക്കുന്ന ഈ വേളയിൽ നാലു കാര്യങ്ങൾ എന്നെയും നിങ്ങളെയും ഓർമിപ്പിക്കുകയാണ്.

1. ഒരുമാസം വ്രതമനുഷ്ഠിച്ച നൃവൃതിയിലാണ് നാം. റമദാനിൽ ശീലിച്ച എല്ലാ സൽകർമങ്ങളും തുടർന്ന് കൊണ്ടുപോവാൻ പരമാവധി ശ്രമിക്കുക. നിങ്ങൾ ആരാധിച്ചത് റമദാനെ അല്ല, പടച്ച റബ്ബിനെയാണ് എന്ന് മറക്കരുത്.

2. നമ്മുടെ പുണ്യഗേഹം അൽഅഖ്‌സയുടെ വിമോചനത്തിന് പൊരുതുന്ന സഹോദരങ്ങളെ ഓർക്കുക. അവരാണ് അല്ലാഹുവിനോട് ചെയ്ത പ്രതിജ്ഞ നിർ വഹിക്കുന്നവർ. അവരിലെ ശഹീദുകളെ അല്ലാഹു സ്വീകരിക്കട്ടെ. പോരാളികളെ അല്ലാഹു വിജയിപ്പിക്കട്ടെ. “അല്ലാഹു നിങ്ങളെ സഹായിക്കുന്ന പക്ഷം നിങ്ങളെ ആർക്കും തോൽപ്പിക്കാനാവില്ല, അവൻ കയ്യൊഴിഞ്ഞാൽ പിന്നെ ആർക്ക് നിങ്ങളെ സഹായിക്കാനാവും?”

3. ഫലസ്തീൻ പോരാളികളെ കയ്യൊഴിഞ്ഞവർ, മനസ്സ് കൊണ്ടെങ്കിലും പ്രാർത്ഥിക്കാത്തവർ, കപടരും നിന്ദ്യരും നാളെ റബ്ബിന് മുന്നിൽ അപമാനിതരാവുന്നതിനു മുമ്പേ വിശ്വാസികളുടെ മനസ്സുകളിൽ നികൃഷ്ടരായി തിരിച്ചറിയപ്പെട്ടവരുമാണ്.

4. ലോകത്ത് വിവിധയിടങ്ങളിൽ സത്യത്തിനു വേണ്ടി പൊരുതുന്ന, അത് കാരണം പീഡനങ്ങളും തടവറകളും ഏറ്റെടുത്ത സഹോദരീ സഹോദരങ്ങളെ ഓർക്കാതെ, അവർക്കു വേണ്ടി പ്രാര്ഥിക്കാതെ, അവരുടെ കുടുംബങ്ങളെ ഓർക്കാതെ നമ്മുടെ പെരുന്നാൾ വിരുന്നുകൾ അപൂർണമാണെന്ന് മറക്കരുത്.
സത്യപാതയിൽ അല്ലാഹു നമ്മെ ഉറപ്പിച്ചു നിർത്തട്ടെ..

Related Articles