Current Date

Search
Close this search box.
Search
Close this search box.

ചില്ലുടച്ച് നന്നാക്കുന്നവർ

മെക്സിക്കോ സിറ്റിയിൽ ലഹരി മരുന്നു സാമ്രാജ്യത്തിലെ സര്‍പ്പസുന്ദരിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് മാസങ്ങൾക്ക് മുമ്പായിരുന്നു. ആരാണ് കൊലപാതകിയെന്ന് ഇന്നുവരെ തെളിഞ്ഞിട്ടില്ല. മദ്യം കുടിക്കുന്നതോടെ എന്തു പാപത്തിനും ഉദ്യുക്തനാവുമെന്ന് സൂചിപ്പിക്കുന്ന ഒരു ഇസ്രായീലീ കഥ തഫ്സീർ ഗ്രന്ഥങ്ങളിൽ കാണാം.
അങ്ങനെയാരെങ്കിലും കൊന്നതോ ആത്മഹത്യയോ എന്ന് രണ്ടു പ്രബല ഖൗലുകൾ നിലനില്ക്കുന്നു.

Intoxication ന്റെ മലയാളാർഥ ശ്രേണി ശ്രദ്ധിച്ചാലറിയാം ലഹരിയുടെ വിവിധ ഘട്ടങ്ങൾ :
പരമാനന്ദം,ഉന്മത്തത ,വെറിപിടിക്കല്‍ എന്നിങ്ങനെ പോവുന്നു അർഥതലങ്ങൾ .
ഉപയോഗിക്കുന്നതോടെ അവന്റെ ആനന്ദം അവസാനിക്കുന്നു , മത്തുപിടിച്ച അവനെ ഭാര്യയും മക്കളും നാട്ടുകാരും വെറുത്ത് സ്വയം വെറിപിടിച്ച് ഭൂമിക്ക് ഭാരമായി മാറുന്നു. പലപ്പോഴും വിഷാദം ബാധിച്ച് ആത്മാഹുതി ചെയ്യുന്നു. അല്ലെങ്കിൽ മദ്യപരുടെ സംഘട്ടനങ്ങളിൽ കൊലചെയ്യപ്പെടുന്നു. അതുമല്ലാത്തവർ പാമ്പായി , പിപ്പിരിപിപ്പിയായി ഏതെങ്കിലും കാനയിലോ തോട്ടിലോ കാണപ്പെടുന്ന അത്ഭുത ജീവിയായി ജീവിതം “കഴിച്ചു ” കൂട്ടുന്നത് BevQ ആപ്പ് വരുന്നതിനു മുമ്പും ശേഷവും നമ്മളെത്ര കണ്ടതാണ്!

Also read: സഹധര്‍മ്മിണിയും ഖലീഫ ഉമറും

വർഷത്തിലെ 364 ദിവസവും എക്സൈസ് വകുപ്പ് മദ്യശാലകൾക്ക് ലൈസൻസ് കൊടുത്തിട്ട് വർഷത്തിലൊരിക്കൽ മദ്യ / ലഹരിവര്‍ജ്ജനത്തിന് ഊന്നല്‍ നല്‍കിയും മയക്കുമരുന്നുകളുടെ ഉപയോഗം പൂര്‍ണ്ണമായും ഇല്ലാതാക്കുവാനും ലക്ഷ്യമിട്ട് വിമുക്തി എന്ന ഓമനപ്പേരിട്ടുള്ള ബോധവല്‍ക്കരണ മാമാങ്കങ്ങൾ കാണുമ്പോൾ ചാർളി ചാപ്ലിൻ സംവിധാനം ചെയ്ത 1921ൽ പുറത്തിറങ്ങിയ സിനിമ “ദ കിഡ് ” ആണ് ഓർമ വരിക. മിഠായി വാങ്ങാനുള്ള പൈസകൊടുത്ത് അങ്ങാടിപ്പയനെക്കൊണ്ട് തെരുവിലെ കടകളുടേയും വീടുകളുടേയും ചില്ലുടപ്പിച്ച് വൈകുന്നേരം ചില്ലു നന്നാക്കാനുണ്ടോ ചില്ല് എന്ന് പറഞ്ഞിറങ്ങുന്ന ഹാസ്യനായകനായി ചാപ്ലിൻ അഭിനയിക്കുന്ന രംഗം യൂട്യൂബിൽ ലഭ്യമാണ്.

Also read: മസ്ജിദുകളെ മ്യൂസിയങ്ങളാക്കി മാറ്റുന്നത്?

ഖംർ എന്ന പദത്തിന്റെയർഥം തന്നെ ബുദ്ധിയെ മറക്കുന്നതാണെന്നാണ് ഭാഷാഗ്രന്ഥങ്ങൾ പറയുന്നത്. അത് ലഹരി ദ്രാവകമായാലും ഖരമായാലും വാതകമായാലും ഖംറ് തന്നെ.

“നിങ്ങളുടെ കൈകളെ നിങ്ങള്‍ തന്നെ നാശത്തില്‍ തള്ളിക്കളയരുത്‌ (2:195)
”മദ്യത്തെയും ചൂതാട്ടത്തെയും സംബന്ധിച്ച് അവര്‍ നിന്നോടു ചോദിക്കുന്നു. പറയുക: അവ രണ്ടിലും ഭയങ്കരമായ ദോഷമാണുള്ളത്. ജനങ്ങള്‍ക്ക് ചില പ്രയോജനങ്ങളുമുണ്ട്. എന്നാല്‍ ദോഷവശം പ്രയോജനത്തേക്കാള്‍ എത്രയോ വലുതാണ്”(2:219) എന്നും
മദ്യപാനവും ചൂതാട്ടവുംവഴി മനുഷ്യര്‍ക്കിടയില്‍ വിദ്വേഷം വളരുമെന്നും (5:90,91) ഖുര്‍ആന്‍ പറയുന്നുണ്ട്.

നബി (സ) പറയുന്നതു ശ്രദ്ധിക്കുക:
”ലഹരിയുണ്ടാക്കുന്നതൊക്കെ മദ്യവും മദ്യമൊക്കെ നിഷിദ്ധവുമാണ്.” (മുസ്‌ലിം)
”അധികമുപയോഗിക്കുമ്പോള്‍ ലഹരിയാകുന്നത് അല്പം ഉപയോഗിക്കുന്നതും നിഷിദ്ധം തന്നെയാണ്.” (നസാഇ).
”മദ്യം തിന്മകളുടെ മാതാവും മഹാപാപവുമാണ്.” (ത്വബ്‌റാനി)

“സ്വാഭിമാനം പണയപ്പെടുത്താത്ത
സാരമാക്കിയീ ജന്മം തളിര്‍ക്കുവാന്‍
സിരകളില്‍ ബോധ,ചന്ദ്രോദയത്തിനായ്
നുരയുമീലഹരി വേണ്ടെന്നു വയ്ക്കുക ”

രാജീവ് ആലുങ്കൽ

(ജൂൺ 26: ലഹരി വിരുദ്ധ ദിനം)

Related Articles