Current Date

Search
Close this search box.
Search
Close this search box.

കേരളത്തിലെ ജിഹാദീ അവഹേളനത്തിന് ആരാണ് വഴിമരുന്നിട്ടത്?

ഡൽഹി യൂണിവേഴ്സിറ്റി അധ്യാപകൻ്റെ വകയാണ് കേരളത്തിലെ പുതിയ ‘മാർക്ക് ജിഹാദ്’. കേരളത്തിൽ നിന്നും ഡൽഹി യൂണിവേഴ്സിറ്റിയിലേക്ക് അർഹത തെളിയിച്ചെത്തുന്ന മുഴുവൻ മലയാളി വിദ്യാർഥികൾക്കും നേരെയാണ് ഒരു അധ്യാപകൻ്റെ ഭാഗത്ത് നിന്നുള്ള ഈ വംശീയ അധിക്ഷേപം.

എസ്.എഫ്.ഐക്കാർക്ക് ‘മാർക്ക് ജിഹാദ്’ തീരെ പിടിച്ചിട്ടില്ലെന്ന് തോന്നുന്നു. അവരിതിനെതിരെ തൽക്ഷണം രംഗത്ത് വന്നുകഴിഞ്ഞു. പാലാ ബിഷപ്പിൻ്റെ ‘നാർക്കോട്ടിക് ജിഹാദി’ലും അതിനുംമുമ്പേ ഉയർന്ന ‘ലൗജിഹാദി’ലും ഇവർക്കാർക്കും ഇത്ര പരിഭവം ഉണ്ടായിരുന്നതായി തോന്നിയിരുന്നില്ല. മറിച്ച്,അന്നേരമെല്ലാം കേരളത്തിൽ സംഘ് പരിവാറുണ്ടാക്കിയ ജിഹാദ് നരേറ്റീവിനെ പറ്റി മൗനം പാലിച്ചും പലപ്പോഴും പിന്തുണ കൊടുത്തും സംഘ്പരിവാറിനേക്കാൾ ആവേശത്തിൽ ഗുണഫലം പരമാവധി വോട്ടായി പോരട്ടെ എന്ന മന:സ്ഥിതിയിലായിരുന്നു അവർ.

കേരളത്തിലെ പ്രൊഫഷണൽ കോളേജുകളിലെ തീവ്രവാദ റിക്രൂട്ട്മെൻറിനെക്കുറിച്ച് പാർട്ടി തന്നെയും പുതിയ അപസർപ്പക കഥകൾ മെനഞ്ഞെടുത്ത് സർക്കുലറിലൂടെ പാർട്ടി അണികളെ ജാഗ്രവത്താക്കാനുളള പണിത്തിരക്കിലായിരുന്നു. മലപ്പുറത്തെ കുട്ടികൾ പരീക്ഷകളിൽ മിന്നുന്ന വിജയം കാഴ്ചവെച്ചപ്പോൾ പിന്നാക്ക ജനതയുടെ കാലങ്ങളായുള്ള അത്യധ്വാനത്തിനു ലഭിച്ച അംഗീകാരമായി അഭിനന്ദിച്ചില്ലെന്ന് മാത്രമല്ല വി.എസ് അച്ചുതാനന്ദൻ അതിനെ അവഹേളിക്കുകയും പരിഹസിക്കുകയും ചെയ്തു. മലപ്പുറത്തെ കുട്ടികൾ കോപ്പിയടിച്ചാണ് വിജയിക്കുന്നതെന്നുള്ള വി.എസ്സിന്റെ ആ വംശീയ അധിക്ഷേപത്തിന്റെ പ്രതിധ്വനിയാണ് ഡൽഹി യൂണിവേഴ്സിറ്റി അധ്യാപകന്റെ വാക്കുകളിലൂടെ ഇപ്പോൾ പുന:സംപ്രേഷണം ചെയ്യപ്പെട്ടിട്ടുള്ളത്.

സംഘ്പരിവാറും കേരളത്തിലെ സി.പി.എമ്മും മലബാറിനെ കേന്ദ്രീകരിച്ച് നടത്തിയ ഇസ്‌ലാംഭീതിയുടേതായ പ്രചാരണങ്ങൾ കേരളത്തെ മൊത്തമായി അധിക്ഷേപിക്കുന്നതിനുള്ള ആയുധമായി ഡി.യു. അധ്യാപകനും സംഘ്പരിവാറും ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ്. എസ്.എഫ്.ഐയുടെ വൈകിവന്ന വിവേകവും പ്രതികരണവും അഭിനന്ദനാർഹംതന്നെ. എന്നാൽ ഫാഷിസത്തെക്കുറിച്ചുള്ള ആ വിളിച്ചുകൂവൽ ഒന്നാമതായി ചെന്നു പതിക്കേണ്ടത് സംഘ്പരിവാറിന് രംഗസജ്ജീകരണമൊരുക്കുന്ന കേരളത്തിലെ സ്വന്തം മാതൃപ്രസ്ഥാനത്തിന്റെ അകത്തളങ്ങളിലേക്കാകട്ടെ.

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles