Current Date

Search
Close this search box.
Search
Close this search box.

കോവിഡ് മരണം: മതാചാര പ്രകാരം ഖബറടക്കാനുള്ള അവസരം ഒരുക്കണം

മരണപ്പെട്ട വ്യക്തികൾ എല്ലാവരും തീർച്ചയായും മാന്യമായ മരണാനന്തര ചടങ്ങുകളും ബഹുമാന പൂർണമായ അന്ത്യോപചാരങ്ങളും അർഹിക്കുന്നുണ്ട്.  കോവിഡ്-19 പാൻഡെമിക് പശ്ചാത്തലത്തിൽ പലപ്പോഴും മരണപ്പെട്ട രോഗികൾക്ക് മാന്യമായഖബറടക്കം ലഭിക്കുന്നില്ല എന്ന വ്യാപകമായ പരാതി സമൂഹത്തിലുണ്ട്.

മരണപ്പെട്ട രോഗികളെ കുളിപ്പിക്കുകയോ മറ്റോ ചെയ്യാതെ , മരണപ്പെട്ട അതേ അവസ്ഥയിൽ, പലപ്പോഴും മലമൂത്ര വിസർജനം നടത്തിയ അവസ്ഥയിൽ പോലും ബോഡി ബാഗുകളിൽ കയറ്റുകയും ബന്ധുക്കൾക്കോ മറ്റോ കാണാൻ പോലും അവസരം ലഭിക്കാതെ ഏകാന്തമായി ഖബറടക്കം ചെയ്യുന്ന അവസ്ഥ വ്യാപകമായിട്ടുണ്ട്.ഇതിന് മാറ്റം വരണം.

ഇപ്പോൾ കോവിഡ് ബാധിച്ചു മരിച്ച മൃതദേഹങ്ങളോട് കോവിഡ് പ്രോട്ടോക്കോളിന്‍റെ പേരിൽ അനാദരവ് ആണ് കാട്ടുന്നത്. പിപിക്വിറ്റ് തരിച്ച സേവന സന്നദ്ധരായ വളണ്ടിയർമാരേ ഉപയോഗപ്പെടുത്തി നിർബന്ധ കർമ്മങ്ങൾ നിർവ്വഹിച്ച് മൃതദ്ദേഹം ഖബറടക്കാനുള്ള അവസരമാണ് ഉണ്ടാവേണ്ടത്.

Also read: ഇസ്‌ലാമും സിനിമയും തനിമ കലാസാഹിത്യ വേദിയും

മൃതദേഹത്തോട് ഇപ്പോൾ സ്വീകരിക്കുന്ന സമീപനത്തിൽ അടിയന്തിരമായ മാറ്റങ്ങൾ ആവശ്യമാണ്. ഈകാര്യങ്ങൾ ആവശ്യപ്പെട്ട് കേരളത്തിലേ മുസ്ലിം സംഘടനകൾ മുന്നോട്ട് വന്നതിൽ ഏറെ സന്തോഷമുണ്ട്.  വിശുദ്ധമക്കയിൽ ഈ മഹാമാരി പിടിപെട്ട് മുപ്പത് മയ്യിത്തുകൾ ഏറ്റടുത്ത് മറവ് ചെയ്യുന്നതിന് നേതൃത്വംനൽകാൻ എനിക്ക്സാധിച്ചിട്ടുണ്ട്. ഇതിൽ അഞ്ച് മയ്യത്തുകൾ ഒഴികെ മുഴവൻ മയ്യിത്തുകൾ കഫം ചെയ്തതും, ഖബറിലേക്ക് സ്വന്തം കൈകൾകൊണ്ട് ഇറക്കിവെച്ചതും ഏറെ സന്തോഷത്തോടെയായിരുന്നു.  ഹോസ്പിറ്റലിൽ നിന്നും മയ്യിത്ത് ഏറ്റുവാങ്ങി കോവിഡ് മയ്യിത്തുകൾ മാത്രം കൊണ്ട്പോകുന്ന ആബുലൻസിൽ കൊണ്ട്പോയി കുളിപ്പിക്കുന്നസ്ഥലത്ത് എത്തിച്ച് ഹോസ്പിറ്റലിൽ നിന്നും കവറിന്ഉള്ളിൽ പേക്ക്ചെയ്തുതരുന്ന മയ്യിത്ത് തുറന്ന് വൃത്തിയാക്കി “തയമം ” ചെയ്ത് വീണ്ടുംകവറിന്അകത്താക്കി,  പ്ലാസ്റ്റിക്ക് കീസിൽ പൊതിഞ്ഞ് കഫംചെയ്ത്  അബുലൻസിൽ എടുത്ത് വെച്ച് പുറത്ത്കാത്ത് നിൽക്കുന്ന ബന്ധുക്കളുടെസാനിദ്യത്തിൽ മയ്യിത്ത്നമസ്ക്കരിച്ച്   ശറായ ഖബർസ്ഥാനിലേക്ക് പുറപ്പെടുന്നരംഗം വിവരണാധീതമാണ്.  ആബുലൽസിന് പിറകേ സ്വന്തംവാഹനത്തിൽ ഖബർസ്ഥാനിലേക്ക്, ഖബർസ്ഥാനിൽഎത്തിയാൽ ആബുലൻസിൽനിന്നും കൈകൾകൊണ്ട്എടുത്ത് ഖബറിൽഇറക്കിവെക്കും, ഖബറിന് അകത്ത് അണു നശീകരണത്തിന് ഒന്നുംഇടുന്നില്ല, ഖബറിന് മുകളിൽ(മുട്കല്ല്) സിമന്റ് സ്ളാബുകൾ വെച്ച് വായുപുറത്ത് വരാതിരിക്കാൻ സിമന്റ് കൊണ്ട് ദ്വാരങ്ങൾഅടച്ച് മണ്ണ് ഇടും- ഇത്രമാത്രമാണ് വിശുദ്ധമക്കയിൽചെയ്യുന്നത്.  ഈസമയങ്ങളിൽഎല്ലാം പി.പി.ക്വിറ്റ് ധരിക്കും. കയറിൽ കെട്ടിഇറകുകയോ ദൂരേ നിന്ന് തള്ളി ഇടുകയോചെയ്തിട്ടില്ല. ഇന്നലേയും തെലുങ്കാന സ്വദ്ദേശിയുടെ മയ്യിത്തും ഇങ്ങനെതന്നെയാണ് ചെയ്തത്. നാട്ടിൽ മറവ്ചെയ്യുന്ന ഒരോ ഫോട്ടോകൾ കാണുമ്പോൾ. കണ്ണ്നിറയും. അൽഹംദുലില്ലാ- ഇന്ന് വരേക്ക് നിങ്ങളുടെ പ്രാർത്ഥനകൊണ്ട് ഒന്നും സംഭവിച്ചിട്ടില്ല. നാട്ടിലും ഇത് പോലേ ചെയ്യണംഎന്നാണ്എന്റെ വിനീതമായ അപേക്ഷ. ബന്ധപ്പെട്ടവർ സഹകരിക്കുമെന്ന് കരുതട്ടെ .

Related Articles