Current Date

Search
Close this search box.
Search
Close this search box.

കൊറോണ വൈറസ് ദൈവിക ശിക്ഷയാണോ ?

വുഹാൻ നഗരത്തിൽ പടരുന്ന കൊറോണ വൈറസ്, ഉയിഗൂർ മുസ്‌ലിംകൾക്ക് നേരെ നടന്ന അക്രമത്തിനുള്ള ചൈനീസ്  ജനതക്കുള്ള ദൈവിക ശിക്ഷയാണെന്ന് വാദിക്കുന്ന പണ്ഡിതന്മാരിൽ  നിന്നും മറ്റുമായി ധാരാളം ആളുകൾ അത്തരം സന്ദേശങ്ങൾ കൈമാറുന്നത് ശ്രദ്ധയിൽപ്പെടുകയുണ്ടായി.

ഇത്തരത്തിലുള്ള  പ്രസ്താവന ഒരു ദൈവശാസ്ത്ര വീക്ഷണത്തിലും അനുചിതമല്ലെന്ന് മാത്രമല്ല, മാനുഷിക വീക്ഷണത്തിലും തെറ്റാണ്.

നമ്മിൽ ആരും അല്ലാഹുവിന് വേണ്ടി സംസാരിക്കാൻ യോഗ്യരല്ലല്ലോ. എന്ത്കൊണ്ടാണ് ഇത്തരം ചില കാര്യങ്ങളൊക്കെ സംഭവിക്കുന്നതെന്ന് പ്രഖ്യാപിക്കാനോ സാധാരണ വിപത്തിനെ ഒരു പ്രത്യേക തിന്മയുമായി ബന്ധപെടുത്താനോ നമുക്കധികാരമില്ല.

രോഗത്തിന് വിധേയരായ ആളുകൾ, അവരിൽ ഭൂരിഭാഗത്തിനും യാതൊരു ബന്ധവുമില്ലാത്ത ഒരു കുറ്റത്തിന് ശിക്ഷിക്കപെടുകയാണെന്ന് പ്രഖ്യാപിക്കുന്നത് അവരോടുള്ള ദയാ പ്രകടനമല്ല.നമ്മുടെ നഗരത്തിലോ കുടുംബത്തിനോ ആണ് ഇപ്രകാരം സംഭവിച്ചതെന്ന് സങ്കൽപിക്കുക (അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ ). നമ്മുടെ സർക്കാർ ചെയ്തതിന്റെ ഫലമായാണ് ഇങ്ങനെയെല്ലാമുണ്ടായതെന്ന് മറ്റുള്ളവർ പറഞ്ഞാലുള്ള സ്ഥിതി എന്തായിരിക്കും !

പ്ലേഗിനെ കുറിച്ചുള്ള ഹദീസ് :-

ഉമ്മുൽ മുഅമിനീൻ ആയിഷ (റ ) പ്ലേഗിനെ കുറിച്ച് ചോദിച്ചപ്പോൾ നബി (സ ) പറഞ്ഞതുപോലെ നമുക്കും പറയാം.

Also read: വൈറസും നാസികളും

“അല്ലാഹു താൻ ഉദ്ദേശിക്കുന്നവർക്ക് നൽകുന്ന ശിക്ഷയാണത്.എന്നാൽ അല്ലാഹു അതിനെ വിശ്വാസിയോടുള്ള കാരുണ്യവുമാക്കിയിരിക്കുന്നു.അതിനാൽ, തന്റെ പട്ടണത്തിൽ പ്ലേഗ് ബാധയുണ്ടാവുകയും ക്ഷമയോടെ അവിടെ തന്നെ തുടരുകയും അല്ലാഹു തനിക്ക് പ്രതിഫലം നൽകുമെന്ന് പ്രതീക്ഷിക്കുകയും അല്ലാഹു വിധിച്ചാലല്ലാതെ തനിക്ക് ഒന്നും സംഭവിക്കുകയില്ലെന്ന് തീർച്ചപ്പെടുത്തുകയും ചെയ്തവന് രക്തസാക്ഷിയുടെ പ്രതിഫലം ലഭിക്കുക തന്നെ ചെയ്യും. ”

അതിനാൽ, വ്യക്തിപരമോ സാമുദായികമോ ആയ ഓരോ വിപത്തും പാപത്തിന്റെ ഫലമായിരിക്കാമെന്നും ശിക്ഷയാകാനുള്ള സാധ്യതയുണ്ടെന്നും നമുക്ക് ഇതിൽ നിന്ന് മനസ്സിലാക്കാം. പക്ഷേ, അതിനെ ഒരു പാപത്തിനോടോ കുറ്റകൃത്യത്തിനോടോ ബന്ധിപ്പിക്കുവാൻ പാടുള്ളതല്ല.

‘അല്ലാഹുവിലേക്ക് തിരിയുക, അവന്റെ സഹായം തേടുക, ക്ഷമയവലംബിക്കുക, അല്ലാഹു വിധിച്ചാലല്ലാതെ യാതൊന്നും സംഭവിക്കുകയില്ലെന്ന് ഉറപ്പിക്കുക ‘ തുടങ്ങിയ വാക്കുകളിലൂടെ അത്തരം സ്ഥലങ്ങളിലുള്ളവർക്ക് നാം പ്രത്യാശ നൽകേണ്ടതുണ്ട്. അവരിൽ കുറ്റബോധം സൃഷ്ടിക്കുകയോ അവർ ശിക്ഷിക്കപെടുകയാണെന്ന് വാദിക്കുകയോ അല്ലെങ്കിൽ ചിലർ ചെയ്യുന്നതുപോലെ അവരുടെ ദുരന്തത്തിൽ സന്തോഷിക്കുകയോ ചെയ്യരുത്. അത്തരം പ്രവൃത്തികൾ അല്ലാഹു വിലക്കിയിരിക്കുന്നു.

വ്യക്തിപരമോ ദേശീയമോ ആയ ഓരോ ദുരന്തത്തിനും ശിക്ഷയോ കരുണയുടെ ഉപാധിയോ ആകാനുള്ള സാധ്യതയുണ്ട്.ഇവയിൽ ഏതിലാണ് ഉൾപെടുന്നതെന്ന്  നിർണയിക്കുന്നത് നമ്മുടെ പ്രതികരണങ്ങളാണ്. മാത്രമല്ല, എല്ലാം നന്നായി അറിയുന്നവൻ അല്ലാഹുവത്രെ.

കുറിപ്പ് :- ഇങ്ങനെയൊരു അവകാശവാദം നടത്തേണ്ടി വന്നതിൽ ഞാൻ തികച്ചും ദുഖിതനാണ്.പക്ഷേ ചില ആളുകൾ എല്ലായ്പ്പോഴും തെറ്റായ രീതിയിൽ വ്യാഖ്യാനിക്കുന്നതിനാലാണ് ഇപ്രാകാരം ചെയ്യുന്നത്.ഉയിഗൂർ നിവാസികൾക്കുള്ള എന്റെ പിന്തുണ ഉറച്ചതും ഗൗരവമുള്ളതുമാണ്.ഞാൻ അവർക്കുവേണ്ടി ഖുതുബകൾ നിർവഹിക്കുകയും അവർക്ക് വേണ്ടി ഖുനൂത് നിർവഹിക്കുകയുമുണ്ടായിട്ടുണ്ട്. തീർച്ചയായും സർക്കാർ ചെയ്തികളാൽ നാം പ്രകോപിതരാണ്, എന്നാൽ നമ്മുടെ കോപത്തോടുള്ള പ്രതികരണമായി ഇത്തരമൊരു മഹാ ദുരന്തത്തിൽ നാം സന്തോഷിക്കാവതല്ല.

 

വിവ. മിസ്‌ന അബൂബക്കർ

Related Articles