Current Date

Search
Close this search box.
Search
Close this search box.

നുണകളുടെ പേരിൽ കെട്ടിപ്പൊക്കിയ എന്തും തകരും

പൂർണമായി നന്മയെ ഇല്ലാതാകാൻ ആർക്കും കഴിയില്ല. കാര്മേഘത്തിനു സൂര്യനെ എന്നെന്നേക്കുമായി മറക്കാൻ കഴിയില്ല. കുറച്ചു സമയത്തേക്ക് മാത്രമേ അത് സാധ്യമാകൂ. നന്മയും തിന്മയും അതുപോലെയാണ്. “അല്ലാഹു വിണ്ണില്‍നിന്ന് മഴ വര്‍ഷിച്ചു. നദികളും തോടുകളുമെല്ലാം അവയുടെ വിശാലതയനുസരിച്ച് അതുമായൊഴുകി. അങ്ങനെ വെള്ളം പൊങ്ങിയപ്പോള്‍ ഉപരിതലത്തില്‍ നുരയും പതയുമുണ്ടായി. ആഭരണങ്ങളും പാത്രങ്ങളും മറ്റുമുണ്ടാക്കുന്നതിനുവേണ്ടി ആളുകള്‍ തീയിലുരുക്കുന്ന വസ്തുക്കളില്‍നിന്നും ഇതുപോലുള്ള നുരയുണ്ടാകുന്നു. ഈ ഉദാഹരണത്തിലൂടെ അല്ലാഹു സത്യാസത്യങ്ങളുടെ സ്വഭാവത്തെ വിശദീകരിക്കുകയാണ്. നുരകള്‍ വറ്റിപ്പോകുന്നു. മനുഷ്യര്‍ക്ക് പ്രയോജനമുളള വസ്തുക്കളോ, ഭൂമിയില്‍ നിലനില്‍ക്കുകയും ചെയ്യുന്നു. ഇവ്വിധം അല്ലാഹു ഉദാഹരണങ്ങളിലൂടെ അവന്റെ സന്ദേശങ്ങള്‍ ഗ്രഹിപ്പിക്കുന്നു”.

നുണകളുടെ പേരിൽ കെട്ടിപ്പൊക്കിയ എന്തും തകരുക എന്നത് സ്വാഭാവികം മാത്രം. ധർമവും നീതിയുമാണ് സത്യങ്ങൾ. നുണകളും വെറുപ്പും അസത്യങ്ങളും. അത് കൊണ്ട് തന്നെ അത് തകരാനുള്ളതാണ്. ദൽഹി കലാപം അത് കൊണ്ട് തന്നെ സംഘ് പരിവാറിന് ഒരു നഷ്ടക്കച്ചവടമാണ് . മുസ്ലിംകളുടെ ജീവനും സ്വത്തിനും പരിക്കേൽപ്പിക്കാനും നശിപ്പിക്കാനും അവർക്കു കഴിഞ്ഞിട്ടുണ്ട്. അതെ സമയം ഡൽഹിയിൽ നാം ഇപ്പോൾ കേട്ട് കൊണ്ടിരിക്കുന്നത് നന്മയുടെ വാർത്തകളാണ്. ജാതിക്കും മതത്തിനും അതീതമായി എല്ലാ നല്ല മനുഷ്യരും ഒന്നിക്കുന്ന വാർത്തകൾ. അവിടെയാണ് സംഘ പരിവാർ തോൽക്കുന്നത്. ഹിന്ദു മുസ്ലിം വിവേചനം എത്രമാത്രം ശക്തമാക്കാം എന്നിടത്താണ് സംഘ പരിവാർ ശ്രദ്ധ ഊന്നിയിട്ടുള്ളത്. അതെ സമയം കലാപത്തിന്റെ ബാക്കി പത്രം എന്ന നിലയിൽ ഇപ്പോൾ ഡൽഹിയിൽ നിന്നും നാം കേൾക്കുന്നത്‌ വ്യത്യസ്ത വിഭാഗങ്ങൾ തമ്മിലുള്ള സഹവര്ത്വത്തിന്റെ കഥകളാണ്. അക്രമികൾ തകർത്ത വീടുകളും കച്ചവട സ്ഥാപനങ്ങളും ഒന്നിച്ചു ചേർന്ന് പുതുക്കി നിർമിക്കുന്ന ചിത്രം അത് കൊണ്ട് തന്നെ സംഘ് പരിവാറിന് നൽകാൻ കഴിയുന്ന വലിയ ശിക്ഷയാണ്.

Also read: ‘അനുരാഗ് താക്കൂറിനെയും കപില്‍ മിശ്രയെയും ഞാനായിരുന്നെങ്കില്‍ അറസ്റ്റു ചെയ്യുമായിരുന്നു’

ലോക ചരിത്രത്തിൽ തിന്മയുടെ വാക്താക്കൾ എന്നും വാഴുന്ന അവസ്ഥയെ കുറിച്ച് പറയുന്നില്ല. ഇടയ്ക്കിടയ്ക്ക് അവരുടെ അവർ വന്നും പോയിക്കൊണ്ടിരിക്കും. ഇന്ത്യൻ ചരിത്രവും അങ്ങിനെ തന്നെയാണ്. ബ്രിട്ടീഷുകാർ പോയതിനു ശേഷം പിന്നെ നാം കാണുന്ന ദുരന്തം കഴിഞ്ഞ ആറു വര്ഷം മുതലാണ്. ദുരന്ത പൂർണമായ അവസ്ഥയിലൂടെ എന്നും ഒരാൾക്കും രാജ്യത്തിനും കടന്നു പോകാൻ കഴിയില്ല. അത് കൊണ്ട് തന്നെ നേരത്തെ പറഞ്ഞ കുമിളകളുയുടെ അവസ്ഥ മാത്രമേ ഈ അക്രമികൾക്കുള്ളൂ. ദൽഹി കലാപം ഒരു പാട് ജീവനുകളും സമ്പത്തുകളും കവർന്നെടുത്തു എന്നത് സത്യമാണ്. അതിലപ്പുറം നല്ല മനുഷ്യരുടെ പുതിയ കൂട്ടായ്മകൾ രാജ്യത്തു രൂപപ്പെട്ടു വരുന്നു. ഹിന്ദുക്കളുടെ പേരിൽ ജയ് ശ്രീറാം മുഴക്കി പള്ളികളുടെ മിനാരങ്ങളിൽ സംഘ പരിവാർ കൊടി കെട്ടിയപ്പോൾ യഥാർത്ഥ ഹിന്ദു സഹോദരങ്ങൾ തന്നെ ആ കൊടി അഴിച്ചു മാറ്റി. അക്രമികളിൽ നിന്നും ഹിന്ദുക്കളും മുസ്ലിംകളും സിഖുകാരും തങ്ങളുടെ അയാളവാസികളെയും നാട്ടുകാരെയും രക്ഷിക്കുന്ന കാഴ്ച ലോകം കണ്ടു. കലാപകാരികളുടെ കൂടെ പോലീസും അക്രമം അഴിച്ചു വിടുമ്പോൾ ഇങ്ങിനെ ഒന്നിച്ചു നിന്ന ജനതയാണ് നമ്മുടെ പ്രതീക്ഷ. സംഘ് പരിവാറിന്റെ നിരാശയും അത് തന്നെയാണ്.

ലോകത്തു നിന്നും നന്മ വറ്റിപ്പോയി എന്നത് നമ്മുടെ അശുഭ ചിന്തയുടെ ഭാഗമാണ്. അങ്ങിനെ സംഭവിച്ചാൽ അത് ലോകത്തിന്റെ അന്ത്യമാണ്. തിന്മയുടെ മറ്റൊരു നാമം ഇരുട്ട് എന്നാണ്. ഇരുട്ടിൽ കൂടുതൽ ജീവിക്കാൻ കഴിയില്ല. തിന്മയെ നന്മ കൊണ്ട് വേണം പ്രതിരോധിക്കാൻ. അപ്പോൾ സംഭവിക്കുക ശത്രുക്കൾ പോലും മിത്രമാകുന്നതാണ്. സ്ഥൈര്യത്തോടെ നിലകൊള്ളുന്ന ജനത്തിന് മാത്രമേ അത് സാധ്യമാകൂ. സാധാരണ സംഭവിക്കുന്നതിൽ നിന്നും വ്യത്യസ്ഥമായി ഓ ഐ സി യെ പോലെയുള്ള സംഘങ്ങൾ ശക്തമായി പ്രതികരിച്ചു എന്നത് തന്നെ സംഘ് പരിവാറിന് വലിയ ക്ഷീണമാണ്. ലോകത്തെ മറ്റു ഭാഗങ്ങളിൽ നിന്നും ഇത്തരം പ്രതിഷേധങ്ങൾ ഉയർന്നു വന്നു. ഒരു കാലത്തു നാം അറിയപ്പെട്ടത് ചേരിചേരാ പ്രസ്ഥാനത്തിന്റെ വാക്താക്കൾ എന്ന നിലയിലാണ്. അവിടെ നിന്നും നാം തന്നെ വെറുപ്പിന്റെ ചേരിയിൽ ആണ്ടുപോയി എന്നതാണ് നാം എത്തിച്ചേർന്ന ദുരന്തത്തിന്റെ ആഘാതം.

Related Articles