Current Date

Search
Close this search box.
Search
Close this search box.

ഖുർആൻ പാരായണം, പതിനഞ്ച് ഉപദേശങ്ങൾ

ഈയിടെ നിര്യാതയായ ലോക ഇസ്ലാമിക പണ്ഡിത അബ് ല കഹ്‌ലാവി ഖുർആൻ പാരായണവുമായി ബന്ധപ്പെട്ട് നല്കിയ പതിനഞ്ച് ഉപദേശങ്ങൾ ഇങ്ങനെ വായിക്കാം :-

1 – നിങ്ങളുടെ സമയത്തിന്റെ ബാക്കിയുള്ളത് ഖുർആനിന് നൽകരുത്. പകരം, നിങ്ങളുടെ ദൈനംദിന ജീവിതത്തിലെ പ്രത്യേക സമയം അനുവദിക്കുക. ആ സമയത്ത് മറ്റൊരു പണിയും കയറി വരാതെ നോക്കണം

2 – പാരായണത്തിന് മുമ്പ്, വുദൂ പുതുക്കുക, ഖിബ്ലയെ അഭിമുഖീകരിക്കുക, അഊദു , ബിസ്മി എന്നിവ കൊണ്ട് പാരായണം ആരംഭിക്കുക. ഖുർആൻ പാരായണം ചെയ്യുന്നതിന്റെ നേട്ടം അല്ലാഹുവിനോട് പ്രാർത്ഥിക്കുക.

3 – നിങ്ങളുടെ ശബ്‌ദം ഇടത്തരമാക്കാൻ ശ്രദ്ധിക്കുക. ഉച്ചത്തിലാക്കരുത്, അത് നിങ്ങളെ ക്ഷീണിപ്പിക്കും , വല്ലാതെ താഴ്ത്തരുത്. അത് വിരസതയും ഉറക്കവുമുണ്ടാകും.

4- ഖുർആനിന് അതിന്റേതായ അന്തസ്സും ഗൗരവവുമുണ്ട്, ആരാണോ ഹൃദയത്തിൽ ഏറ്റവും മഹത്തായ സ്ഥാനം ഖുർആനിന് നല്കുന്നത് അവന് അല്ലാഹുവും ആളുകൾക്കിടയിൽ അവന്റെ സ്ഥാനത്തെ മഹത്വപ്പെടുത്തി നല്ക്കുന്നതാണ്.മറ്റുള്ളവരോട് സംസാരിക്കുന്നതിലൂടെ നിങ്ങളുടെ ഖിറാഅത്തിനെ തടസ്സപ്പെടുത്തരുത്.

5 – സലഫുസ്സ്വാലിഹുകളിൽ ഒരാൾ ഒരു സൂറ: പാരായണം ചെയ്യാൻ തുടങ്ങിയാൽ, സൂറ പൂർത്തിയാകുന്നതുവരെ അത് മുറിക്കാറുണ്ടായിരുന്നില്ല.

6 – നിങ്ങൾ ഓത്ത് ആരംഭിക്കുകയാണെങ്കിൽ പിന്നെ ആരേയും ശ്രദ്ധിക്കരുത്, ആരെങ്കിലും നിങ്ങളോട് സംസാരിക്കാൻ വരുന്നുവെങ്കിൽ, അവനോട് കൈ ചൂണ്ടി ക്ഷമ ചോദിക്കുകയും ചെയ്യുക, നിങ്ങൾ കലാമുല്ലായോട് കാണിക്കുന്ന മഹത്വപ്പെടുത്തലിന്റെ ഭാഗമാണ്.

7 – ഒരാളോട് നിങ്ങൾക്ക് സംസാരിക്കേണ്ട അനിവാര്യതയുണ്ടായാൽ അദ്ദേഹത്തിന് പെട്ടെന്ന് ഉത്തരം നൽകരുത്, പകരം ഓതിക്കൊണ്ടിരിക്കുന്ന ആയത്ത് തീരുന്നത് വരെ കാത്തിരിക്കുക.

8 -വായിക്കുമ്പോൾ നിങ്ങളുടെ നാവ് ചലിപ്പിക്കണം.കണ്ണ് മാത്രം കൊണ്ടുള്ള പാരായണം ഖിറാഅത്തായി കണക്കാക്കില്ല.

9 – ഓതുന്നതിനിടയിൽ ട്വിറ്റർ, ടെലിഗ്രാം, പോലെയുള്ള സോഷ്യൽ മീഡിയാ അപ്ഡേഷനുകളിലേക്ക് കടക്കാതിരിക്കുക.

10 – നിങ്ങൾക്ക് പരിചയക്കാരില്ലാത്ത ഒരു വിദൂര പള്ളിയിലേക്കോ അടച്ചുറപ്പുള്ള പ്രത്യേക മുറിയിലേക്കോ പോയി ഖുർആന്റെ മാധുര്യം ആസ്വദിക്കാനും ആ വാക്യങ്ങളെ കുറിച്ച് ആലോചിക്കാനും ഞാൻ നിങ്ങളെ ഉപദേശിക്കുന്നു.

11- നിങ്ങളുടെ ഫോൺ വീട്ടിലോ കാറിലോ ഉപേക്ഷിച്ചു വേണം ഖുർആൻ പാരായണത്തിൽ മുഴുകുവാൻ . അല്ലെങ്കിൽ പിശാച് അതിലൂടെ പ്രവേശിക്കാൻ സാധ്യതയുണ്ട്.

12 – നിങ്ങളുടെ പാരായണത്തിനിടെ കരുണയുടെയും വാഗ്ദാനങ്ങളുടെയും വാക്യങ്ങൾ വരുമ്പോൾ കൈഉയർത്തി അവക്ക് വേണ്ടി തേടണം .

13 – നിങ്ങൾ മന്ദഗതിയിൽ മാത്രം പാരായണം ചെയ്യാനറിയുന്നവനോ അതോ
നന്നായി ഓതാനറിയാത്തവനോ ആണെങ്കിൽ നിങ്ങൾ ഇരട്ടി പ്രതിഫലം നേടുന്നുണ്ടെന്ന് അറിയുക, അതിന് ഇരട്ടി പ്രതിഫലമുണ്ട്.നിങ്ങളുടെ ഫോണിലെ ഓഡിയോ വഴി ഖുർആൻ ഡൗൺലോഡ് ചെയ്ത് അത് ഫോളോ ചെയ്യാൻ ഞാൻ ശുപാർശ ചെയ്യുന്നു.

14 – സൂറകളുടെ അവസാനത്തിൽ മാത്രം പാരായണം നിർത്തുക. ജുസുഅ് പൂർത്തിയാക്കി നിർത്തലാണ് അഭികാമ്യം. ഇബ്നു ഉമർ (റ) ഒരു സൂറത്ത് പാരായണത്തിനായി എടുക്കുകയാണെങ്കിൽ, അത് അവസാനിപ്പിക്കുന്നതുവരെ നിർത്തിയിരുന്നില്ല എന്ന് കിതാബുകളിൽ കാണുന്നു.

15 – ജുസ്ഉകൾ മുറിച്ച് പാരായണം ചെയ്യുന്നത് പരിചിന്തനത്തിൽ നിന്നും വ്യതിചലിപ്പിച്ചേക്കും. അതിന് വേണ്ടി പാരായണം ക്രമപ്പെടുത്തേണ്ടി വരും. ചിലപ്പോൾ ഒരായത്ത് തന്നെ രണ്ടു മുതൽ പത്ത് തവണവരെ പാരായണം ചെയ്യേണ്ടിവരും.

നാഥൻ തുണക്കട്ടെ – സ്വല്ലല്ലാഹു അലാ മുഹമ്മദ് …

വിവ : ഹഫീദ് നദ്‌വി കൊച്ചി

Related Articles