Current Date

Search
Close this search box.
Search
Close this search box.

വംശീയതയും സംഹാരാത്മക ദേശീയതയും ചേര്‍ന്ന ഭീകര സംഘം

ഇന്ത്യയില് സംഘ് രാഷ്ട്ര നിർമിതിക്ക് വളം വെച്ചു കൊടുത്തതിന് പ്രധാന കാരണം ബി.ജെ.പിയെ – ആർ.എസ്.എസിനെ ഭൂരിപക്ഷ വർഗീയ പാർട്ടി എന്ന് ലഘുവായി ഇവിടുത്തെ ഇടതുപക്ഷം അടക്കമുള്ള സോകാള്ഡ് മതേതര പാർട്ടികള് പരാമർശച്ച് പ്രചരിപ്പിച്ചതിനാലാണ്. ആർ.എസ്.എസ് ‍‍ വർഗീയ കക്ഷി എന്ന ലഘു സംജ്ഞയിലൊതുങ്ങുന്നതല്ല. വംശീയതയും അതുള്‍ച്ചേർന്ന സംഹാരാത്മക ദേശീയതയും ചേർന്ന അതിഭീകര സംഘമാണ്.

ആസൂത്രിതമായ അതിന്‍റെ പ്രവർത്തനങ്ങള്‍ വിജയത്തിലേക്കെത്തിച്ചത് ഭൂരിപക്ഷ വർഗീയ പാർട്ടി എന്ന അതിന്‍റെ ചെല്ലപ്പേരാണ്. ഭൂരിപക്ഷ വർഗീയപാർട്ടി എന്ന് ആർ.എസ്.എസിനെ വിളിക്കുമ്പോള്‍ തീർച്ചയായും അതിന് മറുവശത്ത് എതിരാളിയെക്കൂടി പ്രതിഷ്ഠിക്കാന്‍ മതേതര പാർട്ടികള്‍ നിർബന്ധിതരാകും. അതാണ് മുസ്ലിം വർഗീയത എന്ന പ്രയോഗം. യഥാർത്ഥത്തില്‍ ഇന്ത്യയില് ഏതെങ്കിലും ഒരു ജനവിഭാഗത്തെ നേരിടുന്ന തരത്തിലുള്ള‍ മുസ്ലിം വർഗീയത ഇല്ല. വളരെ വളരെ ചെറിയ ചില സ്ഖലിതങ്ങളുള്ളത് തന്നെ ആർ.എസ്.എസ് പുലർത്തുന്ന സംഹാരാത്മകതയ്ക്ക് കായിക പ്രതിരോധം എന്ന പേരിലെ ചില മണ്ടത്തരങ്ങളാണ്. അവയ്കു പോലും യാതൊരു സ്വാധീനവും ഇല്ല. ഭൂരിപക്ഷ വർഗീയത എന്നു പറയേണ്ടി വരുന്ന സന്ദർഭങ്ങളിലെല്ലാം ഇടതുപക്ഷവും കോണ്‍ഗ്രസും മറ്റു മതേതര പാർട്ടികളും മുസ്ലിം വർഗീയത എന്നോ ന്യൂനപക്ഷ വർഗീയത എന്നോ കൂടി ചേർത്തു പറയാന് വോട്ട് ഭൂരിപക്ഷ വോട്ട് ബാങ്ക് പേടി അവരെ നിർബന്ധിതരാക്കി.

യഥാർത്ഥത്തില് ഭൂരിപക്ഷം വരുന്ന ഹൈന്ദവ വിശ്വാസികളില് മുസ്ലിം വർഗീയത എന്ന ഭയപ്പെടുത്തല് സ്വാധീനിച്ചു. ആർ.എസ്.എസ്- ഇടതു സ്വാധീനമുള്ള മീഡിയകള് മുസ്ലിം വർഗീയതയെക്കുറിച്ച് പ്രചരിപ്പിച്ച നിറം പിടിപ്പിച്ച കഥകള് അവരെ ഭയത്തിലാക്കി. ഭരണകൂടം പോലും തടയാത്ത വലിയ ശക്തിയായി മുസ്ലിം ഭീകരത തങ്ങളുടെ ചുറ്റും ഉണ്ടെന്ന ഭീതിയെ ആർ.എസ്.എസിന് പാകിസ്ഥാനെന്നും ദേശീയതയെന്നുമുള്ള ദ്വന്ദങ്ങളിലൂടെ ബലപ്പെടുത്താനായി. അതോടെ തങ്ങളെ അപകടപ്പെടുത്തുമെന്ന് അവർ വിശ്വസിക്കുന്ന മുസ്ലിം ഭീകരതയെ ചെറുക്കുന്നു എന്ന് അവർ കരുതുന്ന ആർ.എസ്.എസിലേക്ക്‍‍‍‍‍ ഭൂരിപക്ഷ ജനതയിലെ വലിയ വിഭാഗം ആകൃഷ്ടരായി. അതിനെ ഉന്മാദ ദേശീയതയിലേക്ക് പരിവർത്തിപ്പിച്ച് വംശീയ രാഷ്ട്ര നിർമിതിയിലേക്ക് ത്വരിതഗതിയല് നീങ്ങാന് ആർ.എസ്.എസിന് വളമായി.

തങ്ങളുടെ മണ്ണ് ഏതാണ്ട് ഒലിച്ചു പോയി എന്ന ബോധ്യപ്പെട്ട കോണ്‍ഗ്രസടക്കമുള്ള പാർട്ടികള്‍ ഏതാണ്ട് ആ ദ്വന്ദ പ്രയോഗം ഇപ്പോള് കാര്യമായി‍ നടത്താറില്ല. കേരളത്തിലെ ഇടതുപക്ഷം പ്രത്യേകിച്ച് സിപിഎമ്മിനേക്കാള് ഹാർഡ്കോർ സിപിഎം കാരായ ഇടതു ലിബറലുകള് ഇപ്പോഴും ആ ദ്വന്ദ സംജ്ഞയിലുറച്ച് നില്ക്കുന്നു. സിപിഎമ്മാകട്ടെ സംഘ്പരിവാറിനെ കേവലം വലതുപക്ഷ പാർട്ടി എന്നും മറു ഭാഗത്ത് ഇല്ലാത്ത മുസ്ലിം തീവ്രവാദം എന്ന പ്രയോഗത്തിലും ഉറച്ച് നില്ക്കുന്നു. ‍‍‍‍ ഇത് സ്വന്തം അടിത്തറയെ ഇളക്കി സംഘ്പരിവാർ പാളയത്തിലേക്ക് എത്തിക്കുന്നതാണെന്ന് ആ മറുതകളോട് (കടപ്പാട് കിലുക്കം സിനിമ) അവർക്ക് മനസ്സിലാകുന്ന ഭാഷയില്‍ മറ്റോ പറയാന് ആരുമില്ലേ എന്നു ചോദിക്കുന്നതില് വലിയ അർത്ഥമില്ല…

Related Articles