Current Date

Search
Close this search box.
Search
Close this search box.

സമ്പൂർണ സമത്വത്തിന്റെ പ്രവാചകൻ

സമത്വത്തിന്റെ സന്ദേശവാഹകനായ മുഹമ്മദ് അതാ വരുന്നു. നിങ്ങൾ ചോദി ക്കുന്നു, അദ്ദേഹത്തിന്റെ മതത്തിൽ എന്തു നന്മയാണുണ്ടാവുകയെന്ന്. നന്മയില്ലെങ്കിലതെങ്ങനെ ജീവിക്കുന്നു? നല്ലതേ പുലരൂ. അത് മാത്രം നിലനിൽക്കൂ. കാരണം നല്ലതിനേ കരുത്തുള്ളൂ. അതിനാലത് നിലനിൽക്കും. ഈ ജീവിതത്തിൽത്തന്നെ അസാന്മാർഗികതയുടെ ജീവിതം എത്ര നാളത്തേക്കുണ്ട്? പവിത്രമായ ചരിത്രത്തിന്റെ ജീവിതം കൂടുതൽ നീണ്ടുനിൽക്കുന്നില്ലേ? തീർച്ചയായും ഉണ്ട്. എന്തെന്നാൽ പവിത്രത ബലമാണ്. നന്മ ഉറപ്പാണ്. മുഹമ്മദിന്റെ മതത്തിൽ നല്ലതൊന്നും ഇല്ലായിരുന്നെങ്കിൽ അതിനെങ്ങനെ ജീവിച്ചുപോരാൻ കഴിയും? നന്മ ധാരാളമുണ്ട്. സമത്വത്തിന്റെ, മാനവസാഹോദര്യത്തിന്റെ സർവ മുസ്ലിം സാഹോ ദര്യത്തിന്റെ പ്രവാചകനായിരുന്നു മുഹമ്മദ്.

മുഹമ്മദ് സ്വജീവിതത്തിലൂടെ മുഹമ്മദീയർക്കിടയിൽ സമ്പൂർണ സമത്വവും സാഹോദര്യവും ഉണ്ടായിരിക്കണമെന്ന് കാണിച്ചുകൊടുത്തു. ജാതി, മത, വർഗ, വർണ, ലിംഗ വ്യത്യാസങ്ങളുടെ പ്രശ്നം അവിടെയില്ല. തുർക്കി സുൽത്താൻ ആഫ്രിക്കൻ ചന്തയിൽ നിന്ന് ഒരു കാപ്പിരിയെ വിലയ്ക്ക് വാങ്ങി ചങ്ങലയിൽ തളച്ച് തുർക്കിയിൽ കൊണ്ടുവന്നുവെന്നിരിക്കട്ടെ. എന്നാൽ അയാളൊരു മുഹമ്മദീയനായാൽ വേണ്ടത്ര അർഹതയും, കഴിവുമുണ്ടെങ്കിൽ അയാളൊരു പക്ഷേ, സുൽത്താന്റെ പുത്രിയെ വിവാഹം ചെയ്തെന്നുവരാം. ഈ നാട്ടിൽ കാപ്പിരികളോടും അമേരിക്കൻ ഇന്ത്യക്കാരോടും പെരുമാറുന്ന രീതിയുമായി അതൊന്നു താരതമ്യപ്പെടുത്തി നോക്കൂ.

പ്രവാചകൻ മുഹമ്മദ് നബി (സ) യെ  കുറിച്ച്  കൂടുതൽ അറിയാനും പഠിക്കാനും സന്ദർശിക്കുക

ഇനി ഹിന്ദുക്കളെന്താണ് ചെയ്യുന്നത്? നിങ്ങളുടെ പാതിരിമാരാരെങ്കിലും, ഒരു സനാതന ഹിന്ദുവിന്റെ ആഹാരപദാർഥം ഒന്നു തൊട്ടുപോയാൽ അയാളതെല്ലാം വലിച്ചെറിയും. നമുക്ക് ഉത്കൃഷ്ടമായ തത്ത്വചിന്തയെല്ലാമുണ്ടായിട്ടും കാര്യത്തോടടുക്കുമ്പോൾ നമ്മുടെ കഴിവുകേട് നിങ്ങൾക്ക് കാണാം. മറ്റു വർഗക്കാരെ അപേക്ഷിച്ച് മുഹമ്മദീയന്റെ മഹത്വം നിങ്ങൾക്കക്കാര്യത്തിൽ കാണാം. സമത്വത്തിൽ കൂടി അത് പ്രകടമാവുന്നു. വർഗ-വർണ വ്യത്യാസമില്ലാത്ത സമ്പൂർണ സമത്വം.

(കാലിഫോർണിയയിൽ പാസമേനയിലെ ഷെക്സ്പിയർ ക്ലബ്ബിൽ, 1900 ഫെബ്രുവരി 3-ന് ചെയ്ത പ്രഭാഷണത്തിൽ നിന്ന്).

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles