Current Date

Search
Close this search box.
Search
Close this search box.

‘ഹര്‍ത്താല്‍ വേട്ട’ ആര്‍ക്കു വേണ്ടി ?

Untitled-2.jpg

മകളെ പ്രസവത്തിനു അഡ്മിറ്റ് ചെയ്തപ്പോള്‍ ‘അമ്മ സാവിത്രിയുടെ ഭാവം കണ്ട അമ്മാവന്‍ ചോദിച്ചു ‘ ഇതെന്താ സാവിത്രി നീ പ്രസവിക്കാത്ത പോലെയുണ്ടല്ലോ’ അതെ ചോദ്യമാണ് നമുക്ക് ചോദിക്കാനുള്ളത്. കേരളത്തില്‍ ആദ്യമായി നടത്തുന്ന ഹര്‍ത്താലല്ല കഴിഞ്ഞ ദിവസം നടന്നത്. പക്ഷെ പോലീസിന്റെ നടപടി കണ്ടാല്‍ ആദ്യമായി ഉണ്ടായ ഹര്‍ത്താലാണെന്നു തോന്നും.

ഹര്‍ത്താല്‍ ഭരണഘടന അനുവദിച്ച സമര രീതിയാണ്. അതില്‍ അക്രമം പാടില്ല എന്ന് വകുപ്പുണ്ട്. കേരളത്തില്‍ ഒരു അക്രമവും നടക്കാത്ത ഹര്‍ത്താല്‍ നാം പറഞ്ഞു കേട്ടിട്ടില്ല. ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിക്കുന്നതും ആദ്യ സംഗതിയല്ല. അടുത്തിടെ ബി ജെ പി നടത്തിയ ഹര്‍ത്താല്‍ ഉണ്ടാക്കിയ ജനകീയ പ്രശ്‌നങ്ങള്‍ ഒരാളും ഇങ്ങിനെ ചര്‍ച്ച ചെയ്തില്ല.

അജ്ഞാത ഹര്‍ത്താല്‍ എന്നതാണ് പോലിസ് പറയുന്ന കാരണം. ആരാണ് അതിനു ഉത്തരവ് നല്‍കിയത് എന്ന് മനസ്സിലാക്കാന്‍ നമ്മുടെ ഐ.ടി സെല്‍ വിചാരിച്ചാല്‍ നിമിഷ നേരം കൊണ്ട് കഴിയും. അതിനു സര്‍ക്കാര്‍ മുതിരില്ല. ഒരു പുകമറയാണ് അവര്‍ക്കാവശ്യം. അജ്ഞാതമായ ഹര്‍ത്താലുകള്‍ എന്നതിനേക്കാള്‍ ആസിഫ വിഷയത്തില്‍ അത്തരം ഒരു ഹര്‍ത്താല്‍ അനവസരത്തിലാണ് എന്ന് തന്നെയാണ് നമ്മുടെ പക്ഷം. ശത്രുവിന് ഇടം നല്‍കലാണ് ആത്യന്തിക ഫലം എന്നും നാം പറഞ്ഞു വെച്ചതാണ്. ഹര്‍ത്താല്‍ നടന്നു കഴിഞ്ഞാല്‍ പിന്നെ അതിന്റെ ശരി തെറ്റുകള്‍ ചര്‍ച്ച ചെയ്യുക എന്നതിലപ്പുറം ശേഷമുണ്ടായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യലാണ് ഉത്തമം. കേരളത്തില്‍ ഹര്‍ത്താലുമായി അറസ്റ്റു ചെയ്യപ്പെട്ട ആളുകളുടെ പേര് വിവരവും പാര്‍ട്ടി വിവരും പോലീസ് പുറത്തു വിടണം. ഏതൊക്കെ പാര്‍ട്ടിക്കാരാണ് കൂടുതല്‍ എന്നറിയാന്‍ അത് സാധ്യമാണ്.

ഒരര്‍ത്ഥത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ പലയിടത്തും സമരത്തില്‍ പങ്കെടുത്തു എന്നാണ് വിവരം. നേതൃത്വത്തെ ഞെട്ടിച്ചു അണികള്‍ സമര രംഗത്തു എത്തിയത് സി പി എം,ലീഗ് പാര്‍ട്ടികളെ കൂടുതല്‍ ഭയപ്പെടുത്തണം. ആ പ്രതികാരമാണ് പോലീസിനെ ഉപയോഗിച്ച് സര്‍ക്കാര്‍ ചെയ്യിക്കുന്നത് എന്നറിയാന്‍ കൂടുതല്‍ ബുദ്ധിവേണ്ട. ഹര്‍ത്താലില്‍ പകെടുത്തവരെ ശേഷം തിരഞ്ഞു പിടിച്ചു അറസ്റ്റ് ചെയ്യുക എന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. അറസ്റ്റു ചെയ്യപ്പെടുന്നത് ഒരു വിഭാഗത്തില്‍ പെടുന്നവരാണ് എന്നത് ആരെയാണ് കൂടുതല്‍ സന്തോഷിപ്പിക്കുക എന്നതും നമുക്കറിയാം. ആസിഫയുടെ കൊലയും മലപ്പുറത്തെ ഹര്‍ത്താലും ഒരേ പോലെയാണ് എന്ന് സി പി എം നേതാവ് പറഞ്ഞത് വെറുതെയല്ല എന്നിപ്പോള്‍ ബോധ്യമാകുന്നു.

ഹര്‍ത്താലിന്റെ പേര് പറഞ്ഞു പോലീസ് നടത്തുന്ന നായാട്ടു അവസാനിപ്പിക്കണം. ഭരണകൂട ഭീകരത അതിന്റെ മുഴുവന്‍ ശക്തിയും പ്രാപിച്ചു എന്നതാണ് പിണറായി കാലത്തെ പോലീസ് നടപടികള്‍. പാര്‍ട്ടികള്‍ ആഹ്വാനം ചെയ്യാതെയും ആളുകള്‍ ഹര്‍ത്താലിന് സന്നദ്ധമാകുന്നു എന്നത് പാര്‍ട്ടികളെ കൂടുതല്‍ അങ്കലാപ്പിലാക്കും. പൊതുമുതല്‍ നശിപ്പിച്ചാല്‍ നടപടി വേണം. മറ്റു അക്രമങ്ങളും അങ്ങിനെ തന്നെ നേരിടണം. ഹര്‍ത്താലിന് പാര്‍ട്ടിക്കാര്‍ അടിച്ചു പൊട്ടിച്ച സര്‍ക്കാര്‍ ബസിനും കല്ലെറിഞ്ഞ ആരാധനാലയങ്ങളും നമ്മുടെ മുന്നിലുണ്ട്. അന്നൊക്കെ എന്ത് നടപടി എന്നത് കൂടി നാം ചര്‍ച്ച ചെയ്യണം. സാവിത്രിയുടെ വിഷമം കണ്ടു വെറുതെയല്ല അമ്മാവന്‍ ചിരിച്ചത് പിന്നെയാണ് കൂടി നിന്നവര്‍ക്കു ബോധ്യമായത്.

 

Related Articles