Current Date

Search
Close this search box.
Search
Close this search box.

വൈദ്യശാസ്ത്രത്തിലെ ധാര്‍മികത- ഭാഗം 1

വൈദ്യവൃത്തി വളരെ മഹത്തരമായ ഉദ്യോഗങ്ങളില്‍പ്പെട്ട ഒന്നാണ്. വൈദ്യന്‍ തന്റെ ജോലിയുടെ മികവിലൂടെ രോഗങ്ങളെ വേട്ടയാടുകയും അസ്വസ്ഥരായ മനുഷ്യര്‍ക്ക് ആശ്വാസമേകുകയും അവരുടെ ദു:ഖങ്ങള്‍ അകറ്റുകയും ചെയ്യുന്നു. ഈ പ്രവര്‍ത്തനങ്ങളിലൂടെ അയാള്‍ക്ക് ഉപജീവനം നേടുക എന്നതിലുപരി യഥാര്‍ഥത്തില്‍ അദ്ദേഹത്തിന് സമൂഹത്തില്‍ ഉന്നതസ്ഥാനവും ആദരവും ലഭിക്കുന്നു. അതു കൂടാതെ രോഗികളുടെയും അവരെ ശുശ്രൂഷിക്കുന്നവരുടെയും ബന്ധുക്കളുടെയും പ്രാര്‍ഥനകളും ലഭിക്കുന്നു. മതത്തിന്റെ കോണിലൂടെ നോക്കുമ്പോള്‍ വൈദ്യന്‍ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്നതിലൂടെ അല്ലാഹുവിന്റെ അടുക്കല്‍ പ്രതിഫലത്തിനും അനുഗ്രഹത്തിനും അര്‍ഹരായിത്തീരുന്നു. പ്രവാചകന്‍ (സ) പറഞ്ഞു. ‘ജനങ്ങളില്‍ ഏറ്റവും ഉത്തമര്‍ അവര്‍ക്ക് ഉപകാരമുള്ളവരാണ്.’

എന്നാല്‍ ഇന്ന് മനുഷ്യസേവനത്തിന്റെ ഈ ഉദ്യോഗം ഉന്നതമായ മാനുഷിക മൂല്യങ്ങളില്‍ നിന്നും സ്വഭാവഗുണങ്ങളില്‍ നിന്നും മുക്തമായി കേവലമൊരു ഉദ്യോഗമായി മാറിയിരിക്കുന്നു എന്നത് വളരെ വേദനാജനകമായ ഒരു സംഗതിയാണ്. ഇതിന്റെ ഗൗരവം കണക്കിലെടുത്തുകൊണ്ട് കഴിഞ്ഞ് ചില വര്‍ഷങ്ങളായി വൈദ്യശാസ്്ത്രത്തിലെ ധാര്‍മികതയെ കുറിച്ച് ചര്‍ച്ചകള്‍ തുടങ്ങിവെക്കുകയും വൈദ്യശാസ്്ത്ര പഠനങ്ങളുടെ ഒരു കേന്ദ്രമായി അത് മാറുകയും ചെയ്തിരിക്കുന്നു.

ചരിത്രപരമായ വീക്ഷണം
വൈദ്യശാസ്ത്ര ധാര്‍മ്മികത ഒരു പുതിയ വിഷയമല്ല, മറിച്ച് വൈദ്യശാസ്ത്രം ഒരു വിജ്ഞാനശാഖയായി മാറിയ കാലം മുതല്‍ക്കെ ഇത് അതിന്റെ അനിവാര്യഘടകമായി നിലനിന്നിരുന്നു. വൈദ്യശാസ്ത്ര ചരിത്രത്തില്‍ യൂനായി വൈദ്യനായ ബക്ക്‌റാത്ത് (460-323) ഈ രൂപത്തില്‍ പ്രശസ്തനായ ഒരു വ്യക്തിയാണ്. അദ്ദേഹം തന്റെ ശിഷ്യഗണങ്ങള്‍ക്ക് ഒരു പെരുമാറ്റച്ചട്ടം ക്രമീകരിക്കുകയുണ്ടായി. തന്നില്‍ നിന്നും വൈദ്യശാസ്ത്രം പഠിക്കുന്നവരില്‍ നിന്നും അദ്ദേഹം കരാര്‍ വാങ്ങാറുണ്ടായിരുന്നു. അവര്‍ അവരുടെ ഉദ്യോഗ ജീവിതത്തില്‍ ഒരു പെരുമാറ്റ ചട്ടപ്രകാരമായിരിക്കും പ്രവര്‍ത്തിക്കുകയെന്നതും അതിന്റെ പ്രേരകങ്ങളായിരിക്കും അവര്‍ മുന്‍ഗണന നല്‍കുകയെന്നതുമായിരുന്നു പ്രസ്തുത കരാറിന്റെ ഉള്ളടക്കം. ബക്ക്‌റാത്തിന്റെ വൈദ്യശാസ്ത്ര പെരുമാറ്റചട്ടം ‘ബക്ക്്‌റാത്തിന്റെ സത്യപ്രതിജ്ഞ’ എന്ന പേരില്‍ പ്രസിദ്ധമായി. വൈദ്യന്‍മാര്‍ ഇതിനെ പിന്തുണക്കുകയും വൈദ്യവൃത്തിയില്‍ ഏര്‍പ്പെട്ട എല്ലാവരും ഇതിനെ മുറുകെപിടിക്കാനും ആവശ്യപ്പെടുകയുണ്ടായി.
1948 സെപ്തംബറില്‍ വേള്‍ഡ് മെഡിക്കല്‍ അസോസിയേഷന്‍ ജനീവ (സ്വിറ്റ്‌സര്‍ലാന്റ്) യുടെ ഔദ്യോഗിക സഭയില്‍ വെച്ച് ഡോക്ടര്‍മാരുടെ പെരുമാറ്റച്ചട്ടത്തിന് രൂപം നല്‍കി. പിന്നീട് 1968 ആഗസ്തില്‍ ആസ്‌ത്രേലിയയില്‍ വെച്ച് ചേര്‍ന്ന് വേള്‍ഡ് മെഡിക്കല്‍ അസംബ്ലിയുടെ 21 -ാം സെഷനില്‍ അതിന്റെ ഭേദഗതികള്‍ വരുത്തി. 1981 ജനുവരിയില്‍ ഇസ്്‌ലാമിക വൈദ്യശാസ്ത്രത്തിന്റെ അന്താരാഷ്ട്ര സംഘടനയുടെ സമ്മേളനം കുവൈത്തില്‍ ചേര്‍ന്നു. അതില്‍ ബകറാത്തിന്റെ പെരുമാറ്റച്ചട്ടത്തെ കുറിച്ചും അതിന്റെ ജനീവ പിതിപ്പിനെ സംബന്ധിച്ചും ആശങ്കകള്‍ ഉയര്‍ന്നു വരികയും ചെയ്തു. മൂന്ന് പെരുമാറ്റചട്ടങ്ങളുടെയും അടിസ്ഥാന വ്യത്യാസം ഇതു മാത്രമാണ്. ബകറാത്തിന്റെ സത്യപ്രതിജ്ഞ ചെയ്യുന്നത് ഗ്രീക്ക് ദേവി-ദേവതകളുടെ പേരിലാണ്. ഡോക്ടറുടെ സത്യപ്രതിജ്ഞയില്‍ ഏതെങ്കിലും ഉയര്‍ന്ന ഹസ്തത്തിന്റെ പരാമര്‍ശം ഇല്ല, ഡോക്ടര്‍ തന്റെ അറിവിന്റെയും പരിചയത്തിന്റെയും അടിസ്ഥാനത്തില്‍ സത്യം ചെയ്യുകയാണ്. മുസ്്‌ലിം ഡോക്ടര്‍മാരുടെ സത്യപ്രതിജ്ഞയില്‍ അല്ലാഹുവിന്റെ പേരില്‍ ധാര്‍മ്മികമൂല്യങ്ങളുടെ പാലനത്തിന്റെ കരാറാണ് ചെയ്യുന്നത്. മൂന്ന് പെരുമാറ്റചട്ടങ്ങളുടെയും ബാക്കി ഭാഗങ്ങള്‍ ഏകദേശം ഒരു പോലെയാണ്.
ഇസ്്‌ലാമിക ധാര്‍മ്മികത:
ഇസ്്‌ലാമിക കാലഘട്ടത്തിലെ മുസ്്‌ലിം ഡോക്ടര്‍മാരുടെ ലേഖനങ്ങളില്‍ ഈ വിഷയസംബന്ധമായ രേഖകള്‍ അധികമൊന്നും ലഭ്യമല്ല. (അബൂബക്കര്‍ മുഹമ്മദ് ബ്‌നു സകരിയ്യ റാസിയുടെ പൂര്‍ണ്ണമാകാത്ത മിഹ്്‌നത്തുത്വബീബ് എന്ന കൃതിയില്‍ പൗരാണിക വൈദ്യന്മാരുടെ ചില ഉദ്ദരണികള്‍ കാണാം. ). ഇതിനു കാരണം മുസ്്‌ലിം ഡോക്ടര്‍മാര്‍ പൊതുവെ അവരുടെ ഉദ്യോഗത്തില്‍ ഇസ്്‌ലാമിക മൂല്യങ്ങള്‍ – ഖുര്‍ആനും സുന്നത്തുമനുസരിച്ച – ഉയര്‍ത്തിപ്പിടിക്കുന്നവരായിരുന്നു. ഇതിനു വേണ്ടി ബകറാത്തിന്റെ സത്യപ്രതിജ്ഞയെ അവലംബിക്കേണ്ടി വന്നിട്ടില്ല.
ആധുനിക യുഗത്തില്‍ ചില ഗുരുതര രോഗങ്ങള്‍ ഉത്ഭവിച്ചിട്ടുണ്ട്. ഈ രോഗങ്ങള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയും അവ മുഖേന പല പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും ചെയ്തിരിക്കുന്നു. ഇതിന് വേണ്ടി ബക്കറാത്തിന്‍രെ സത്യപ്രതിജ്ഞയെ അവലംബിക്കേണ്ടി വന്നിട്ടില്ല.
ആധുനിക യുഗത്തില്‍ ചില ഗുരുതര രോഗങ്ങള്‍ ഉത്ഭവിച്ചിട്ടുണ്ട്. ഊ രോഗങ്ങള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയും അവ മുഖേന പല പ്രശ്‌നങ്ങള്‍ ഉടലെടുക്കുകുയും ചെയ്തിരിക്കുന്നു. ഈ പ്രശ്‌നങ്ങള്‍ വൈദ്യശാസ്ത്ര ധാര്‍മ്മികതയുടെ വൃത്തം വികസിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഡോക്ടര്‍മാരും നിപുണന്മാരും ധാര്‍മ്മികത എന്ന വശത്തിലൂന്നി കൊണ്ട് ഗവേഷണങ്ങള്‍ നടത്തുകയും അവ പരിഹരിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ വിഷയങ്ങളില്‍ ഇസ്്‌ലാമിക ശരീഅത്തിന്റെ നിര്‍ദ്ദേശങ്ങള്‍സ്വീകരിക്കുകുയും തങ്ങളുടെ ഉദ്യോഗങ്ങളില്‍ അവ ശ്രദ്ധിക്കുകയും മുസ്്‌ലിം ഡോക്ടര്‍മാരുടെ മേല്‍ ബാധ്യതയാണ്.
കലയിലെ നിപുണത:
വൈദ്യശാസ്ത്ര ധാര്‍മ്മികതയുടെ പ്രഥമവും അടിസ്ഥാനപരവുമായ തത്വം വൈദ്യന്‍ തന്റെ ഉദ്യോഗത്തില്‍ നിപുണന്‍മാരായിരിക്കും എന്നതാണ്. നിപുണതയില്ലെങ്കിലും ഏറ്റവും കുറഞ്ഞത് തന്റെ കലയുമായി ശരിയായ ബന്ധമുണ്ടായിരിക്കണം. അവന്റെ ഹസ്തത്തില്‍ ഒരു മനുഷ്യജീവനുളളതാണ്. ശരിയായ ഊഹത്തിന്റെ അടിസ്ഥാനത്തില്‍ ചികിത്സ നടത്തിയാല്‍ അത് രോഗിയുടെ മരണത്തില്‍ കലാശിച്ചേക്കാം. രോഗങ്ങളുടെ ആധിക്യവും സങ്കീര്‍ണതയും കാരണമായി ഈ കലയിലും മാറ്റങ്ങളും പുരോഗതിയുമുണ്ടായിട്ടുണ്ട്. വൈദ്യശാസ്ത്ര ശാഖകളും ഉപശാഖകളുമായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഓരോ ശാഖക്കും പ്രത്യേകം പരിശീലനം ലഭിച്ച നിപുണന്‍മാരുണ്ട്. മാത്രമല്ല, വിശേഷ രോഗങ്ങള്‍ക്ക് വിശേഷ ചികിത്സയുണ്ട്. ചുരുക്കത്തില്‍ വൈദ്യശാസ്ത്രത്തില്‍ അവഗാഹം, രോഗങ്ങളുടെ ഘടന, രോഗനിര്‍ണ്ണയം, മരുന്നുകളെ കുറിച്ചുള്ള അറിവ് തുടങ്ങിയവയെ കുറിച്ച് ശരിയായ അറിവ് കൂടാതെ ഡോക്ടര്‍ ചികിത്സ നടത്താന്‍ പാടില്ല. ഇക്കാര്യത്തില്‍ പ്രവാചകന്‍ (സ)യുടെ കര്‍ശനമായ നിര്‍ദ്ദേശം നമുക്ക് കാണാം.
‘ ആര്‍ വൈദ്യ ശാസ്ത്രം അറിയാതെ ചികിത്സക്ക് മുതിരുന്നുവോ അന്‍ അതിന് ഉത്തരവാദിയായിരിക്കും.’ (സുനനു അബൂദാവൂദ്)
ഉത്തരവാദിയാകുന്ന ചില രൂപങ്ങള്‍
ഡോക്ടര്‍ രോഗിയുടെ ഗുണകാംക്ഷിയാണ്. അദ്ദേഹം അവരുടെ രോഗം നിര്‍ണ്ണയിക്കുകയും ചികിത്സ നിശ്ചയിക്കുകയും ചെയ്യുന്നു. ബക്കറാത്തിന്റെ സത്യ പ്രതിജ്ഞയില്‍ ഇതിനെ കുറിച്ചുള്ള പരാമര്‍ശം കാണാം. ‘ ഞാന്‍ രോഗിയോട് നന്മയില്‍ വര്‍ത്തിക്കണം’ പക്ഷെ, ചില സന്ദര്‍ഭങ്ങളില്‍ രോഗിക്ക് എന്തെങ്കിലും വിധത്തില്‍ ഉപദ്രവമുണ്ടായാല്‍ ഡോക്ടര്‍ക്കായിരിക്കും അതിന്റെ ഉത്തരവാദിത്വം.
1. ഡോക്ടര്‍ക്ക് ചികിത്സ നടത്താനുള്ള അനുവാദം ഇല്ലാതിരിക്കുക. അതിന്റെ അഭാവത്തില്‍ ചികിത്സ നടത്തിയാല്‍ രോഗിക്ക് ദോഷമുണ്ടാകാന്‍ സാധ്യതയുണ്ട്.
2. ഡോക്ടര്‍ക്ക് ചികിത്സക്കുള്ള അനുമതിയുണ്ട്. പക്ഷെ അതില്‍ അദ്ദേഹം അശ്രദ്ധ കാണിക്കുന്നു. ഉദാഹരണത്തിന് പ്രധാന പരിശോധനകള്‍ നടത്താതിരിക്കുക അല്ലെങ്കില്‍ രോഗിയുടെ വേണ്ടവിധം സംരക്ഷണം നല്‍കാതിരിക്കുക. അതു മുഖേന രോഗി മരണപ്പെടുകയോ അവയവങ്ങള്‍ക്ക് തളര്‍വാദം പിടിക്കുകയോ ചെയ്യും.
3.ഡോക്ടര്‍ രോഗിയുടെയോ ബന്ധുക്കളുടെയോ അനുമതി കൂടാതെ രോഗിയുടെ ശസ്ത്രക്രിയ നടത്തുക, അതുമുഖേന രോഗിയുടെ അവയവങ്ങള്‍ക്ക് കേട് സംഭവിക്കുകയോ രോഗിയുടെ മരണം സംഭവിക്കുകയോ ചെയ്യുക.
രഹസ്യങ്ങളുടെ സൂക്ഷിപ്പ്:
രോഗി തന്റെ രോഗത്തെ മറ്റുള്ളവരില്‍ നിന്നും രഹസ്യമാക്കിവെക്കാന്‍ ആഗ്രഹിക്കും. ഡോക്ടറും അപ്രകാരം രോഗം രഹസ്യമാക്കുകയും മറ്റുള്ളവര്‍ അറിയാതെ അതിനെ ചികിത്സക്കുകയും ചെയ്യണമെന്ന് രോഗി പ്രതീക്ഷിക്കുന്നു. ഡോക്ടര്‍ തന്റെ രോഗിക്ക് ആഘാതമുണ്ടാക്കാതിരിക്കുകയും രഹസ്യങ്ങള്‍ സൂക്ഷിച്ചു വെക്കുകയും ചെയ്യണം. ബക്കറാത്ത് ഡോക്ടറില്‍ നിന്ന് പ്രതിജ്ഞ എടുക്കുന്നു. ‘ ചികിത്സക്കിടയില്‍ അല്ലെങ്കില്‍ അതിന് പുറത്ത് രോഗിയുടെ ജീവിതവുമായി ബന്ധപ്പെട്ട് പ്രചിരിക്കാന്‍ പാടില്ലാത്ത സംഗതി കേള്‍ക്കുകയോ കാണുകയോ ചെയ്താല്‍ അതിനെ മറ്റുള്ളവര്‍്ക്ക് അറിയിച്ചുകൊടുക്കല്‍ ഞാന്‍ ലജ്ജാകരമായി കണക്കാക്കും.’

ഇസ്്‌ലാമും രഹസ്യസൂക്ഷിപ്പിന് വളരെയധികം പ്രാധാന്യം നല്‍കിയിട്ടുണ്ട്. അതിനെ പൊതുസമൂഹത്തില്‍ ഉന്നതമായ ധാര്‍മ്മിക ഗുണമായി പരിഗണിച്ചിരിക്കുന്നു. അബൂ ഹുറൈറയില്‍ നിന്നും ഉദ്ധരിക്കപ്പെട്ട ഒരു ഹദീസില്‍ ഇപ്രകാരം കാണാം. ഒരാള്‍ മറ്റൊരാളുടെ രഹസ്യങ്ങള്‍ മറച്ചു വെച്ചാല്‍ അന്ത്യനാളില്‍ അല്ലാഹുവും അവന്റെ രഹസ്യങ്ങള്‍ മറച്ചുവെക്കും. (മുസ്്‌ലിം) ചില സന്ദര്‍ഭങ്ങളില്‍ ഡോക്ടര്‍ക്ക് രഹസ്യങ്ങള്‍ വെളിപ്പെടുത്താന്‍ അവകാശമുണ്ട്.
1. പൈലറ്റ്, ബസ്-ട്രെയിന്‍ ഡ്രൈവര്‍മാര്‍ എന്നിവരുടെ കാഴ്ച ശക്തി കുറഞ്ഞതാവുക അല്ലെങ്കില്‍ അവര്‍ ലഹരിക്ക് അടിമപ്പെട്ടവരാവുക, അതു മുഖേന യാത്രക്കാരുടെ ജീവന് അപകടമുണ്ടാവുകയാണെങ്കില്‍ ബന്ധപ്പെട്ടവരെ വിവരമറിയിക്കുന്നതെന്നത് ഡോക്ടറുടെ ഉത്തരവാദിത്തമാകുന്നു.
2. ഒരാള്‍ ഒരു രോഗത്തിന് വിധേയനാണ്. അത് അറിഞ്ഞാല്‍ തന്നെ വിവാഹം ചെയ്യാന്‍ തയ്യാറായ സ്ത്രീ അതില്‍ നിന്ന് പിന്തിരിയും. അവരുമായി വിവാഹാലോചനകള്‍ നടന്നു കൊണ്ടിരിക്കുകയാണ്. പ്രസ്തുത സത്രീയോ അവളുടെ രക്ഷിതാവോ സത്യാവസ്ഥ അറിയാന്‍ ഡോക്ടറെ സമീപിച്ചാല്‍ അദ്ദേഹം അത് വെളിപ്പെടുത്തണം. ഇനി സമീപിച്ചിട്ടില്ലെങ്കില്‍ ഡോക്ടര്‍ അറിയിക്കേണ്ടതില്ല.
4. ഡോക്ടര്‍ക്ക് തന്റെ രോഗിയുടെ കുറ്റത്തെകുറിച്ച് അറിവുണ്ടാവുകയും ആ കുറ്റത്തിന്റെ പേരില്‍ മറ്റൊരു നിരപരാധി പിടിക്കപ്പെടുകയാണെങ്കില്‍ യാഥാര്‍ഥ്യം രൂപപ്പെടുത്താന്‍ ഡോക്ടറിന് അവകാശമുണ്ട്.
ചുരുക്കത്തില്‍ എപ്പോഴെല്ലാം രോഗിയുടെ രോഗം മറച്ചു വെക്കുന്നതിലൂടെ കുഴപ്പമുണ്ടാവുകയോ സാമൂഹിക താല്‍പര്യം നീങ്ങിപ്പോവുകയോ ചെയ്യുകയാണെങ്കില്‍ അതിനെ വെളിപ്പെടുത്തുക വൈദ്യശാസ്ത്ര ധാര്‍മ്മികതക്ക് എതിരല്ല.

വിവ: മഹ്ബൂബ് ത്വാഹാ (ജാമിഅ മില്ലിയ്യ യൂനിവേഴ്‌സിറ്റിയില്‍ വെസ്റ്റ് ഏഷ്യന് സ്റ്റഡീസ് വിഭാഗം റിസര്‍ച്ച് സ്റ്റുഡന്റ്)

Related Articles