Current Date

Search
Close this search box.
Search
Close this search box.

ലോക മുസ്ലിംകളോട് പറയാനുള്ളത്

മുസ്്‌ലിംകള്‍ ഞങ്ങളുടെ സഹോദരന്മാരാണ്. ഞങ്ങളെ സഹായിക്കള്‍ അവരുടെ നിര്‍ബന്ധ ബാധ്യതയാണ്.

വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു പറയുന്നത് ഇപ്രകാരമാണല്ലോ.’തീര്‍ച്ചയായും വിശ്വാസികള്‍ സഹോദരന്‍മാരാണ്.’ അല്‍ ഹുജുറാത്ത്

‘നമ്മുടെ സഹോദരന്മാരായ റോഹിങ്ക മുസ്‌ലിംകള്‍ മ്യാന്‍മറിലെ അര്‍കാന്‍ ജില്ലയില്‍ വംശ ഹത്യക്കിരയായിക്കൊണ്ടിരിക്കുകയാണ്. മ്യാന്‍മര്‍ ബുദ്ധന്മാരാണ് അവരെ കൂട്ടക്കൊല നടത്തുന്നത്. അക്രമിയായ ഭരണകൂടത്തിന്റെ എല്ലാവിധ ഒത്താശകളും അവര്‍ക്കുണ്ട്. ഇത്ര നിഷ്ഠൂരമായ കൂട്ടക്കൊലകള്‍ ദിനേനെ ആവര്‍ത്തിച്ചിട്ടും വാര്‍ത്താമാധ്യമങ്ങള്‍ അവക്ക് അര്‍ഹമായ പ്രാധാന്യം പോലും നല്‍കുന്നില്ല എന്നത് അതിനേക്കാള്‍ അല്‍ഭുതകരമാണ്.
മ്യാന്‍മറിലെ മുസ്‌ലിംകളുടെ യഥാര്‍ത്ഥ പ്രശ്‌നം ദാരിദ്ര്യമോ, പട്ടിണിയോ അല്ല. മറിച്ച് അവര്‍ ഏകനായ അല്ലാഹുവിനെ ആരാധിക്കുന്നുവെന്നതാണ്. അവരെ സഹായിക്കല്‍ മുസ്‌ലിംകളെന്ന നിലയില്‍ നമ്മുടെ അനിവാര്യ ബാധ്യതയാണ്. ഭൗതികവും ആശയപരവുമായ തലത്തില്‍ നമ്മുടെ പിന്തുണ അവര്‍ക്ക് നല്‍കേണ്ടതുണ്ട്. ലഭ്യമായ എല്ലാ മാര്‍ഗങ്ങളും ഈയര്‍ത്ഥത്തില്‍ നാമുപയോഗിക്കേണ്ടതുണ്ട്. പ്രാര്‍ത്ഥന, ദാനധര്‍മം, അവരുടെ കാര്യങ്ങളിലുള്ള ശ്രദ്ധ… തുടങ്ങിയവ അതിന്റെ വിവിധ മുഖങ്ങളാണ്. താനിഷ്ടപ്പെടുന്നത് തന്റെ സഹോദരന് ലഭിക്കണമെന്നാശിക്കുന്നത് വരെ വിശ്വാസം പൂര്‍ണമാവില്ലെന്ന് പഠിപ്പിച്ച ദര്‍ശനമാണല്ലോ നമ്മുടേത്. മുസ്‌ലിംകളുടെ കാര്യം പരിഗണിക്കാത്തവന്‍ അവരില്‍ പെട്ടവനല്ല എന്നാണല്ലോ പ്രവാചകന്‍ തിരുമേനി(സ) അരുള്‍ ചെയ്തത്. ഇവിടത്തെ ക്രൂരമായ കൂട്ടക്കൊല അവസാനിപ്പിക്കുന്നതിന്, സഹോദരന്മാരെ രക്ഷിക്കുന്നതിന് മുസ്ലിം ഭരണകൂടങ്ങള്‍ മേല്‍ സമ്മര്‍ദ്ധം ചെലുത്തേണ്ടതുണ്ട്.
ലോകമുസ്‌ലിംകളുടെ മൂക്കിന് താഴെ നടക്കുന്ന ഈ അറുകൊലയുടെ മുഖ്യകാരണം യഥാര്‍ത്ഥത്തില്‍ മറ്റൊന്നുമല്ല. അല്ലാഹുവിന്റെ വേദമനുസരിച്ച് ഭരിക്കുന്ന ഒരു രാഷ്ട്രമില്ല എന്നത് തന്നെയാണ്. നമുക്ക് വിശ്വാസികളുടെ നേതാവായി ഒരാളുണ്ടായിരുന്നെങ്കില്‍ ഈ അറുകൊല കാണേണ്ടി വരില്ലായിരുന്നു.
ഞാന്‍ എന്റെ സംസാരം ഇവിടെ അവസാനിപ്പിക്കുന്നു. അല്ലാഹുവിനെ സാക്ഷിനിര്‍ത്തി ഈ സന്ദേശം ഞാന്‍ നിങ്ങള്‍ക്ക് എത്തിച്ച് തന്നിരിക്കുന്നു. അല്ലാഹുവിനോട് നമുക്ക് സഹായമര്‍ത്ഥിക്കാം. അവനാണല്ലോ അക്രമികളെ നശിപ്പിക്കുന്നവനും, മര്‍ദിതരെ സഹായിക്കുന്നവനും.

Related Articles