Current Date

Search
Close this search box.
Search
Close this search box.

ലോകത്ത് ഒരു ബില്ല്യണ്‍ ജനങ്ങള്‍ പട്ടിണിയില്‍

ലോകത്ത് ഒരു ബില്ല്യണ്‍ (ഒരു ലക്ഷം കോടി) ജനങ്ങള്‍ കൊടും പട്ടിണിയിലാണെന്ന് ലോക മനുഷ്യാവകാശ സംഘടന മുന്നറയിപ്പ് നല്‍കി. ലോക ജനസംഖ്യയുടെ ഏഴിലൊന്നാണ് ഈ സംഖ്യ. സാമ്പത്തിക മുന്നേറ്റത്തിന്റെയും വികസനങ്ങളുടെയും നൂറ്റാണ്ടെന്ന് പാടിപ്പുകഴ്ത്തുന്ന ഈ യുഗത്തിലും ഇത്രയും മനുഷ്യര്‍ കടുത്ത പട്ടിണി അനുഭവിക്കുന്നു എന്നത് ലോകജനതക്ക് അപമാനമാണ്. വികസിത രാഷ്ട്രങ്ങള്‍ എന്ന് അവകാശപ്പെടുന്ന പല രാഷ്ട്രങ്ങളിലും സ്ഥിതി വ്യത്യസ്തമല്ലെന്നത് ലോകജനതയെ പുനര്‍ വിചിന്തനത്തിന് പ്രേരിപ്പിക്കണം.
ഇക്കൊല്ലം മാത്രം 43 ദശലക്ഷം ആളുകളാണ് കടുത്ത സാമ്പത്തികമാന്ദ്യവും ഭക്ഷണക്ഷാമവും കാരണം ദാരിദ്ര രേഖക്ക് താഴെയുള്ളവരുടെ പട്ടികയില്‍ ചേര്‍ക്കപ്പെട്ടത്. കോടിക്കണക്കിന് കുട്ടികളാണ് പോഷകാഹാര കുറവ് കാരണം പ്രയാസമനുഭവിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Related Articles