Current Date

Search
Close this search box.
Search
Close this search box.

മുട്ടിലിഴയുന്നവരും നട്ടെല്ല് നിവര്‍ത്തി ചോദിക്കുന്നവരും..

modi.jpg

മോദിയെ ഇന്റര്‍വ്യൂ ചെയ്യാന്‍ ചെരുപ്പ് നക്കികളായ രണ്ട് മാധ്യമങ്ങള്‍ക്ക് ഈ ആഴ്ച അവസരം കിട്ടി.. Zee News നും Times Now നും.. പ്രധാനമന്ത്രിയോട് അവര്‍ ചോദിച്ച ചോദ്യങ്ങളുടെ പാറ്റേണ്‍ അറിയുവാന്‍ ഒരു സാമ്പിള്‍ ഇതാ..

‘നിങ്ങള്‍ ഒരു ഫക്കീറിനെപ്പോലെയാണ് ജീവിക്കുന്നത്. ഇന്ത്യയിലെ നൂറ്റി ഇരുപത്തിയഞ്ച് കോടി ജനങ്ങളെ നിങ്ങള്‍ സ്വന്തം കുടുംബമായി കാണുന്നു. ഒരു ദിവസം പോലും നിങ്ങള്‍ ലീവെടുക്കുന്നില്ല. സമയം നഷ്ടപ്പെടാതിരിക്കാന്‍ വിദേശത്തേക്ക് പോകുമ്പോള്‍ യാത്രകള്‍ നടത്തുന്നത് രാത്രിയിലാണ്, പ്ലെയിനിലാണ് താങ്കള്‍ ഉറങ്ങുന്നത്.. എന്നിട്ടും ഈ ഊര്‍ജ്ജമൊക്കെ നിങ്ങള്‍ക്ക് എവിടെ നിന്ന് കിട്ടുന്നു’

മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് കരണ്‍ ഥാപ്പര്‍ അദ്ദേഹവുമായി നടത്തിയ ആ പഴയ അഭിമുഖം ഓര്‍മയിലെത്തുന്നു..

കരണ്‍ ചോദിച്ച ആദ്യ ചോദ്യം ഇതായിരുന്നു.. (ചുരുക്കി എഴുതുകയാണ്)

താങ്കളുടെ ഭരണത്തെ ചില മാധ്യമങ്ങള്‍ പുകഴ്ത്തിയിട്ടുണ്ടെങ്കിലും ജനങ്ങള്‍ താങ്കളെ ഒരു കൂട്ടക്കൊലയാളിയായിട്ടാണ് കാണുന്നത്. Do you have an image problem’?

ആദ്യ ചോദ്യത്തില്‍ തന്നെ മോദിയുടെ മുഖം വിവര്‍ണമായി.. മറുപടി പറയാന്‍ വാക്കുകളില്ലാതെ പതറി. ഒന്നോ രണ്ടോ വാക്കില്‍ എന്തെക്കെയോ പറഞ്ഞു..

ഥാപ്പറു ടെ രണ്ടാമത്തെ ചോദ്യം..
2003 ല്‍ സുപ്രിം കോടതി പറഞ്ഞു, താങ്കളിലുള്ള വിശ്വാസം അവര്‍ക്ക് നഷ്ടപ്പെട്ടു എന്ന്.. 2004 ല്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു, താങ്കള്‍ ഒരു ആധുനിക നീറോ ആണെന്ന്.. ജനങ്ങള്‍ വെന്തെരിഞ്ഞപ്പോള്‍ വീണ വായിച്ച നീറോ.. സുപ്രിം കോടതി പോലും ഇങ്ങനെ പറയാന്‍ കാരണമെന്താണ്..

അതോടെ മോദി ഞെരിപിരി കൊണ്ടു.. സുപ്രിം കോടതി വിധിയില്‍ അങ്ങനെ ഒരു വാചകമില്ലെന്ന് പറഞ്ഞു. വിധിയിലില്ലായിരിക്കാം, പക്ഷേ ചീഫ് ജസ്റ്റിസ് നടത്തിയ ഒരു ഓപ്പണ്‍ കമന്റാണെന്ന് ഥാപ്പറുടെ കൗണ്ടര്‍.. മറുപടിയില്ല.

4,600 കേസുകളില്‍ 2,100 കേസുകളും പുനഃപരിശോധിക്കുവാന്‍ സുപ്രിം കോടതി പറഞ്ഞ കാര്യവും കരണ്‍ ചൂണ്ടിക്കാട്ടി.. തുടര്‍ന്ന് അല്ലറ ചില്ലറ വാക്ക് തര്‍ക്കങ്ങള്‍..

ഥാപ്പറുടെ അടുത്ത ചോദ്യമെത്തി..

ഗുജറാത്ത് കലാപത്തിന്റ അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷവും അതിന്റെ പ്രേതം താങ്കളെ വേട്ടയാടുന്നില്ലേ.. ഒരു ഖേദപ്രകടനമെങ്കിലും നടത്താന്‍ താങ്കള്‍ തയ്യാറുണ്ടോ?..

അതോടെ മോദി ഒരു ഗ്‌ളാസ് വെള്ളം ചോദിച്ചു.. കുപ്പായത്തില്‍ ഘടിപ്പിച്ച മൈക്ക് ഊരി എനിക്കല്പം വിശ്രമം വേണമെന്ന് പറഞ്ഞു.. പിന്നെ മെല്ലെ അവിടെ നിന്ന് തടിയെടുത്തു .. എല്ലാം അഞ്ച് മിനിറ്റിനുള്ളില്‍ കഴിഞ്ഞു..

***
മുട്ടിലിഴയുന്ന പത്രപ്രവര്‍ത്തകരും നട്ടെല്ല് നിവര്‍ത്തി ചോദ്യങ്ങള്‍ ചോദിക്കുന്ന പത്രപ്രവര്‍ത്തകരും തമ്മില്‍ വലിയ അന്തരങ്ങളുണ്ട്..

Related Articles