Current Date

Search
Close this search box.
Search
Close this search box.

മാലിക് ബിന്നബി: നാഗരികതയുടെ രസതന്ത്രജ്ഞന്‍

സമൂഹങ്ങളെ നിര്‍മ്മിക്കുന്നതും നിലനിര്‍ത്തുന്നതും യാഥാര്‍ഥ്യങ്ങളുടെ സമുച്ഛയമാണ്. ഈ യാഥാര്‍ഥ്യങ്ങളുടെ ലിഖിത രൂപമാണ് ചരിത്രം. ഈ ചരിത്രമാകട്ടെ ദൈനംദിന ജീവിത വ്യവഹാരങ്ങളെ അടിപ്പെടുത്തിയാണ് വികസിച്ചതും വികസിക്കുന്നതും. അതിനാല്‍ തന്നെ യാഥാര്‍ഥ്യങ്ങളുടെ അന്ത: കരണങ്ങളെ തിരിച്ചറിയുക എന്നത് ഏതൊരു ഗവേഷന്റെയും ചരിത്രകാരന്റെയും ബാധ്യതയാണ്. ഗതകാല സമൂഹത്തിന്റെയും വരുംകാല സമൂഹങ്ങളുടെ ശൈത്യത്തെയും വസന്തത്തെയും രൂപകല്‍പന ചെയ്‌തെടുക്കുന്നത് ഇത്തരത്തിലുള്ള യാഥാര്‍ഥ്യ ഘടനാ പരിസരമാണ്.
സമൂഹത്തെ നിയന്ത്രിക്കുന്ന അധികാര വിജ്ഞാന കേന്ദ്രങ്ങളോടുള്ള അന്ധമായ വിധേയത്വം പ്രത്യുത സമൂഹത്തില്‍ മൂല്യങ്ങളുടെ ശോഷണത്തിന് കാരണമാവുകയും യഥാര്‍ഥ ചരിത്ര ജീവിത ചിത്രങ്ങളെ കോറിയിടുന്നതില്‍ നിന്നും ഒരുവനെ അകറ്റുന്നു.
നന്മയുടെ രാഷ്ട്രീയം തിന്മകൊണ്ടെഴുതപ്പെട്ട രാഷ്ട്രീയത്തെ നിലനിര്‍ത്തുന്നില്ല. കൊട്ടാരങ്ങള്‍ നന്മയില്‍ വിഭൂഷിതരാവുമ്പോള്‍ സ്വാഭാവികം മാത്രം. ഉത്തരത്തിലുള്ള പ്രജകളില്‍ ഗവേഷണചിന്തയുടെയും, ഉള്‍ക്കൊള്ളല്‍ അഥവാ അക്കമഡേറ്റ് പ്രവണതയുടെയും സ്ഫുരണങ്ങള്‍ നമുക്ക് ദര്‍ശിക്കാന്‍ കഴിയും.
ഏകാധിപത്യ-സമഗ്രാധിപത്യം രാഷ്ട്രീയ വ്യവസ്ഥിതിയിയില്‍ ഉള്‍ക്കൊള്ളുതിനേക്കാള്‍ പുറം തള്ളലിനും, നിര്‍മ്മിക്കുന്നതിനേക്കാള്‍ നശിപ്പിക്കുന്നതിനേക്കാള്‍ സാധ്യത കൂടുതലാണ്. ഇത്തരത്തിലുള്ള വ്യവസ്ഥിതിയില്‍ അപരന്റെ സ്വത്വത്തിനും അന്തസിനും വിലക്കേര്‍പ്പെടുത്തുക, കുടുംബ വാഴ്ച, രാജ്യത്തിന്റെ അധികാര സ്ഥാപനങ്ങളില്‍ പ്രിയപ്പെട്ടവരെ തിരുകിക്കയറ്റുക തുടങ്ങിയ കാര്യങ്ങള്‍ എളുപ്പത്തിലാവും. അതു കൊണ്ട് തന്നെ മനുഷ്യന്റെ നയചാരുതിയും, യുക്തിയും ക്രിയാത്മകതയും സമൂഹത്തിന്റെ ഉള്‍ക്കൊള്ളല്‍ പ്രവണതയുടെയും നിലനില്‍പിന്റെയും അവിഭാജ്യ ഘടകമാണ്.
വിമര്‍ശനബുദ്ധിയുള്ള മാനുഷ്യനാകട്ടെ പുറന്തള്ളല്‍ പ്രവണതയെ ചോദ്യം ചെയ്്ത് നവീകരണവാദത്തെ കൊണ്ടു വരികയും പുതുക്കലിനും വിപ്ലവത്തിനും വേണ്ടി ശബ്ദമുയര്‍ത്തകയും ചെയ്യുന്നു.
മധ്യകാല യൂറോപ്പില്‍ ക്രൈസ്തവ പോപ്പുമാര്‍ മനുഷ്യന്റെ ദൗത്യത്തിനും രൂപത്തിനും പകരം ദൈവത്തിന്റെ ഉടയാടയണിഞ്ഞ് കപടദിവ്യത്വം ചമഞ്ഞ് ആളുകളെ പിഴിയുകയും അവരുടെ ജനനത്തിന് മുമ്പ് തന്നെ അവരുടെ ബുദ്ധിയും വികാരവും തീറെഴുതി വാങ്ങിയപ്പോഴാണ് അതിനെതിരെ പ്രതികരിച്ചു കൊണ്ട് ഭൗതിക സിദ്ധാന്തങ്ങളായ പ്രതിലോമകരമായ നവോത്ഥാനവും കോളോണിയല്‍ ആധുനികതയും ആവിര്‍ഭവിക്കുന്നത്.
ഏകമാന സാമൂഹിക ക്രമത്തില്‍ അപ: ശബ്ദങ്ങളുണ്ടാവുക സ്വാഭാവികമാണ്. മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടങ്ങളിലാണ് അത് ചെന്നെത്തിക്കുക. ഇത്തരത്തിലുള്ള പോരാട്ട സമരങ്ങളെ തൃണവല്‍ഗണിക്കുകയും ഇവയെ ചോരയില്‍ മുക്കുകയുമാണ് അധികാരികള്‍ പലപ്പോഴും ചെയ്യാറുള്ളത്. ഈ അധികാരികളാവട്ടെ ദൈവിക യാഥാര്‍ഥ്യങ്ങള്‍ക്ക് പകരം ഭൗതിക പ്രമത്തതക്കുള്ള വിത്ത് പാകുകയും ചെയ്യുന്നു. ഇവിടെയാണ് വിപ്ലവങ്ങള്‍ തോക്കിന്‍ കുഴലിലൂടെ എന്ന മനുഷ്യത്വ രഹിതവും ഭീകരതയും നിറഞ്ഞ വാക്കുകള്‍ പിറക്കുന്നത്.
അറിവിന്റെ അന്വേഷണത്തിന് ഭരണകൂടങ്ങള്‍ വിലക്കേര്‍പ്പെടുത്തുമ്പോള്‍ ദൈവം പ്രദാനം ചെയ്ത ജീവിതത്തിന് മതം രാഷ്ട്രീയം തുടങ്ങിയ വിഭജനം രൂപപ്പെടുന്നു.
വിജ്ഞാന തൃഷണയുടെ മുരടിപ്പ് കൊളോണിയല്‍ ഫോഴ്‌സിന് മുസ്്‌ലിം ലോകത്തെ വിജ്ഞാന അധികാര ബന്ധങ്ങളുടെ കടിഞ്ഞാണ്‍ പിടിക്കുന്നതിന് പ്രധാന്യം കൈവരുന്നു. ഇത്തരത്തിലെ സംഹാര പ്രവര്‍ത്തനങ്ങള്‍ വൈവിധ്യങ്ങളുടെ തഹരീറിനെയല്ല മറിച്ച് വൈരുദ്ധ്യങ്ങളുടെ കമാലിസത്തെ ഗര്‍ഭം ധരിച്ച് പ്രസവിക്കുന്നു. ഈ കമാലിസമാവട്ടെ മക്കനയും ബാങ്കിനെയും അരികുവല്‍കരിക്കുകയും ബിക്കിനിയെയേയും ദേശപ്രമത്തതയെയും പ്രതിഷ്ടിക്കുന്നു. ഇവിടെ ദൈവത്തിന് കൊടുക്കാന്‍ ദൈവമുണ്ടാകില്ല മറിച്ച് അനേകമായിരം സീസറുമാര്‍ ഉണ്ടാവും. ഇങ്ങനെ സമൂഹം ലക്ഷ്യം അറിയാതെ അലയുന്ന നൗകയായി മാറും ഈ വ്യവസ്ഥയില്‍ മനുഷ്യന് നല്‍കിയ മാനുഷിക അടിമത്തത്തില്‍ നിന്നും മോചിപ്പിക്കുന്നതിന് അത്ഭുതം തീരെയില്ല. ഇവിടെയാണ് ബിന്നബിയുടെയും അദ്ദേഹത്തിന്റെും കൃതികളുടെ പ്രസ്‌ക്തി വര്‍ധിപ്പിക്കുന്നത്.
ബിന്നബി മനുഷ്യനെ ചിത്രീകരിച്ചത് നാഗരികതയുടെ ഘടികാര സൂചി തിരിക്കുന്നവനായാണ്. ഈ മനുഷ്യനെ നര്‍വ്വചിക്കുന്നതില്‍ കാലത്തിനും സമയത്തിനും അനിഷേധ്യവും സ്തുത്യര്‍ഹവുമായ പങ്കുണ്ട്. ഇബ്‌നു ഖല്‍ദൂന്‍ മുഖദ്ദിമയില്‍ വിശേഷിപ്പിക്കുന്നത് പോലെ ചൂടു കൂടിയ പ്രദേശങ്ങളിലെ മനുഷ്യര്‍്ക്ക് കോപം ദ്വേഷ്യം എന്നിവ കൂടുതലാണെന്നും. അമിതാഹാരമാണ് പട്ടിണിയുടെ ഹേതുവെന്നും പറയുമ്പോള്‍ പ്രകൃതി മനുഷ്യാസ്തിത്വത്തെയും ശരീരപ്രകൃതിയെയും സ്വാധീനിക്കും എന്ന തത്വമാണ് രൂപപ്പെടുന്നത്. അലി ശരീഅത്തിയുടെ മനുഷ്യന് ദൈ്വതദാവം (ദ്വന്ദസത്ത) ഉണ്ടെങ്കിലും ഉപരിസൂചിതമായ ബിന്നബിയുടെ മനുഷ്യനായി കലഹിക്കുന്നില്ല. ശരീഅത്തിയുടെയും ബിന്നബിയുടെയും മനുഷ്യന്‍ മുന്‍പേ നടന്ന് സന്യാസത്തിലേക്കും പിമ്പേ നടന്ന് സിസ്‌കോകളിലേക്കും വഴിമാറി സാമൂഹിക ശൂന്യത സൃഷ്ടിക്കുന്നില്ല. പെരുച്ചാഴികള്‍ ആകുന്നില്ല. ഈ മനുഷ്യര്‍ ഒരു ജൈവബുദ്ധി ജീവി (Organic Intellectual) മാത്രമല്ല. നാഗരികയുടെ കേന്ദ്രബിന്ദു കൂടിയാണ്.
ബിന്നബിയുടെ മനുഷ്യന്‍ സൃഷ്ടിക്കുന്ന സമൂഹം കേവലമൊരു നാഗരികതയല്ല മറിച്ച് ചരിത്രപ്രധാനമായ സമൂഹമാണ്.
ഈ മധ്യമ സമുദായം സാധ്യമാവണമെങ്കില്‍ ഹിജ്‌റയെന്ന മഹാ തീര്‍ഥാടനവും ബദ്‌റെന്ന യുദ്ധവും പേര്‍ഷ്യക്കാരനായ സല്‍മാനും ആഫ്രിക്കക്കാരനായ ബിലാലും ഒരുമിച്ച് കാല-സ്ഥല വ്യത്യാസമില്ലാതെ ഏകോപിപ്പിക്കണം.
മതേതര യുക്തി നിര്‍മ്മിച്ചെടുത്ത ചട്ടക്കൂടിനകത്ത് നിന്നു കൊണ്ട് മതബോധത്തെയും ചിട്ടകളെയും അവരുടെ വംശാവലിയെയും വിശകലനം ചെയ്യുന്ന പദ്ധതികള്‍ സ്വയം പുരോഗമനം എന്നു പറയുമ്പോള്‍ തന്നെയും അവ യാഥാര്‍ഥ്യങ്ങളോട് രാജിയാവാറുണ്ട്. മാത്രമല്ല, നിലവിലെ അധീശത്വ വ്യവഹാരങ്ങളുടെ ഭാഗമാക്കി മതയുക്തിയെ എപ്പോഴും വിസ്മൃതിയില്‍ അകപ്പെടുത്തും. ആധുനിക മതേതരത്വവും (ക്രെസ്തവതയും) മതവും (ഇസ്്‌ലാമും) മാണ് സ്ഥലകാലത്ത് ഉത്ഭവിച്ചതാണെന്ന് പലപ്പോഴും അപരം എന്ന സ്ഥാനത്ത് നില്‍ക്കാന്‍ പുരോഗമന സെക്യുലര്‍ യുക്തി ശ്രമിച്ചിട്ടുണ്ട്.
അപരവല്‍കരണം വികസിച്ചത് ഇസ്്‌ലാം സമം താലിബാന്‍, മുസ്്‌ലിം സമം തടിയന്റവിട നസീര്‍, മലപ്പുറം സമം പാകിസ്ഥാന്‍ തുടങ്ങിയ സാങ്കേതിക പദാവലികളും വാര്‍പ്പുമാതൃകകളുമാണ്. ജന്മഭൂമിയുടെ കൃഷ്ണമണികള്‍ ഇസ്്‌ലാമെഴുത്തിന്റെ മുഖ്യകാര്യവാഹകരായി മാറുകയും മധ്യകാല ക്രൈസ്തവ സവര്‍ണ (ദേശീയ)യുക്്തിയുമായി സങ്കലനം ചെയ്യുന്നത് നമുക്ക് കാണാന്‍ സാധിക്കും.
മതേതര പൊതുമാനദണ്ഡത്തിനകത്തെ ജീവിത വ്യവഹാരങ്ങളുടെയും മനുഷ്യന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും പരിമിതികള്‍ പുറത്ത് കൊണ്ട് വരുന്ന പഠനങ്ങള്‍ പ്രസക്തമാവുന്ന ഈ കാലയളവില്‍ മതത്തിന്റെ പ്രമാണികതയില്‍ നിന്നു കൊണ്ട് യുക്തി ഭദ്രവും, വ്യതിരിക്തവുമായി സമൂഹത്തിന്റെ ജനത്തെയും വളര്‍ച്ചയെയും പതനത്തെയും കുറിച്ച് സംസാരിക്കാന്‍ ബിന്നബിക്ക് സാധിച്ചിട്ടുണ്ട്.
ക്രിയാത്മകത, ചലനാത്മകത തുടങ്ങിയ മനുഷ്യപ്രവര്‍ത്തികള്‍ ആശയം വസ്തു പ്രപഞ്ചവുമായി ബന്ധപ്പെട്ടതിന്റെ ഫലമായിട്ടാണ് നാഗരികതളുടെ വളര്‍ച്ച സംഭവിക്കുന്നത് എന്ന മാക്‌സിയന്‍ ചരിത്രവിശകലനത്തിന്റെ തിമിരം നമുക്ക് വായിച്ചെടുക്കാന്‍ പറ്റും.
സമൂഹത്തിന്റെ സ്വഭാവം, സംസ്‌കാരം എന്നതില്‍ തുടങ്ങി സമൂഹത്തിന്‍രെ രോഗാവസ്ഥയും കാരണങ്ങളിലും അവസാനിക്കുന്ന പുസ്തകം ജനനം മുതല്‍ മരണം വരെ നീളുന്ന നശ്വരമായ മനുഷ്യ ജീവിതത്തെയാണ് മൂര്‍ത്തവല്‍കരിക്കുന്നത് . അവസാനമായി ജാതികളെയും ഉപജാതികളെയും അഗ്രഹാരമായ ഭാരതീയ സമൂഹത്തില്‍ ബിന്നബിയുടെ മതാത്മക നാഗരികത എത്രത്തോളം പ്രസക്തമാവും എന്ന ചോദ്യം ബാക്കിയാവുന്നുണ്ട്. പുസ്തകത്തിന്റെ സംഗ്രഹ വിവര്‍ത്തനം നിര്‍വ്വഹിച്ച കലീമിനോടും വിതരണം സാധ്യമാക്കിയ ഐ.പി.എച്ചിനോടും പിന്നണി പ്രവര്‍ത്തകരെയും കൈരളിയുടെ വായനക്കാര്‍ ദീര്‍ഘമായി സ്മരിക്കും.

Related Articles