Current Date

Search
Close this search box.
Search
Close this search box.

ബലാല്‍സംഗത്തിനിരയായവര്‍ക്ക് ഭ്രൂണഹത്യ നടത്താമോ?

ചോദ്യം: ബലാല്‍സംഗത്തിനിരയായി ഗര്‍ഭിണികളായ ധാരാളം സ്ത്രീകള്‍ സിറിയയിലുണ്ട്. ഇത്തരം അവസ്ഥയില്‍ ഭ്രൂണഹത്യ നടത്തുന്നതിന്റെ ഇസ്ലാമിക വിധി എന്താണ്?

ലോക പണ്ഡിതവേദി ഉപാധ്യക്ഷന്‍ അബ്ദുല്ലാ ബിന്‍ ബൈഹി നല്‍കിയ മറുപടിയാണിവിടെ ചേര്‍ക്കുന്നത്. ബലാല്‍സംഗത്തിലൂടെ ഗര്‍ഭം ധരിച്ചവള്‍ക്ക് ഭ്രൂണഹത്യ നടത്താവുന്നതാണ്. ഗര്‍ഭം ധരിച്ച് നാല്‍പത് ദിവസം കഴിയുന്നതിന് മുമ്പായിരിക്കണമത്. ഭ്രൂണഹത്യയെക്കാള്‍ ഉത്തമമായ വല്ല മാര്‍ഗ്ഗവും അവര്‍ക്കുണ്ടെങ്കില്‍ അത് സ്വീകരിക്കാവുന്നതാണ്. ഭ്രൂണഹത്യ നിഷിദ്ധമാണെന്നതാണ് ഇസ്ലാമിന്റെ അടിസ്ഥാന വിധി. ഗര്‍ഭം മാതാവിന്റെ ജീവന് അപകടമാകുമ്പോള്‍ മാത്രമാണ് അത് അനുവദനീയമാകുന്നത്. എന്നാല്‍ സിറിയപോലുളള സാഹചര്യത്തില്‍ അക്രമത്തിനും പീഢനത്തിനും ഇരയായി ഗര്‍ഭം ധരിക്കുന്ന സ്ത്രീകള്‍ക്ക് ഭ്രൂണഹത്യ നടത്താവുന്നതാണ്. ബോസ്‌നിയയിലെയും അതുപോലുള്ള മറ്റിടങ്ങളിലെയും സ്ത്രീകള്‍ അനുഭവിച്ചതു തന്നെയാണ് ഇന്ന് സിറിയന്‍ വനിതകളും അനുഭവിക്കുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഭ്രൂണഹത്യയെക്കാള്‍ നല്ല മാര്‍ഗങ്ങള്‍ സ്ത്രീകള്‍ കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Related Articles