Current Date

Search
Close this search box.
Search
Close this search box.

പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്

ന്യൂനപക്ഷ സമുദായങ്ങളിലെ ഒന്നു മുതല്‍ പത്തു വരെ ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്കുള്ള പ്രീ-മെട്രിക് സ് കോളര്‍ഷിപ്പിനു ജൂലൈ 31 വരെ അപേക്ഷിക്കാം. രക്ഷാകര്‍ത്താവിന്റെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയായിരിക്കണം. ഒരു കുടുംബത്തിലെ രണ്ടു കുട്ടികള്‍ക്കേ അര്‍ഹതയുള്ളു. വരുമാനം എത്രയാണെന്നും, മുസ്‌ലിം, ക്രിസ്ത്യ ന്‍, സിഖ്, ബുദ്ധിസ്റ്റ്, പാഴ്‌സി എന്നിവയില്‍ ഏതു മതവിഭാഗത്തില്‍പ്പെടുന്നുവെന്നും സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റും രക്ഷാകര്‍ത്താവ് വെള്ളക്കടലാസില്‍ തയാറാക്കിയ സത്യവാങ്മൂലവും അപേക്ഷയും കുട്ടി പഠിക്കുന്ന സ്‌കൂളില്‍ നല്‍കണം. ഉദ്യോഗമുള്ളവര്‍ സ്ഥാപന മേധാവിയില്‍ നിന്നു വാങ്ങിയ വരുമാന സര്‍ട്ടിഫിക്കറ്റാണു നല്‍കേണ്ടത്.
സത്യവാങ്മൂലത്തിനു മുദ്രപ്പത്രം ആവശ്യമില്ല. കഴിഞ്ഞ വര്‍ഷം സ്‌കോളര്‍ഷിപ് ലഭിച്ചവരും പുതുതായി അപേക്ഷ നല്‍കണം. അപേക്ഷാ ഫോമും വിശദവിവരവും www.education.kerala.gov.in, www.scholarship.itschool.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും. ജില്ലാ കലക്ടറേറ്റുകളിലെ മൈനോറിറ്റി സെക്ഷനുകളിലും വിശദാംശങ്ങള്‍ ലഭിക്കും.

Related Articles