Current Date

Search
Close this search box.
Search
Close this search box.

പ്രവാസിയുടെ യാത്ര അവസാനിക്കുന്നില്ല

fly-plane.jpg

 

എയര്‍പോര്‍ട്ടിലെ ബോര്‍ഡിങ്ങ് പാസ് കഴിഞ്ഞപ്പോള്‍ അവനു ശ്യാസം നിലച്ചു പോയത് പോലെ തോന്നി. കല്യാണം കഴിഞ്ഞു 28 ന്റെ അന്നാണ് ശുക്കൂര്‍ വീണ്ടും പ്രവാസത്തിലേക്ക് യാത്രയാകുന്നത്. വെയ്റ്റിങ്ങ് റൂമില്‍ ഇരുന്നവന്‍  ഉമ്മയെ ഫോണ്‍ വിളിച്ചു. ഉമ്മയുടെ ഹ്രദയമിടിപ്പ് അവന്റെ കാതില്‍ പതിഞ്ഞു. ഉമ്മ വേറെയൊന്നും മിണ്ടുന്നില്ലാ, അവനും ഒന്നും പറയാന്‍ പറ്റുന്നില്ലാ. ഉമ്മാ.. അവളെവിടെ..? കൊടുക്കാം മോനെ… എന്ന് ഒരു ഇടറിയ സ്വരത്തില്‍ പറഞ്ഞു.

..ന്റെ മോളെ   നീ വിഷമിക്കേണ്ട… ഇക്കാ പെട്ടന്ന് തിരിച്ചു വരില്ലേ… അവളുടെ ആ വിങ്ങിപൊട്ടല്‍ അവന്റെ കണ്ണ് നനയിപ്പിച്ചു. അവന്‍ പെട്ടെന്ന്  ഫോണ്‍  വെച്ചു.  ഉച്ചത്തിലുള്ള ചുമയുടെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കി. അയാള്‍ വളരെ ക്ഷീണിതനാണ്. ഇത് കണ്ടപ്പോള്‍ അവന്‍ അയാളെ ലക്ഷ്യമാക്കി നടന്നു. ഒരു മധ്യവയസ്‌കന്‍.  എവിടെക്കാ ഇക്കാ…? അയാള്‍ക്ക് സംസാരിക്കാന്‍ പറ്റുന്നില്ല. അയാളുടെ ചുമ കൂടി കൂടി വന്നു. ന്റെ മോനെ കുറച്ചു വെള്ളം…. അയാള്‍ പതിയെ പറഞ്ഞു. അവന്‍ വെള്ളം കൊടുത്തു… ഇക്കാ.. ഇങ്ങള് ആകെ ക്ഷിണിതന്‍ ആണല്ലോ… വീട്ടില്‍ വിശ്രമിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇതു പറഞ്ഞപ്പോള്‍ അയാളുടെ കണ്ണ് നിറഞ്ഞിരിന്നു. ഈ യാത്ര തുടങ്ങിയിട്ട് 42 വര്‍ഷമായി. ആകെ ഉണ്ടായ വീട് വിറ്റാണ്  മൂത്തമകളെ  നിക്കാഹ് ചെയ്ത് കൊടുത്തത് ഇനിയും 3 കുട്ടികളുണ്ട് അതില്‍ ഒരാണ്‍തരി ഉള്ളതാണ് ആകെ സമാധാനം. വര്‍ഷങ്ങള്‍ കുറെ കഴിഞ്ഞു പോയെങ്കിലും കുറച്ചു ലാഭങ്ങളും കുറെയേറെ നഷ്ട്ടങ്ങളുമാണ്. ഇനിയും ഒരുപാട് ജീവിതം ബാക്കിയല്ലെ മോനെ.. വീട്ടിലെ പള്ള നിറക്കാന്‍ വേണ്ടിയുള്ള പ്രവാസി യന്ത്രങ്ങള്‍  മാത്രമാണ് നാം. അയാളുടെ സംസാരം കേട്ടപ്പോള്‍  അവന്റെ കണ്ണ് നിറഞ്ഞിരിന്നു.

Related Articles